Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂട്ടാളികളുമായി ഓപ്പറേഷനുകൾ പ്ലാൻ ചെയ്തിരുന്നത് പച്ചക്കറി നിറച്ച ബസുകളിൽ സഞ്ചരിച്ച് കൊണ്ട്; വർഷങ്ങളായി പൊടിയിട്ടുനടന്ന കൊടുംഭീകരന്റെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ച് രഹസ്യം ചോർത്തിക്കൊടുത്തത് പച്ചക്കറി വ്യാപാരിയായി ചുറ്റിനടന്ന പഴയ അനുയായി ഇസ്മായിൽ അൽ എതാവി; ഐസിസിന്റെ തലതോട്ടപ്പനെ ലക്ഷക്കണക്കിന് ഡോളർ വാങ്ങി ഒറ്റാൻ തോന്നിയത് മനസിൽ വളർന്ന തീരാപ്പകയും സംഘടന വിടണമെന്ന മോഹവും; ബാഗ്ദാദിയെ വളഞ്ഞുപിടിക്കാൻ യുഎസ് സേന ഒരുക്കിയ തന്ത്രം ഇങ്ങനെ

കൂട്ടാളികളുമായി ഓപ്പറേഷനുകൾ പ്ലാൻ ചെയ്തിരുന്നത് പച്ചക്കറി നിറച്ച ബസുകളിൽ സഞ്ചരിച്ച് കൊണ്ട്; വർഷങ്ങളായി പൊടിയിട്ടുനടന്ന കൊടുംഭീകരന്റെ വരവും പോക്കും സൂക്ഷ്മമായി നിരീക്ഷിച്ച് രഹസ്യം ചോർത്തിക്കൊടുത്തത് പച്ചക്കറി വ്യാപാരിയായി ചുറ്റിനടന്ന പഴയ അനുയായി ഇസ്മായിൽ അൽ എതാവി; ഐസിസിന്റെ തലതോട്ടപ്പനെ ലക്ഷക്കണക്കിന് ഡോളർ വാങ്ങി ഒറ്റാൻ തോന്നിയത് മനസിൽ വളർന്ന തീരാപ്പകയും സംഘടന വിടണമെന്ന മോഹവും; ബാഗ്ദാദിയെ വളഞ്ഞുപിടിക്കാൻ യുഎസ് സേന ഒരുക്കിയ തന്ത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിക്കാൻ യുഎസിന് സഹായമായത് കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾതന്നെ. വർഷങ്ങളായി ബാഗ്ദാദിയുടെ അനുയായി ആയി നടന്ന വിശ്വസ്തൻ തന്നെയാണ്, ലോകത്തെ നടുക്കിയ ഭീകരന് ശവക്കുഴി തീർത്തത്. പച്ചക്കറി വ്യാപാരിയായി നാടുചുറ്റിയ ഇസ്മായിൽ അൽ എതാവിയാണ് യുഎസിന് നിർണ്ണായക വിവരങ്ങൾ കൈമാറിയത്. ലക്ഷക്കണക്കിന് ഡോളറാണ് ഇയാൾ ഈ വിവരത്തിന് പ്രതിഫലം കൈപ്പറ്റിയത്. അൽ എതാവി എന്നപേരുപോലും വ്യാജമാണെന്നും യഥാർഥ പേര് സുരക്ഷാഭീഷണിയെ തുടർന്ന് അധികൃതർ മറച്ചുവെക്കുകയാണെന്നുമാണ് പറയുന്നത്. ഐഎസിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഇദ്ദേഹം. ഇടക്കാലത്ത് ബാഗ്ദാദിയോട ഇയാൾക്ക് തോന്നിയ പകയും ഐഎസ് വിട്ടുവരണമെന്ന് ആഗ്രഹവും ഇറാഖി- യുഎസ് ഇന്റലിജൻസ് കേന്ദ്രങ്ങൾ മുതലെടുക്കുകായിരുന്നു.

ബാഗ്ദാദിക്ക് യുഎസ് വൻ തുക വിലയിട്ടതറിഞ്ഞ് ചില ഇറാഖി ഉദ്യോഗസ്ഥർ വഴി ഇയാൾ സമീപിക്കയായിരുന്നെന്നാണ് പറയുന്നത്. വേഷം മാറി നടക്കുന്ന ബാഗ്ദാദിയെ തിരിച്ചറിഞ്ഞതും ഇയാൾ തന്നെയാണ്.വർഷങ്ങളായി എവിടെയാണെന്നു പോലും അറിയാതിരുന്ന ബഗ്ദാദിയുടെ രക്ഷപ്പെടൽ രീതികളടക്കം ഇന്റലിജൻസിന് ഇങ്ങനെയാണ് ലഭിച്ചത്. ഭീകര തലവൻ പല അവസരങ്ങളിലും നിർണായക ചർച്ചകൾ അടുത്ത സഹായികളുമായി നടത്താറുണ്ടായിരുന്നു. പച്ചക്കറികൾ നിറച്ച ബസുകളിൽ സഞ്ചരിച്ചുകൊണ്ടായിരുന്നു ഈ ചർച്ചകൾ നടന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ടു കടന്നു കളയുന്നതിനായിരുന്നു ഇത്തരം യാത്രകൾ. തുർക്കിയുടെ പിടിയിലായ ശേഷം ഇറാഖിന് കൈമാറിയ ഇസ്മായിൽ അൽ എതാവിയാണ് ബഗ്ദാദിയുടെ രഹസ്യ നീക്കങ്ങൾ എങ്ങനെയാണെന്നു വെളിപ്പെടുത്തിയത്. താനുൾപ്പെടെ അഞ്ചു പേരുടെ വിവരങ്ങളാണ് എതാവി കൈമാറിയത്. സിറിയ ഉൾപ്പെടെ ഭീകര തലവനുമായി കൂടിക്കാഴ്ച നടത്തുന്ന ഇടങ്ങളുടെ വിവരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചു.

കൊടുംഭീകരനെ വധിക്കാൻ വിവരങ്ങൾ നൽകിയതിൽ അറബ്, പാശ്ചാത്യ രാജ്യങ്ങളിലെ ഇന്റലിജൻസ് ഏജൻസികൾക്കും ഒരുപോലെ പങ്കുണ്ട്. ബഗ്ദാദിയെ എങ്ങനെ കണ്ടെത്തുമെന്നു തല പുകച്ചുകൊണ്ടിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ച നിർണായക സഹായമായിരുന്നു എതാവി. ഇസ്ലാമിക് സയൻസിൽ പിഎച്ച്ഡി ഉള്ള എതാവി ഐഎസ് മേധാവിയുടെ അഞ്ചു പ്രധാന സഹായികളിൽ ഒരാളാണ്. 2006 അൽ ഖായ്ദയിൽ ചേർന്ന ഇയാളെ 2008ൽ യുഎസ് സൈന്യം പിടികൂടി. തുടർന്ന് നാലു വർഷത്തോളം ഇയാൾ ജയിൽ വാസത്തിലായിരുന്നെന്നും ഇറാഖി ഉദ്യോഗസ്ഥർ പറയുന്നു. മതപരമായ നിർദ്ദേശങ്ങൾ നൽകുന്നതിനും കമാൻഡർമാരെ തിരഞ്ഞെടുക്കുന്നതിനുമാണ് ഇസ്മായിൽ എതാവിയെ ബഗ്ദാദി ഉപയോഗിച്ചിരുന്നത്. 2017ൽ ഐഎസിനു വൻ തിരിച്ചടിയേറ്റപ്പോൾ ഭാര്യയോടൊപ്പം എതാവി സിറിയയിലേക്കു കടന്നു.

2019ൽ യുഎസ്, തുർക്കി, ഇറാഖ് ഇന്റലിജൻസ് ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിൽ നാല് ഇറാഖികളെയും ഒരു സിറിയക്കാരനെയും പിടികൂടി. ഭീകര സംഘടനയുടെ മുതിർന്ന നേതാക്കളായിരുന്നു പിടിയിലായവരെല്ലാം. ഇവരിൽനിന്നു സിറിയയിൽ ബഗ്ദാദി എത്തുന്ന സ്ഥലങ്ങളെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങൾ ലഭ്യമായി. ഈ പ്രദേശങ്ങളിൽ ആൾക്കാരെയും നിയോഗിച്ചു. തുടർന്ന് 2019ന്റെ പകുതിയോടെ ഇദ്ലിബാണ് ബഗ്ദാദിയുടെ ഒളിസങ്കേതമെന്നു വ്യക്തമായി. കുടുംബവും മൂന്ന് സഹായികളുമൊത്ത് ഇവിടെ ബഗ്ദാദി ഗ്രാമങ്ങൾ തോറും സഞ്ചരിക്കുകയാണെന്ന വിവരം ലഭിച്ചു.

ഇസ്മായിൽ എതാവി ഇദ്ലിബിലെ മാർക്കറ്റിൽ എത്തിയ ചിത്രം വച്ചു അയാളെ തിരിച്ചറിഞ്ഞു. ഇയാളെ പിന്തുടർന്നതോടെ ബഗ്ദാദിയുടെ താമസ സ്ഥലവും കണ്ടെത്തി. ഈ വിവരങ്ങൾ യുഎസ് ഏജൻസിയായ സിഐഎയ്ക്കു കൈമാറി. തുടർന്നു കഴിഞ്ഞ 5 മാസമായി ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിച്ച് അവർ പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുൻപ് ബഗ്ദാദി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. മിനിബസിൽ അടുത്തുള്ള ഗ്രാമത്തിലേക്കു പോകുകയായിരുന്നു ലക്ഷ്യം. അയാൾ ജീവിച്ച അവസാനത്തെ നിമിഷമായിരുന്നു അത്' ഇറാഖി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP