Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മേളപ്പെരുക്കം പേരിന് മാത്രം; കരിമരുന്നില്ല; നിരന്ന് നിൽക്കാൻ തലയുയർത്തി നിൽക്കുന്ന കൊമ്പന്മാരില്ല; പൂരവിളംമ്പരം ചെയ്യാൻ രാമനുമില്ല; തൃശിവപേരൂറിന്റെ ചരിത്രം തിരുത്തി ലളിതമായി ഇന്ന് തൃശൂർ പൂര ചടങ്ങ്; ആനപ്പൂറത്ത് എഴുന്നള്ളത്ത് തള്ളിയതോടെ നിരാശരായി പറമ്മേക്കാവ്- തിരുവമ്പാടി ദേവസ്വവും; കോവിഡ് കാലത്ത് കരഘോഷമില്ലാതെ ഇന്ന് തൃശൂർ പൂരം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശ്ശിവപേരുറിന്റെ ചരിത്രത്തിലാധിയമായി മേളപ്പെരുക്കവും വാദ്യഘോഷങ്ങളും കരിവീരന്മാരുടെ പുറത്തേന്തിയ അകമ്പടിയുമില്ലാതെ ഇന്ന് പൂരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ മാത്രമൊതുങ്ങി ഇന്ന് തൃശ്ശൂർപൂരം. രാവിലെ ഒൻപതുമണിയോടെ ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങുകൾക്ക് ശേഷം പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങൾ അടക്കും.പൊതുജനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയാണ് ചടങ്ങുകൾ നടത്തുക.തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടർ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകൾ നടത്താൻ അനുമതി നൽകണമെന്ന് പാറമേക്കാവ് ദേവസ്വം ബോർഡ് ആയിരുന്നു ആവശ്യം ഉന്നയിച്ചത്.

നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമാണെന്നും അനുമതി നൽകാൻ കഴിയില്ലെന്നും കളക്ടർ വ്യക്തമാക്കി. തൃശ്ശൂർ ജില്ലയിൽ നിലവിൽ കൊവിഡ് രോഗികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറമേക്കാവ് വിഭാഗം ആവശ്യം ഉന്നയിച്ചത്.കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ ഇത്തവണ തൃശ്ശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. പൂരത്തിന്റെ കൊടിയേറ്റവും ചടങ്ങ് മാത്രമായാണ് നടത്തിയത്.

ലോക്ക് ഡൗൺ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.58 വർഷങ്ങൾക്കുശേഷമാണ് തൃശ്ശൂർ പൂരം ഇതാദ്യമായി റദ്ദാക്കപ്പെടുന്നത്. ഇതിനുമുമ്പ് 1962-ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂർ പൂരം നടത്താതിരുന്നത്.

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാത്രമായി ചുരുക്കുന്നത്. ഇതിനു മുമ്പ് 1962 ൽ ലെ ഇൻഡോ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിനാളുകൾ വന്നുചേരുന്ന മേടമാസത്തിലെ പൂരമാണ് പ്രധാന ആഘോഷം.അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ദേവസ്വങ്ങൾ യോഗം ചേർന്നെങ്കിലും തീരുമാനം മറിച്ചായിരുന്നു. കോവിഡിന്റെ നിയന്ത്രണമുള്ളതിനാൽ പൂരം പതിവു പോലെ നടത്തുക പ്രയാസമാകും. പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചർച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

മാസങ്ങൾക്കു മുമ്പ് ആരംഭിച്ച ഉത്സവത്തിനുള്ള തയ്യാറെടുപ്പ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം നിർത്തി വച്ചിരുന്നു. ഏപ്രിൽ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീളുന്ന പൂരം പ്രദർശനം റദ്ദാക്കിയിരുന്നു. വടക്കും നാഥക്ഷേത്രത്തിന് സമീപം തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പ്രദർശനം ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP