Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗൾഫിൽ നിന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; രണ്ട് സാക്ഷികൾ ഒപ്പിട്ട മുത്തലാഖ് കത്ത് ഭാര്യക്ക് കൈമാറിയത് അഭിഭാഷകൻ മുഖേന; പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചതായും ഭാര്യ; മലപ്പുറം പുത്തൻതെരുവ് സ്വദേശിക്കെതിരെ കേസെടുത്ത് താനൂർ പൊലീസ്

ഗൾഫിൽ നിന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; രണ്ട് സാക്ഷികൾ ഒപ്പിട്ട മുത്തലാഖ് കത്ത് ഭാര്യക്ക് കൈമാറിയത് അഭിഭാഷകൻ മുഖേന; പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചതായും ഭാര്യ; മലപ്പുറം പുത്തൻതെരുവ് സ്വദേശിക്കെതിരെ കേസെടുത്ത് താനൂർ പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഗൾഫിൽനിന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. രണ്ട് സാക്ഷികൾ ഒപ്പിട്ട മുത്തലാഖ് കത്താണ് ഭാര്യക്ക് കൈമാറിയത് അഭിഭാഷകൻ മുഖേനയാണ്. മലപ്പുറം പുത്തൻതെരുവ് സ്വദേശിക്കെതിരെ താനൂർ പൊലീസ് കേസ് രജിസ്റ്റർചെയ്തു. ഒമാനിൽ ജോലിചെയ്യുന്ന യുവാവാണ് മുത്തലാഖ് ചൊല്ലിയതായി ഭാര്യക്ക് കത്തയച്ചത്. സംഭവത്തെ തുടർന്ന് തിരൂർ പുത്തൻതെരുവിലെ പുത്തൻപറമ്പിൽ സലീമിന്റെ പേരിലാണ് താനൂർ പൊലീസ് കേസെടുത്തത്. പൊയ്ലിശ്ശേരി മൊയ്തീന്റെ മകൾ തഫ്സീനൽകിയ പരാതിയിലാണ് കേസ്. ഒമാനിൽ ജോലിചെയ്യുന്ന സലീം ഗൾഫിൽതന്നെയുള്ള രണ്ടു സാക്ഷികളെ മുൻനിർത്തിയാണ് മുത്തലാഖ് ചെയ്ത കത്ത് നാട്ടിലേക്കയച്ചത്. തഫ്സീന താനൂർ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഒക്ടോബർ 18-ന് കേസ് രജിസ്റ്റർചെയ്തു. പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചതായും പരാതിയിലുണ്ട്. ശാരീരികമായും മാനസികമായും ദ്രോഹിച്ചതായും പരാതിയിൽ പറയുന്നു.

അതേ സമയം സംഭവത്തെ കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് താനൂർ സിഐ ജെസ്റ്റിൻ ജോൺ പറഞ്ഞു. അഭിഭാഷകൻ മുഖേനയാണ് മുത്തലാഖ് കത്ത് കൈമാറിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് അഭിഭാഷകന്റെ കൂടി സഹായത്തോടെയാണ് കത്ത് കൈമാറിയതെന്നതിനാൽ തന്നെ ഇതുസംബന്ധിച്ചു അഭിഭാഷകനിൽനിന്നും പൊലീസ് മൊഴിയെടുക്കും. ഇതിന് പുറമെ
സലീമും തഫ്സീനയും നേരത്തെ തന്നെ അകൽച്ചയിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തഫ്സീനക്ക് ഭർതൃമാതാവിന്റേയും, പിതാവിന്റെയും പീഡനമേൽക്കുന്നതായും, കൂടുതൽ സ്ത്രീധനം ഇവർ ആവശ്യപ്പെടുന്നതായും തഫ്സീന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഇരവുർക്കും 13വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയും, പത്തുവയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടിയുമുണ്ട്. വർഷങ്ങളായി ഇരുവരും പിണങ്ങി നിൽക്കുന്നതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും താനൂർ സിഐ പറഞ്ഞു. നിലവിൽ താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യൂത്ത്ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ മറ്റൊരു പ്രധാനകേസിന്റെ അന്വേഷണത്തിലായതിനാലാണ് ഈ കേസിന്റെ തുടരന്വേഷണം വൈകാൻ കാരണമാകുന്നത്. ഉടൻതന്നെ കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ഉണ്ടാകുമെന്നും താനൂർ പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP