Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്.'' വീട്ടുകാരെ വിളിച്ചുണർത്തി പണവും പണ്ടവും കവരുന്നതിന് മുൻപ് ഇംഗ്ലീഷിൽ മാസ് ഡയലോഗ് തട്ടിവിട്ട് ഹൈടെക്ക് തസ്‌കരന്മാർ; മണ്ണൂത്തിയിലെ വീട്ടിൽ നടത്തിയ മോഷണക്കഥ സിനിമയെ വെല്ലുന്ന നാടകീയതയിൽ; റോന്തു ചുറ്റുന്ന പൊലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞിട്ടും നൈസായി സ്‌കൂട്ടായി മോഷ്ടാക്കൾ

'ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്.'' വീട്ടുകാരെ വിളിച്ചുണർത്തി പണവും പണ്ടവും കവരുന്നതിന് മുൻപ് ഇംഗ്ലീഷിൽ മാസ് ഡയലോഗ് തട്ടിവിട്ട് ഹൈടെക്ക് തസ്‌കരന്മാർ; മണ്ണൂത്തിയിലെ വീട്ടിൽ നടത്തിയ മോഷണക്കഥ സിനിമയെ വെല്ലുന്ന നാടകീയതയിൽ; റോന്തു ചുറ്റുന്ന പൊലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞിട്ടും നൈസായി സ്‌കൂട്ടായി മോഷ്ടാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ''ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്.'' സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ അരങ്ങേറിയത് തൃശ്ശൂർ മുല്ലക്കരയിലെ പാലക്കാട് ഹൈവേയോട് ചേർന്നാണ്. ഡോ. ക്രിസ്‌റ്റോയുടെ വീട്ടിലാണ് മുഖംമൂടിയിട്ട നാല് മോഷ്ടാക്കൾ കവർച്ചയക്കായി കഴിഞ്ഞ രാത്രി കയറിയത്. ക്ലിനിക്കിന്റെ ചെറിയ ഡോർ തുറന്നു കയറിയ മോഷ്ടാക്കൾ വീട്ടുകാരെ തട്ടിയുണർത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച വീട്ടുകാർ പൊലീസിനോട് പറയുന്നത് അവിശ്വസിനീയമായ രംഗങ്ങളുമാണ്.

ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. തുടർന്ന് വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാൾ കൈയിലെടുത്തിരുന്നു. ക്ലിനിക്കിൽനിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയിൽ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണർത്തി മോഷ്ടാക്കൾ പറഞ്ഞു-''മോഷ്ടിക്കാൻ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്.'' പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണർത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകൾനിലയിലെ മുറിയിലേക്ക് പോയി.

മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകൻ വിളിക്കുന്നത് കേട്ട് വാതിൽതുറന്ന ഡോക്ടറുടെ മുന്നിൽ എത്തിയത് മൂന്ന് മോഷ്ടാക്കൾ. ഒരാൾ താഴത്തെ നിലയിൽ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു. മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കളുടെ പഞ്ച് ഡയലോഗും- ''ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്''.

പണവും സ്വർണവും എവിടെയെന്ന ചോദ്യത്തിന് അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങൾക്കറിയാമല്ലോ,അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കൾ മുറി മുഴുവൻ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു. ഒന്നും കാണാത്തതിനാൽ കുപിതരായി നിൽക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്. മോഷണമുതൽ കണ്ടെത്താതെ നിന്ന മോഷ്ടാക്കളിലൊരാൾ അരിശംപൂണ്ട് അരിവാൾ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോൾ ബൊമ്മയുടെ വയറ്റിൽനിന്ന് സ്വർണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവൻ സ്വർണവും 80,000 രൂപയും ബൊമ്മയിലുള്ള വിവരം അപ്പോഴാ് തസ്‌കരർ അറിഞ്ഞത്. സ്വർണവും പണവും കവർന്ന ശേഷം തെളിവ് നശിപ്പിക്കലിന്റെ ഹൈടെക്ക് രീതിയും. സി.സി ക്യാമറ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസിക് കൈക്കലാക്കിയ ശേഷം 'ഇത് എനിക്ക് വേണം, ഇത് ഞാനെടുക്കുവാ' എന്നു പറഞ്ഞാണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. വീട്ടുകാർ ിൗ സമയം എന്തു ചെയ്യണമെന്ന് അറിയാതെ അങ്കലാപ്പിലായി നിൽക്കുകയയിരുന്നു.

മണ്ണുത്തി പൊലീസ്സ്റ്റേഷൻ പരിധിയിലെ മുല്ലക്കര ഡോൺബോസ്‌കോ സ്‌കൂളിന് എതിർവശം ഡോ. ക്രിസ്റ്റോയുടെ വീട്ടിൽ വെളുപ്പിന് മൂന്നിന് മോഷണം അരങ്ങേറുമ്പോൾ പുറത്ത് വേറൊരു 'നാടകം' നടക്കുന്നുണ്ടായിരുന്നു. വീടിന് നേരെ മുന്നിൽ ഹൈവേയുടെ ഓരത്ത് ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന റോന്ത് പൊലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി. കാര്യം തിരക്കി. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാൽ നിർത്തിയതാണെന്നുമായിരുന്നു മറുപടി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യം. നന്നായി ഉറങ്ങിയ ശേഷം പോയാൽ മതിയെന്ന ഉപദേശം നൽകിയാണ് റോന്തുപൊലീസ് മടങ്ങിയത്.

കെ.എ.51എം- 1093 എന്ന കാർ നമ്പർ റോന്ത് പൊലീസ് ഓർത്തുവെച്ചത് നന്നായി. ഇപ്പോൾ കേസിൽ അത് മാത്രമാണ് തുമ്പ്. വീട്ടിലെത്തിച്ച പൊലീസ് നായ മണംപിടിച്ചോടിയതും ഈ കാർ നിർത്തിയ ഇടം വരെ. എന്തായാലും കർണാടക രജിസ്‌ട്രേഷനുള്ള കാറിൽ എത്തിയത് തമിഴ്‌നാട്ടുകാരാണെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. പക്ഷേ, അവർ ഡോക്ടറുടെ വീട്ടിൽ സംസാരിച്ചത് മുഴുവൻ ഇംഗ്ലീഷിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP