Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലെത്തിയ നിർമ്മാണത്തൊഴിലാളിക്കൊപ്പം ഒളിച്ചോടികല്യാണം; തിരുനെൽവേലിയിലെ വീട്ടിലെത്തിച്ച ശേഷം ഭർത്താവ് കേരളത്തിൽ ജോലിക്കായി മടക്കവും; രണ്ട് കുട്ടികളുടെ അമ്മയായ ശേഷം യുവതിക്ക് നാട്ടിലെ യുവാവുമായി അടുപ്പവും; കാമുകനൊപ്പം ഒളിച്ചോടിയ മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്; സംഭവം തിരുനൽവേലിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുനൽവേലി: കാമുകനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ഭർത്താവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. കൊലപാകത്തിന് ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിരുനെൽവേലിയിലെ കുറിച്ചിക്കുളം ഗ്രാമവാസിയായ ശോരിമുത്തുവാണ് ഭാര്യ റംലത്തിനെ വെട്ടിക്കൊന്നത്.

കൊല്ലപ്പെട്ട റംലത്ത് മലയാളിയാണെന്നാണ് വിവരം. നിർമ്മാണത്തൊഴിലാളിയായ ശോരിമുത്തു കേരളത്തിൽ ജോലിക്കെത്തിയപ്പോൾ റംലത്തിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് ശോരിമുത്തു റംലത്തുമായി സ്വദേശമായ തിരുനെൽവേലിയിലെത്തി. റംലത്തിനെ തിരുനെൽവേലിയിലെ വീട്ടിലാക്കി തിരികെ കേരളത്തിലേക്ക് ജോലിക്ക് പോയി.

ഭർത്താവ് നാട്ടിൽ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. അടുത്തിടെയാണ് റംലത്തും യുവാവുമായുള്ള ബന്ധം ശോരിമുത്തുവിന്റെ വീട്ടുകാർ അറിയുന്നത്. വീട്ടുകാർ വിവരം ശോരിമുത്തുവിനെ അറിയിച്ചെങ്കിലും ലോക്ക്ഡൗൺ കാരണം നാട്ടിലേക്കെത്താനായില്ല. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച റംലത്ത് യുവാവിനൊപ്പം വീട് വിട്ടിറങ്ങി.

ലോക്ക്ഡൗണിൽ കുടുങ്ങിയ ശോരിമുത്തു ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. ഇതിനിടെ റംലത്തിനെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. റംലത്തിനെ ഫോണിൽ വിളിച്ച് കാണമെന്ന് ആവശ്യപ്പെട്ട ശോരി മുത്തു തിരുനെൽവേലി മെഡിക്കൽ കോളേജിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തി കൊവിഡ് പരിശോധിനയ്ക്ക് ശേഷം ഭാര്യയുമായി സംസാരിച്ചു. പരസ്പരം സംസാരിച്ച് ശോരിമുത്തു ഭാര്യയുമായി വീട്ടിലേക്ക് തിരിച്ചു.

എന്നാൽ വീട്ടിലേക്കുള്ള യാത്രക്കിടെ ശോരിമുത്തു റംലത്തിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് റംലത്തിന്റെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം ശോരിമുത്തു മൃതദേഹം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് തിരുനെൽവേലി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP