Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തകർന്ന ഒരു കുടുംബമായിരുന്നു എന്റേത്; പത്താം വയസ്സിൽ പെൺവാണിഭസംഘത്തിന്റെ കൈയിൽപ്പെട്ടു; പതിനഞ്ചാം വയസ്സിൽ പ്രസവിച്ചു. ക്രൂരമായ പീഡനങ്ങൾ... നാലരവർഷം കൊണ്ട് 43, 400 പേർക്കു വേണ്ടി സെക്‌സ് കൊടുത്തു; ഇന്നെനിക്ക് വയസ്സ് 23; മാംസക്കച്ചവട സംഘത്തിലകപ്പെട്ട പെൺകുട്ടിയുടെ തുറന്നുപറച്ചിൽ

തകർന്ന ഒരു കുടുംബമായിരുന്നു എന്റേത്; പത്താം വയസ്സിൽ പെൺവാണിഭസംഘത്തിന്റെ കൈയിൽപ്പെട്ടു; പതിനഞ്ചാം വയസ്സിൽ പ്രസവിച്ചു. ക്രൂരമായ പീഡനങ്ങൾ... നാലരവർഷം കൊണ്ട് 43, 400 പേർക്കു വേണ്ടി സെക്‌സ് കൊടുത്തു; ഇന്നെനിക്ക് വയസ്സ് 23; മാംസക്കച്ചവട സംഘത്തിലകപ്പെട്ട പെൺകുട്ടിയുടെ തുറന്നുപറച്ചിൽ

മറുനാടൻ മലയാളി ഡെസ്‌ക്

മെക്‌സിക്കോ: ''തകർന്ന ഒരു കുടുംബമായിരുന്നു എന്റേത്. കുട്ടിക്കാലത്തു തന്നെ എന്നെ അമ്മ ഉപേക്ഷിച്ചു പോയി. അഞ്ചാം വയസ്സിലാണ് ആദ്യമായി എന്നെ ബനധുക്കളിൽ ഒരാൾ പീഡിപ്പിക്കുന്നത് . പത്താം വയസ്സിൽ പെൺവാണിഭസംഘത്തിന്റെ കൈയിൽ അകപ്പെട്ടു. പതിനഞ്ചാം വയസ്സിൽ ഒരുപെൺകുഞ്ഞിനെ പ്രസവിച്ചു. ക്രൂരമായ പീഡനങ്ങൾ...ആറു വർഷം കൊണ്ട് 43, 400 പേർക്കു വേണ്ടിയെങ്കിലും എനിക്കു സെക്‌സ് കൊടുക്കേണ്ടി വന്നിട്ടുണ്ട്. പതിനാറാം വയസ്സിലാണ് ഞാൻ ഈ സംഘത്തിൽ നി്ന്ന് രക്ഷപ്പെടുന്നത്. ഇന്നെനിക്ക് വയസ്സ് 23.''

മനുഷ്യക്കടത്തിനെതിരേയുള്ള പ്രവർത്തനങ്ങളിൽ ഇന്ന് ലോകമെമ്പാടും പ്രചരണ പ്രവർത്തനങ്ങൽ നടത്തന്ന കാർല ജെസിന്റോയുടെ വെളിപ്പെടുത്തലാണിത്. മെക്‌സിക്കോയിൽ സന്നദ്ധസംഘനകളുടെ പ്രവർത്തനത്തിലും സഹകരിക്കുന്ന കാർലോ യുഎസ് ജനറൽ അസംബ്‌ളിയിലും തന്റെ കഥ വെളിപ്പെടുത്തി. ലോകമാകെ വ്യാപിച്ചിരിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ് കാർലയുടെ അനുഭവം.

12 ആം വയസ്സിലാണ് മെക്സിക്കൻ പെൺവാണിഭ സംഘത്തിന്റെ കൈയിൽ കാർല അകപ്പെടുന്നത്. അതൊരു ചതിയായിരുന്നു എന്ന് കാർല ഓർക്കുന്നു. കൂട്ടുകാരോടൊത്ത് ബസ്സു കാത്തു നിന്നപ്പോൾ ഒരു കുട്ടി തനിക്ക് ചില മിഠായികൾ സമ്മാനിച്ചു. ഒരാൾ തന്നതാണെന്നു പറഞ്ഞു .പിന്നീട് ഇയാളെ പരിചയപ്പെട്ടു. അയാൾക്കപ്പോൾ 20 വയസ്സു പ്രായമുണ്ടാവും. ഈ ചങ്ങാത്തമാണ് തന്നെ ഈ അനുഭവങ്ങളിലേയ്ക്ക് തള്ളിയിട്ടതെന്നും കാർല പറയുന്നു. ഒരു ദിവസം ഇയാൾ ഒരു വിലകൂടിയ കാറുമായി വന്നു. എ്‌ന്നെപ്പോലുള്ള ഒരാൾക്ക് സ്വപ്‌നത്തിൽ മാത്രം കാണാവുന്ന ഒന്ന്. അയാളോടൊപ്പം ആ കാറിൽ കയറി. ഈ യാത്ര എത്തിയത് ചില മനുഷ്യ കച്ചവടക്കാരുടെ കൈകളിലാണ് . ഇയാൾ ഇവരുടെ പിമ്പായിരുന്നുവെന്ന് പിന്നീടാണ് അറിവായപ്പോഴാണ് മനസ്സിലായതെന്നും കാർല പറയുന്നു.

ആദ്യ ദിവസങ്ങൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. പിന്നീട് ചില പരിശീലനങ്ങൽ നല്കി. പക്ഷേ അതു മനസ്സിലാക്കിയല്ല ചെയ്തത്. അനുസരിക്കുക എന്നതു മാത്രമായിരുന്നു മാർഗ്ഗമുണ്ടായിരുന്നത്. ഇരിക്കുന്നതും നിൽ്ക്കുന്നതും പിന്നെ സെക്‌സിൽ ഏർപ്പെടുമ്പോൾ ഉള്ള പോസുകളും പരിശീലിപ്പിച്ച ശേഷമാണ് ഞ്ങ്ങളെ ഓരോരുത്തരുടേയും കിടക്കയിലേയ്ക്ക് വിട്ടത്. ഇതിനിടയിൽ കടുത്ത മർദ്ദനങ്ങളും പീഡനവും

ദിവസവും രാവിലെ പത്തുമണിക്ക് തന്നെ സംഘം തങ്ങളെ ജോലിക്കായി കൊണ്ടുചെന്നാക്കും. വ്യഭിചാരശാലകൾ, വാഹനങ്ങൾ, വീടുകൾ, തെരുവുകൾ തുടങ്ങി എവിടെയും ജോലി ചെയ്യണം. മെക്‌സിക്കോയിൽ താൻ പോകാത്ത ഹോട്ടലുകൾ ഇല്ലെന്നു തന്നെ കാർല പറയുമ്പോൾ ഈ ശൃംഖലയുടെ വ്യാപ്തി വ്യക്തമാവും. ഒരുദിവസം കുറഞ്ഞതു 30 പേരെയെങ്കിലും ഇടപാടുകാരായി ഇവർ എത്തിക്കും. ആഴ്ചയിൽ ഏഴു ദിവസവും ഇതാവർത്തിക്കും.

താൻ വേദന കൊണ്ട് കരയുമ്പോൾ ചിലർ പൊട്ടിച്ചിരിക്കുമെന്നും കാർല പറയുന്നു. പലപ്പോഴും കണ്ണുകളടച്ച് കിടക്കും. എതിർത്തെങ്കിലും പറഞ്ഞാൽ വാണിഭ സംഘത്തലവന്മാരുടെ ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാകേണ്ടി വരുമെന്നും കാർല വെളിപ്പെടുത്തി. ഇടിയും തൊഴിയും തുടങ്ങി ക്രൂരമായ ശിക്ഷാ മുറകളാണ്. മുടിയിൽ പിടിച്ച് ചുഴറ്റും മുഖത്ത് തുപ്പും ശരീരം പൊള്ളിക്കും .... കാർല പറഞ്ഞു.

പീഡനങ്ങൾ തുടരുന്നതിനിടെ 15 ആം വയസ്സിൽ ഗർഭിണിയായി. ആ കാലത്തു പോലും തന്നെ അവർ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഒരു പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും ഒരു മാസം കഴിഞ്ഞപ്പോൾ പെൺവാണിഭസംഘം ബലമായി കുട്ടിയെ തട്ടിയെടുത്തു. പിന്നീട് ഒരിക്കൽ മാത്രമാണ് ഈ കുട്ടിയെ താൻ കണ്ടത്. ഇവരുടെ താവളത്തിൽ പൊലീസ് റെയ്ഡ് നടത്തിയപ്പോൾ രക്ഷപ്പെടുമെന്ന് തോന്നി. എന്നാൽ അതു നടന്നില്ല. പൊലീസുകാർ ഇവിടെ റെയ്ഡു നടത്തും. പക്ഷേ ഇതെല്ലാം പേരിനു മാത്രം. വാണിഭ സംഘവുമായുള്ള ധാരണയനുസരിച്ചാണിതൊക്കെ നടക്കുന്നത്. യുവതികളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമെടുക്കാനാണ് പൊലീസുകാർക്കും താൽപ്പര്യം

ഒടുവിൽ ഇതു പോലെ ഒരു റെയ്ഡിലൂടെയാണ് താൻ മോചിപ്പിക്കപ്പെടുന്നത്. 2008 ലായിരുന്നു അത്. അപ്പോൾ തനിക്ക് 16 വയസ്സായിരുന്നു. നാലരവർഷം നീണ്ട് തന്റെ നരക ജീവിതത്തിൽ നിന്നും മോചനം. അതാണ് തനിക്കു പ്രതീക്ഷ നല്കിയതെന്നും കാർല വെളിപ്പെടുത്തി. മെക്സിക്കോ സിറ്റിയിൽ മനുഷ്യക്കടത്തിനെതിരെ നടന്ന ഓപ്പറേഷനിലാണ് സംഘത്തിന്റെ പിടിയിൽ നിന്നും മോചിതയാകുന്നത്. 23 കാരിയായ കാർല ഇപ്പോൾ മെക്സിക്കോയിൽ മനുഷ്യക്കടത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി തിരക്കിലാണ്.

നിരവധി കുട്ടികളാണ് ഈ സംഘത്തിന്റെ പിടിയിലകപ്പെട്ട് ജീവിതം ഹോമിക്കപ്പെടുന്നതെന്ന് കാർല പറയുന്നു. മെക്സിക്കോയിൽ ഓരോ വർഷവും 20,000 ഓളം സ്ത്രീകൾ മനുഷ്യക്കടത്തുകാരുടെയും, പെൺവാണിഭസംഘങ്ങളുടെയും പിടിയിൽപ്പെട്ട് നിർബന്ധിത ലൈംഗിക വൃത്തിയിലേക്ക് നയിക്കപ്പെടുന്നതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP