Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 85.13 ശതമാനം വിജയം; കഴിഞ്ഞ വർഷത്തേക്കാൾ 0.77 ശതമാനം കൂടുതൽ വിജയമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്; ഉപരിപഠനത്തിന് യോഗ്യത നേടിയത് 3,19,782 പേർ; 100 ശതമാനം വിജയം നേടിയത് 114 സ്‌കൂൾ; ഏറ്റവും കൂടുതൽ എപ്ലസുകൾ നേടിയത് മലപ്പുറം ജില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 85.13 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 0.77 ശതമാനം കൂടുതൽ വിജയമാണ് സ്വന്തമാക്കിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 3,19,782 പേർ.

വിജയ ശതമാനം കൂടിയ ജില്ല എറണാകുളം. വിജയശതമാനം കുറഞ്ഞ ജില്ല കാസർഗോഡ്. 114 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. 18,510 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എപ്ലസ് സ്വന്തമാക്കി. മലപ്പുറം ജില്ലയിലാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുകൾ ലഭിച്ചത്. 234 കുട്ടികൾ മുഴുവൻ മാർക്കും സ്വന്തമാക്കി.

സയൻസ് 88.62%, ഹ്യുമാനിറ്റീസ്, 77.76%, കൊമേഴ്സ് 84.52%, ടെക്നിക്കൽ 87.94%, ആർട്ട്(കലാമണ്ഡലം)98.75 എന്നിങ്ങനെയാണ് വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം. എൻഎസ്‌ക്യൂഎഫ് പരീക്ഷയിൽ 73.02 ശതമാനം വിജയം നേടി. സേ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും. പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ജൂലൈ 24 മുതൽ ആരംഭിക്കും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP