Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലിടറിയാലും കേരളത്തിന്റെ ഖജനാവ് കാലിയാകാതിരിക്കാൻ കുടിയന്മാർ നൽകുന്നത് വലിയ വില; 60.49 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാൻഡിക്ക് ജനങ്ങൾ നൽകേണ്ടത് 690 രൂപ; 61.03 രൂപയുടെ റമ്മിന് 650 രൂപയും 50.27 രൂപയുടെ വിസ്‌കിക്ക് 630 രൂപയും; ബിവറേജസ് കോർപ്പറേഷൻ പല ബ്രാൻഡുകൾക്കും ഈടാക്കുന്നത് പത്തിരട്ടിയിലേറെ തുക; തിരുവനന്തപുരം സ്വദേശിയുടെ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലൂടെ പുറത്തുവരുന്നത് മദ്യപാനികളുടെ കണ്ണുനിറയുന്ന കണക്കുകൾ

കാലിടറിയാലും കേരളത്തിന്റെ ഖജനാവ് കാലിയാകാതിരിക്കാൻ കുടിയന്മാർ നൽകുന്നത് വലിയ വില; 60.49 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാൻഡിക്ക് ജനങ്ങൾ നൽകേണ്ടത് 690 രൂപ; 61.03 രൂപയുടെ റമ്മിന് 650 രൂപയും 50.27 രൂപയുടെ വിസ്‌കിക്ക് 630 രൂപയും; ബിവറേജസ് കോർപ്പറേഷൻ പല ബ്രാൻഡുകൾക്കും ഈടാക്കുന്നത് പത്തിരട്ടിയിലേറെ തുക; തിരുവനന്തപുരം സ്വദേശിയുടെ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലൂടെ പുറത്തുവരുന്നത് മദ്യപാനികളുടെ കണ്ണുനിറയുന്ന കണക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കുടിയന്മാർ അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. സ്വന്തം കാലിടറിയാലും സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാകാതെ കാക്കുന്നത് തങ്ങളാണ് എന്ന അഹങ്കാരം ഓരോ കുടിയനും ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ ഇത്രയും വില കൊടുത്ത് വാങ്ങുന്ന മദ്യം സർക്കാർ വാങ്ങുന്നത് എത്രരൂപയ്ക്കാണ് എന്നറിഞ്ഞാൽ മദ്യപാനികളുടെ കണ്ണും കരളും കലങ്ങും. കഴിക്കാതെ തന്നെ കാലും കണ്ഠവും ഇടറും. കേരള സർക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും ഈടാക്കുന്നത് പത്തിരട്ടിയിലേറെ വിലയാണെന്ന് കോർപ്പറേഷൻ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പല ബ്രാൻഡുകൾക്കും കോർപ്പറേഷൻ ഈടാക്കുന്നത് പത്തിരട്ടിയിലേറെ വിലയാണ്.

തിരുവനന്തപുരം കരുമം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റ്യൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മാസം പതിനേഴിന് ജോസ് സെബാസ്റ്റ്യൻ സെബാസ്റ്റ്യൻ നൽകിയ അപേക്ഷയ്ക്ക് ഈമാസം 18നാണ് മറുപടി ലഭിച്ചത്. കെഎസ്ബിസി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സി കെ സുധർമ്മയാണ് മറുപടിയിൽ ഒപ്പിട്ടിരിക്കുന്നത്.

ഓഫീസേഴ്സ് ചോയ്സ് ബ്രാൻഡി 750 മില്ലി ലിറ്റർ(ഒരു ഫുൾ) സർക്കാർ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വിൽക്കുന്നതാകട്ടെ 690 രൂപയ്ക്കും. ഇതിന്റെ റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വിൽക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്സ് ചോയ്സ് വിസ്‌കി ആകട്ടെ വാങ്ങുന്നത് 58.27 രൂപയ്ക്കും വിൽക്കുന്നത് 630 രൂപയ്ക്കും. ബിജോയ്സ് പ്രീമിയം ബ്രൻഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വിൽക്കുന്നത് 560 രൂപയ്ക്കും.

ബക്കാർഡി ക്ലാസിക് സൂപ്പർ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സർക്കാർ 1240 രൂപയ്ക്കാണ് വിൽക്കുന്നത്. ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വിൽക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെർക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വിൽക്കുന്ന വില 680 രൂപയുമാണ്. ചെയർമാൻ ചോയിസ് ബ്രാൻഡിയാകട്ടെ ഒരു ലിറ്റർ വാങ്ങുന്നത് 181.33 രൂപയ്ക്കും വിൽക്കുന്നത് 1460 രൂപയ്ക്കുമാണ്. മലബാർ ഹൗസ് പ്രീമിയം റം ഫുള്ളിന് 54.97 രൂപയ്ക്ക് വാങ്ങി 580 രൂപയ്ക്ക് വിൽക്കുന്നു. ഹണീബീ ബ്രാൻഡി ഫുൾ 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്കാണ് വിൽക്കുന്നത്.

സിഗ്‌നേച്ചർ റേർ എജി വിസ്‌കിക്ക് ഫുള്ളിന് വാങ്ങാൻ 177.88 രൂപ മാത്രമാണെങ്കിൽ കേരള സർക്കാർ വിൽക്കുന്നത് 1270 രൂപയ്ക്കാണ്. മാൻഷൻ ഹൗസ് ഫ്രഞ്ച് ബ്രാൻഡി 77.36 രൂപയ്ക്ക് വാങ്ങി 820 രൂപയ്ക്കാണ് വിൽക്കുന്നത്. ബാഗ്പൈപ്പർ ഗോൾഡ് പ്രീമിയം വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്കാണ് വിൽക്കുന്നത്. റോയൽ ചലഞ്ച് സ്പെഷൽ പ്രീമിയം വിസ്‌കി 153.33 രൂപയ്ക്ക് വാങ്ങി 1170 രൂപയ്ക്കാണ് വിൽക്കുന്നത്. ഡിഎസ്‌പി ബ്ലാക് ഡീലക്സ് വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്ക് വിൽക്കുന്നു. നമ്പർ വൺ എംസിഡി ബ്രാൻഡി 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്ക് വിൽക്കുന്നതായും ഈ രേഖയിൽ വ്യക്തമാക്കുന്നു.

കേന്ദ്രഭരണ പ്രദേശങ്ങളിലും ചില സംസ്ഥാനങ്ങളിലും മദ്യത്തിന് ഇത്രമാത്രം വില ഈടാക്കുന്നില്ല. ഇതിന് പ്രധാനകാരണം മദ്യത്തിന് ഇവിടെ ഈടാക്കുന്ന വലിയ നികുതിയാണ്. കേരളത്തിലാണ് രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം നികുതിയുള്ളത് എന്നതും ഇവിടുത്തെ ഭീകരമായ വിലയ്ക്ക് കാരണമാകുന്നു. ഏതായാലും മദ്യപാനികളുടെ സംഘടിത ശക്തി ഈ പകൽക്കൊള്ളയ്‌ക്കെതിരെ ശബ്ദമുയർത്താത്തിടത്തോളം കാലം കേരളത്തിലെ മദ്യത്തിന്റെ വില ഇനിയും മുകളിലേക്കു തന്നെയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP