Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സോഷ്യൽ മീഡിയയിലെ പ്രചാരണം വേദനാജനകം; കാര്യം മനസ്സിലാക്കാതെ തേജോവധം ചെയ്യാനിറങ്ങിയ സ്ഥാപിതതാൽപര്യക്കാർ സൃഷ്ടിച്ച വൈകാരികതയിൽ യഥാർഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം; ഡൽഹി ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ച സതീഷ് കമലിനെ നീക്കി ഹൈബി ഈഡൻ; എംപി തലയൂരിയത് ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ചയാളും ഡിവൈഎഫ്‌ഐക്കാരനുമാണ് സതീഷെന്ന ആരോപണം യൂത്ത്‌കോൺഗ്രസിലെ ഒരുവിഭാഗം വിവാദമാക്കിയതോടെ

സോഷ്യൽ മീഡിയയിലെ പ്രചാരണം വേദനാജനകം; കാര്യം മനസ്സിലാക്കാതെ തേജോവധം ചെയ്യാനിറങ്ങിയ സ്ഥാപിതതാൽപര്യക്കാർ സൃഷ്ടിച്ച വൈകാരികതയിൽ യഥാർഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം; ഡൽഹി ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി നിയമിച്ച സതീഷ് കമലിനെ നീക്കി ഹൈബി ഈഡൻ; എംപി തലയൂരിയത് ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ചയാളും ഡിവൈഎഫ്‌ഐക്കാരനുമാണ് സതീഷെന്ന ആരോപണം യൂത്ത്‌കോൺഗ്രസിലെ ഒരുവിഭാഗം വിവാദമാക്കിയതോടെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ജോയ്‌സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമലിനെ ഡൽഹി ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫംഗമായി നിയമിച്ച വിവാദത്തിൽ നിന്ന് ഹൈബി ഈഡൻ എംപി തലയൂരി. യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം സോഷ്യൽ മീഡയിയിൽ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സതീഷിനെ നീക്കം ചെയ്യാൻ ഹൈബി തീരുമാനിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം അറിയിച്ചത്. ഇടുക്കിയിലെ യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ ഹൈബി ഈഡൻ തീകോരിയിട്ടുവെന്ന പേരിൽ ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനപ്പെരുമഴ തുടങ്ങിയിരുന്നു. സതീഷ് ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കാട്ടി 'യൂത്ത് കോൺഗ്രസ് ഇരട്ടയാർ' ഫേസ്‌ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും ഡിസിസിക്കും പരാതി നൽകിയിട്ടും നിയമനം നൽകിയതാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് ഡിവൈഎഫ്‌ഐക്കാരനിൽ ഹൈബി കണ്ടതെന്നാണ് ചോദ്യം. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ടെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ആരോപണം ഹൈബി നിഷേധിച്ചു. നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമാണ് ഇതെന്നും ഹൈബി മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

ഹൈബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഡൽഹിയിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദത്തിൽ എന്റെ പ്രതികരണം.

അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസ് പ്രസ്ഥാനം ലോക് സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ദൗത്യം എന്നെ ഏൽപ്പിക്കുന്നത്. നിങ്ങളോരോരുത്തരുടേയും നിസ്വാർത്ഥമായ പരിശ്രമങ്ങളുടെ ഫലമായി വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ ലോക് സഭയിലെത്തുന്നത്. നിങ്ങൾ എന്നിൽ അർപ്പിച്ച പ്രതീക്ഷകൾ നില നിർത്തുക എന്നത് തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.

ഡൽഹിയിൽ, ലോക്‌സഭയുമായി ബന്ധപ്പെട്ട ക്ലറിക്കൽ ആവശ്യങ്ങളിൽ സഹായിക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഈ സമയത്താണ് സതീഷ് എന്റെ അടുത്തെത്തുന്നത്. സതീഷുമായി സംസാരിച്ചതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഒരാളെന്നാണ് മനസിലാക്കാൻ സാധിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കൽ സഹായിയുടെ തസ്തിക ആയതിനാൽ സതീഷിനെ നിയമിക്കുകയുണ്ടായി. വളരെ കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഒരു കെ.എസ.യു പ്രവർത്തകനായി ഏറ്റവും താഴെ തട്ടിൽ നിന്നും പൊതു പ്രവർത്തന ജീവിതം ആരംഭിച്ച ഞാൻ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കീഴിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെയാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി എന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഞാൻ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പുലർത്തിയ ആത്മാർത്ഥത കൊണ്ടും , പാർട്ടിയിലെ സഹപ്രവർത്തകർ നൽകിയ പിന്തുണ കൊണ്ടും മാത്രമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താൽപര്യത്തോടെ ചിലർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്ത വൈകാരികതയിൽ യഥാർത്ഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിച്ച് കൊണ്ട് സതീഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഐവൈസി ഇരട്ടയാർ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ:

യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈബി ഈഡൻ എംപി.........

'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' ഇങ്ങനെയൊരു പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ട്-...

പക്ഷെ ഹൈബി ഈഡനെപ്പോലുള്ള നേതാവിൽ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ല.....

ഇടുക്കിയിൽ ജോയ്‌സ് ജോർജിന് വേണ്ടി
ആഹോരാത്രം പ്രയത്‌നിച്ച 'സതീഷ് കമൽ'
എന്ന DYFI പ്രവർത്തകനെ ഡൽഹിയിലെ
എംപി ഓഫീസിൽ പെഴ്‌സണൽ സ്റ്റാഫാക്കിയ ഹൈബിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല....

ഇതിനെതിരെ ഡീൻ കുര്യക്കോസക്കെമുള്ള
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും, ഉഇഇക്കും പരാതി നൽകിയിട്ടും നിയമനം
നിഷേധിക്കാതിരുന്നത് കേരളത്തിലെ തന്നെ
യൂത്ത് കോൺഗ്രസുകാരെ തുണി പൊക്കിക്കാണിച്ച പോലെയായിപ്പോയി......

കോൺഗ്രസ് പ്രവർത്തകർക്കില്ലാത്ത എന്ത് യോഗ്യതയാണ് DYFlക്കാരനിൽ ഹൈബി കണ്ടത്.....

ഹൈബി മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെ ഇതിന് വലിയ വില നൽകേണ്ടി വരും

എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

'സതീഷ് കമൽ ഡിവൈഎഫ്‌ഐ പ്രവർത്തകനല്ല. അയാൾക്ക് പാർട്ടി അംഗത്വമുള്ളയാളല്ല. എൻജിഒ യൂണിയൻ പ്രവർത്തകനുമല്ല. ഡൽഹിയിൽ ഉള്ള സ്റ്റാഫിനെ കൺവീനിയൻസ് അനുസരിച്ച് വയ്ക്കുന്നതാണ്. അയാൾക്ക് പാർലമെന്ററി എക്‌സ്പീരിയൻസ് ഉള്ള ആളാണ്. സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്ത ആളാണ്. സ്വാഭാവികമായും അയാൾ അയാളുടെ ബോസിനോട് ..ജോയ്്‌സിനോട് അടുപ്പം കാണിക്കുമല്ലോ, തിരഞ്ഞെടുപ്പ് സമയത്ത്. അല്ലാതെ അയാൾക്കൊരു രാഷ്ട്രീയ പശ്ചാത്തലമോ, പാർട്ടി അംഗത്വമോ, എസ്എഫ്‌ഐ അംഗത്വമോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ എഫക്്ടീവ് ആയി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന വ്യക്തിയെ വയ്ക്കണമെന്ന് പാർട്ടിയോടും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാർലമെന്ററി പ്രവർത്തനത്തിനും, മണ്ഡലവുമായുള്ള ഏകോപനത്തിനുമൊക്കെ, കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന ആളെന്ന നിലയിലാണ് നിയമനം. അയാളുടെ ജോലി കൃത്യമായി ചെയ്തു. അയാൾ രാഷ്ട്രീയ ലീനിയേജ് കാണിച്ചതായി തോന്നിയിട്ടില്ല. ഇപ്പോൾ പ്രശ്‌നം ഉന്നയിച്ചവർക്ക് വേറൊരുനിഗൂഢ ലക്ഷ്യമുണ്ട്. സോഷ്യൽ മീഡിയയായതുകൊണ്ട് നിക്ഷിപ്ത താൽപര്യക്കാരുണ്ട്. പ്ലാൻഡ് ആയിട്ട് ചെയ്യുന്ന ചില ആൾക്കാരുണ്ട്. ', ഹൈബി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP