ആഘോഷങ്ങൾ നേരത്തെ ആയിപ്പോയി; കേരളം കൊറോണയെ തളച്ചു എന്ന തരത്തിലുള്ള മാധ്യമങ്ങളുടെ അപക്വമായ ആഘോഷങ്ങൾക്ക് പിന്നാലെ ഓടരുതായിരുന്നു; ജാഗ്രതയോടെ വേണം കോവിഡിനെ നേരിടാൻ എന്ന പാഠമാണ് കേരളത്തിന്റെ അനുഭവം നൽകുന്നത്; ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചെങ്കിലും ടെസ്റ്റുകളുടെ എണ്ണത്തിലെ കുറവ് വലിയ പോരായ്മയായി; 'ശൈലജ ടീച്ചറിനെ ബിബിസിയിൽ എടുത്തു' എന്ന് ആഘോഷിച്ച മലയാളികൾക്ക് സമയമായില്ല എന്ന മുന്നറിയിപ്പുമായി ബിബിസിയുടെ പുതിയ ലേഖനം

മറുനാടൻ ഡെസ്ക്
തിരുവനനന്തപുരം: ശൈലജ ടീച്ചറെയും ബിബിസിയിൽ എടുത്തു- തലക്കെട്ടുകൾക്കും, സോഷ്യൽ മീഡിയയിലെ വാഴ്ത്തലുകൾക്കും പഞ്ഞുമുണ്ടായിരുന്നില്ല. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ ബിബിസിയിൽ തത്സമയം വിശദീകരിച്ച് ശൈലജ ടീച്ചർ താരമായി. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും മന്ത്രി ബിബിസി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശദീകരിച്ചു. എന്നാൽ, കേരള മോഡലിന് എവിടെയോ പിഴച്ചു എന്നാണ് ജൂലൈ അവസാനവാരത്തിലെ വിലയിരുത്തലുകൾ. ആഘോഷങ്ങൾ നേരത്തെ ആയോ.? India coronavirus: How Kerala's Covid 'success story' came undone എന്ന പുതിയ ലേഖനത്തിൽ ബിബിസിയുടെ ഇന്ത്യ കറസ്പോണ്ടന്റ് സൗതിക് ബിശ്വാസ് ചോദിക്കുന്നതും അതുതന്നെ.
പൂന്തുറ അടക്കമുള്ള തീരദേശമേഖല ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണിലാണ്. ഒരുവലിയ ജനവിഭാഗത്തെ വീണ്ടും അടച്ചുപൂട്ടിയിരിക്കുന്നു. ആളുകൾക്ക് ആശയക്കുഴപ്പം. ഒറ്റപ്പെട്ടത് പോലെ. ആകെ സംഘർഷഭരിതം. പ്രാദേശിക വികാരി ഫാ.ബെബിൻസണെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നതും മറ്റൊന്നല്ല. എന്താണ് പൊടുന്നനെ തങ്ങൾക്ക് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സമൂഹത്തിന് ആദ്യം മനസ്സിലായില്ല.
രണ്ടുമാസം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വേറിട്ട വിജയഗാഥയുമായി കേരളം തിളങ്ങുകയായിരുന്നു ഇപ്പോഴാകട്ടെ, രാജ്യത്ത് തന്നെ ഇതാദ്യമായി സമൂഹവ്യാപനം സംഭവിച്ചു എന്ന് പരസ്യമായി സമ്മതിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. അതിർത്തികൾ അടച്ചിട്ടിരുന്ന നിയന്ത്രിത സാഹചര്യത്തിൽ വൈറസിനെ നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞു. എന്നാൽ, ഇപ്പോൾ വൈറസ് വ്യാപനം കുതിപ്പിലാണ്, വാഷിങ്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ.ലാൽ സദാശിവനെ ഉദ്ധരിച്ച് ബിബിസി ലേഖകൻ പറയുന്നു.
വുഹാനിൽ നിന്നുള്ള ആദ്യ കേസ്
ജനുവരിയിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് വുഹാനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിക്ക് സ്ഥിരീകരിച്ചത്. എന്നാൽ, മാർച്ചിൽ മറ്റുസംസ്ഥാനങ്ങളിൽ കേസുകൾ കുത്തനെ കൂടുമ്പോഴും കേരളം സുരക്ഷിതമായിരുന്നു. ടെസ്റ്റും, ട്രേസിങ്ങും, ഐസൊലേഷനും, ബോധവത്കരണവും അടക്കമുള്ള നടപടികളിലൂടെ മെയിൽ കേസുകളെ സീറോയിൽ എത്തിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞു. 'ദി ഹിന്ദു 'പത്രം 'ദി മാർക്ക് ഓഫ് സീറോ' എന്ന് എഡിറ്റോറിയൽ എഴുതി. കേരളം വൈറസിനെ കീഴടക്കിയതിന്റെ നേട്ടം ആഘോഷിക്കുന്ന ധാരാളം കഥകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ആഘോഷങ്ങൾ നേരത്തെയായി
ലോക് ഡൗണിൽ ഇളവുകൾ വരുത്തി ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ടുലക്ഷത്തിലേറെ പ്രവാസികളാണ് മടങ്ങിയെത്തിയത്. ആഘോഷങ്ങൾ നേരത്തെയായി എന്ന് പലർക്കും തോന്നിയ സമയം. ആദ്യ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ കേരളം 110 ദിവസമെടുത്തു. ജൂലൈ മധ്യത്തോടെ ഒരുദിവസം 800 ഓളം കേസുകളും, ജൂലൈ 20 ന് കേരളത്തിലെ കേസുകൾ 12,000 കടന്നു. 43മരണം. 1,70,000 പേർ ക്വാറന്റൈനിലും.
എന്താണ് കേസുകൾ കുതിച്ചുയരാൻ കാരണം?
ബിബിസി റിപ്പോർട്ട് പ്രകാരം ഒരുകാരണം, ഗൾഫിൽ നിന്നുള്ള പ്രവാസികളുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും മടങ്ങി വരവ് തന്നെ. റിപ്പോർട്ട് ചെയത 7000 ത്തോളം കേസുകൾക്ക് യാത്രാപശ്ചാത്തലമുണ്ട്. പ്രവാസികൾ മടങ്ങി എത്തിയതോടെ, രോഗബാധിതരെ നിയന്ത്രിക്കുക, അസാധ്യമായി മാറിയെന്ന് ശശി തരൂർ. താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സംഭാഷണവും തരൂർ ഓർത്തെടുക്കുന്നു.വിമാനയാത്രയ്ക്കിടെ വൈറസ് ബാധിതർ സഹയാത്രികർക്ക് അത് പകർത്താനിടയുള്ള സാഹചര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ, അത് ഒഴിവാക്കാൻ ആകില്ലെന്നാണ് തരൂരിന്റെ അഭിപ്രായം. ഓരോ പൗരനും രാജ്യത്തേക്ക് മടങ്ങിവരാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. അവർ രോഗബാധിതരാണെങ്കിൽ പോലും. എന്നാൽ, അത് കേരളത്തിന്റെ രോഗ നിയന്ത്രണത്തിൽ വലിയ വ്യത്യാസമുണ്ടാക്കി, തരൂർ സൗതിക് ബിശ്വാസിനോട് പറഞ്ഞു.
മടങ്ങിവരവ് പ്രാദേശിക സാമൂഹിക വ്യാപനത്തിന് കാരണമായി
മെയ് ആദ്യത്തോടെ, യാത്രാപശ്ചാത്തലമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 821 പുതിയ കേസുകളിൽ 640 ഉം സമ്പർക്കത്തിലൂടെയായിരുന്നു. 43 പേരുടെ ഉറവിടവും വ്യക്തമല്ല. എന്നാൽ, സമ്പർക്കത്തിലൂടെയുള്ള കേസുകളുടെ കുതിപ്പ് മത്സ്യത്തൊഴിലാളി സമൂഹത്തിലാണ് കൂടുതലായി കാണുന്നത്. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ ആളുകൾ അധികം മുൻകരുതലുകൾ എടുക്കാതെ വീടിന് പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്കും മറ്റും പോകേണ്ടതിനാൽ നിയന്ത്രണങ്ങളിൽ കുറച്ച് അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സുരക്ഷിതരായിരിക്കാൻ അവരെ ബോധവത്കരിച്ച് വരികയാണ്, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിദഗ്ധസമിതി തലവൻ ഡോ.ബി.ഇക്ബാൽ ബിബിസി ലേഖകനോട് പറഞ്ഞു.
ടെസ്റ്റുകൾ കുറവെന്ന വിമർശനം
കേസുകളുടെ എണ്ണം കുറഞ്ഞതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞത് പോരായ്മയായി എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ദിവസം 663 ടെസ്റ്റുകളായിരുന്നത് ഇപ്പോൾ 9,000 സാമ്പിളുകളായി ഉയർന്നിട്ടുണ്ട്. എന്നാൽ ജനസംഖ്യയുടെ പത്തു ലക്ഷം പേർ എന്ന പരിശോധനാ നിരക്കിൽ കണക്കാക്കുമ്പോൾ ആന്ധ്രയേക്കാളും തമിഴ്നാടിനേക്കാളും പിറകിലാണ് കേരളത്തിലെ പരിശോധനാ നിരക്ക്. എന്നാൽ, രാജ്യത്ത് ഏറ്റവും വലിയ ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിലെ പരിശോധനാ നിരക്കിനേക്കാൾ കൂടുതലാണ് കേരളത്തിന്റെ പരിശോധനാ നിരക്ക്. പരിശോധനകൾ കൂട്ടിയിട്ടുണ്ടെങ്കിലും അതൊരിക്കലും മതിയാകില്ല, എറണാകുളം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ വകുപ്പ് മേധാവി ഡോ. എ ഫത്താഹുദ്ദീൻ പറയുന്നു. രാജ്യത്തെ ഒരു സംസ്ഥാനത്തും ആവശ്യമായ ടെസ്റ്റുകൾ നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ആകെയുള്ള പ്രതിരോധ പ്രവർത്തനം മികച്ചത്
കൊറോണ പ്രതിരോധത്തിൽ കേരളം മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്നാണ് പകർച്ച വ്യാധി പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികൾ രോഗികളെ കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥിതി ഇതുവരെയില്ല. പൊതുജനാരോഗ്യ സംവിധാനം ശക്തമാണ്. കൊറോണയെ കീഴടക്കി എന്ന മാധ്യമപ്രഖ്യാപനങ്ങൾ അപക്വമാണെന്നും ജാഗ്രതയോടെ വേണം ഈ രോഗത്തെ നേരിടാനെന്നും ഉള്ള പാഠമാണ് കേരളം നൽകുന്നത്, ബിബിസി ലേഖനത്തിൽ പറയുന്നു. കേസുകളുടെ എണ്ണം കുറയ്ക്കുക എന്നത് ദീർഘവും കഷ്ടം പിടിച്ചതുമായ യാത്രയാണ്, ഹോങ് കോങ് സർവകലാശാലയിലെ പകർച്ച വ്യാധി നിയന്ത്രണവിദഗ്ധൻ ഗബ്രിയേൽ ല്യൂങ് അഭിപ്രായപ്പെടുന്നു. വൈറസിനെതിരെ ജനത പ്രതിരോധശേഷി കൈവരിക്കും വരെ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അയവ് വരുത്തുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കണം, അദ്ദേഹം അഭിപ്രായപ്പെടുന്നു.
ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ ടി.ജേക്കബ് ജോണിന്റെ വിലയിരുത്തലോടെയാണ് സൗതിക് ബിശ്വാസ് ലേഖനം അവസാനിപ്പിക്കുന്നത്. കോവിഡ് 19 നെതിരായുള്ള പോരാട്ടം ഒരു ട്രെഡ് മില്ലിൽ ഓടും പോലെയാണ്. വൈറസ് വ്യാപനം കുതിച്ചാൽ നിങ്ങൾക്കും അതേ വേഗത്തിൽ ഓടി അവനെ മെരുക്കേണ്ടി വരും. അത് ക്ഷീണിപ്പിക്കുന്ന പരിപാടിയാണ്. മറ്റുമാർഗ്ഗമില്ല. അത് സഹനശേഷിയുടെ പരീക്ഷണം കൂടിയാണ്.
ശൈലജ ടീച്ചർ ബിബിസിയോട് സംസാരിച്ചപ്പോൾ
നേരത്തെ കേരളം നടപ്പാക്കിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശൈലജ ടീച്ചർ ബിബിസി റേഡിയോയോട് വിശദീകരിച്ചിരുന്നു.കൊവിഡിനെ പ്രതിരോധിക്കാൻ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. രോഗികൾക്കുമേൽ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാൻ സഹായിച്ചുവെന്നും ടീച്ചർ ബിബിസിയിൽ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ കോവിഡ് ബാധിച്ച് വെറും നാലുപേർ മാത്രമാണ് മരിച്ചതെന്നും ടീച്ചർ പറഞ്ഞത് മെയിലാണ്.
ബിബിസി വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കോവിഡ്-19 വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയ ലോകത്തെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളമെന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോൾ വഴി അന്ന് ബിബിസി അതിഥിയായി ക്ഷണിച്ചത്.
ബ്രിട്ടീഷ് ദിനപത്രമായ ഗാർഡിയനിൽ ഉൾപ്പെടെ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പുകഴ്ത്തി വാർത്ത വന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ബിബിസി വേൾഡിൽ അതിഥിയായി എത്തിയത്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ മാർഗങ്ങളും മുന്നൊരുക്കങ്ങളും മന്ത്രി അവതാരകനോട് വിശദീകരിച്ചു. ചൈനയിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിൽ മുൻകരുതലുകൾ ആരംഭിച്ചിരുന്നുവെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചതു വഴിയാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്നും മന്ത്രി ചാനൽ ചർച്ചയിൽ വ്യക്തമാക്കി. എന്നാൽ, ബിബിസി ലേഖനത്തിൽ വിശദീകരിക്കും പോലെ ആഘോഷങ്ങൾ അല്പം നേരത്തെയായി പോയി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്
- എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്
- എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ
- അനാഥരേയും അമ്മയില്ലാത്ത വിധവകളേയും കണ്ടെത്തി വളച്ചെടുക്കും; തമിഴ് മാട്രിമോണി സൈറ്റിലൂടെ മലേഷ്യയിൽ ചതിച്ചത് 17 പെൺകുട്ടികളെ; വിരുതന്റെ ലക്ഷ്യം പണം തട്ടലിനൊപ്പം പീഡന സുഖം അനുഭവിക്കലും; ഈ കോഴഞ്ചേരിക്കാരൻ ചില്ലറക്കാരനല്ല; ടിജു ജോർജ് തോമസ് എന്ന വില്ലന് പണം തട്ടാൻ അച്ഛനും കൂട്ട്
- കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
- ആ സന്ദേശം എന്റെതല്ല; കുറ്റപ്പെടുത്തിയവരിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വരെ;അ സംഭവങ്ങൾ മാനസീകമായി തളർത്തി; യുസഫലിയോട് നഷ്ടപരിഹാരം താൻ ചോദിച്ചിട്ടില്ലെന്ന് ഹെലികോപ്ടർ പതിച്ച സ്ഥലത്തിന്റെ ഉടമ;തന്റെതെന്ന പേരിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി; സ്ഥലമുടമ പീറ്ററിന്റെ മകൻ ഡൊമനിക്ക് മറുനാടനോട് മനസ്സുതുറക്കുന്നു
- രാജിയിൽ നിന്ന് രക്ഷപ്പെടാൻ കോടിയേരിയെ കാണാൻ പോയത് സ്വകാര്യ വാഹനത്തിൽ; പോസ്റ്റിട്ട് രാജിക്കത്ത് ഗൺമാൻ കൈവശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു; പിന്നെ ആരും ജലീലിനെ കണ്ടിട്ടില്ല! സ്വർണ്ണ കടത്തിൽ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോഴുള്ള ഒളിച്ചു കളി നാടകം വീണ്ടും
- പൈലറ്റ് യൂണിഫോം നൽകിയത് ജോ തോമസ്; ബന്ധു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പൈലറ്റാണെന്ന കള്ളം പറഞ്ഞതും വിമാനത്തിലെ ഒർജിനൽ ക്യാപ്റ്റൻ; മലേഷ്യയിലെ വിവാഹ തട്ടിപ്പും പണാപഹരണവും കണ്ടെത്തിയത് സുഹൃത്തിന്റെ അന്വേഷണം; വിവാഹ തട്ടിപ്പിന് കൂട്ടു നിന്ന കൂട്ടുകാരനും പ്രതിയാകും; ടിജു ജോർജിന്റേത് ആസൂത്രിത പീഡന തട്ടിപ്പ്
- പുതിയ മാറ്റങ്ങളും പകർച്ചവ്യാധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും വിശാലമായ സ്റ്റാർ നെറ്റ്വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു; അംഗീകാരമായി മലയാളിയെ തേടിയെത്തുന്നത് വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് പദം; ഏഷ്യാനെറ്റിനെ ബ്രാൻഡാക്കിയ മാധവൻ പുതിയ ഉയരങ്ങളിൽ എത്തുമ്പോൾ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- നിർമ്മല ഗിരിയിൽ രണ്ട് മക്കളുമൊത്ത് വാടക വീട്ടിൽ താമസം; ഓഫീസിൽ എത്തിയത് രാവിലെ ഒൻപതു മണിക്ക്; അരമണിക്കൂർ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് മാനേജർ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മാനേജരെ; കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം; സ്വപ്നയുടെ ബാങ്കിലെ ആത്മഹത്യയിൽ ദുരൂഹത
- യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ; സന്തോഷ് കരുതിയത് തലയ്ക്കടിയേറ്റ യുവതി മരിച്ചുവെന്നും; ഒന്നും അറിയാത്ത മട്ടിൽ പാലാ ടൗണിൽ ഓട്ടോ ഓടിച്ചുവരവേ പിടിയിലുമായി; 'അമ്മാവൻ സന്തോഷിനെ' കടുംകൈക്ക് പ്രേരിപ്പിച്ച കാരണം ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- 'കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി: ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്ന് പുതിയ എഴുത്ത്;എങ്ങനെ മാറിയെന്ന് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ; കഴക്കൂട്ടത്ത് ക്ഷേത്രത്തിൽ ബിജെപിയെ അനുകൂലിച്ച് സ്വാമി സംസാരിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ഫ്രാൻസും ഇറ്റലിയും സ്പെയിനും ജർമ്മനിയും അടക്കം 15 യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി; രക്തം കട്ടപിടിക്കുക വഴി ആളുകൾ മരിക്കുന്നതിനെതിരെ, നരഹത്യയ്ക്ക് കേസെടുത്ത് ഇറ്റലി; ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടന്റെ സ്വന്തം ഓക്സ്ഫോർഡ് വാക്സിനെതിരെ നിലപാട് കർക്കശമാക്കി യൂറോപ്പ്
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- മുറിയടച്ചു കുറ്റിയിട്ട് നഴ്സിങ് വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച് സ്തനത്തിൽ സ്പർശിച്ചു; കോടതിയിൽ എത്തിയപ്പോൾ ഭാര്യ കാലിൽ വീണു പൊട്ടിക്കരഞ്ഞു; നാലുമാസത്തെ തടവു വിധിച്ചെങ്കിലും മൂന്നു വർഷത്തെക്ക് സസ്പെൻഡ് ചെയ്ത് യുകെ കോടതി; മലയാളി കെയർ അസിസ്റ്റന്റിന് ജയിൽ ഒഴിവാക്കിയത് ഭാര്യയുടെ സാമീപ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്