Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം

'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഫുട്ബോൾ കളിക്കുമ്പോൾ അയൽപക്കത്തെ വീട്ടിലേക്ക് പന്തുപോയാൽ എന്താണ് സംഭവിക്കുക. ഒന്നുകിൽ പന്ത് എടുത്ത് മാറ്റി വയ്ക്കും അല്ലെങ്കിൽ കുട്ടികളെ കുറേ വഴക്ക് പറയും. എന്നാൽ കൊല്ലത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ പന്ത് അടുത്ത വീട്ടിലേക്ക് തെറിച്ചു വീണപ്പോൾ അവിടുത്തെ ഗൃഹനാഥ ആ പന്ത് കുത്തിക്കീറി കളയുകയായിരുന്നു. പന്ത് കുത്തിക്കീറിയ വിഷമത്തിൽ ഒരു കുട്ടിപ്പന്തുകളിക്കാരൻ ഫെയ്സ് ബുക്ക് ലൈവിലൂടെ പന്ത് കുത്തിക്കീറിയ വീട്ടമ്മയ്ക്കെതിരെ രോഷവുമായി രംഗത്തെത്തിയിരുന്നു. ലൈവിൽ കുട്ടി പറയുന്നതിങ്ങനെയായിരുന്നു.

'ദേ 1750 രൂപയാ ഈ പന്തിന്. എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ.. അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്. നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ നിങ്ങൾ.. എന്തൊരു സ്വഭാവമാണ് ചേച്ചീ.' വീഡിയോയിൽ രോഷത്തോടെ ഈ പയ്യൻ ചോദിക്കുന്നു. കളിക്കുന്നതിനിടെ അയൽപക്കത്തെ വീട്ടിലേക്ക് പന്തു വീണതിനാണ് ചേച്ചി പന്ത് കത്തി കൊണ്ട് കുത്തിപ്പൊട്ടിച്ച് തിരിച്ചുകൊടുത്തത്. നിരാശരായ കുട്ടികൾ രോഷം ഫേസ്‌ബുക്ക് ലൈവിലൂടെ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. ഒട്ടേറെ പേരാണ് ഫോൺ നമ്പർ കൊടുത്ത ശേഷം, വിളിക്കെടാ മക്കളെ.. പന്തു ഞാൻ വാങ്ങിത്തരാം.. എന്നു കുറിക്കുന്നത്.

പലർക്കും അത് ഗൃഹാതുരത നിറയ്ക്കുന്ന ഓർമയാണ്. അതുകൊണ്ടാവണം ഈ പയ്യന്റെ രോഷം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കളിക്കുന്നതിനിടെ പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് ആ ചേച്ചി കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. എന്നാൽ പലർക്കും ഈ കുട്ടികൾ എവിടെയുള്ളവരാണ് എന്ന് അറിയില്ലായിരുന്നു. കൊല്ലം കിഴക്കേ കല്ലട സി.വി.കെ.എം ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി പവിയായിരുന്നു പന്ത് കുത്തിക്കീറിയ വിഷമം ഫെയ്സ് ബുക്കിലൂടെ പങ്കു വച്ചത്. ദൃശ്യങ്ങൾ പകർത്തിയത് ഇതേ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദിത്യനുമായിരുന്നു.

സംഭവം ഇങ്ങനെയായിരുന്നു. ഏതാനം ദിവസങ്ങൾക്ക് മുൻപ് കിഴക്കേ കല്ലട ചിറ്റുമല കോടിയാട്ട് ജംഗ്ഷന് സമീപമുള്ള ചിറ്റൂർ കാവിന്റെ മുന്നിലുള്ള മൈതാനത്ത് കുട്ടികൾ പന്ത് കളിക്കുകയായിരുന്നു. കളിക്കിടെ പന്ത് അടുത്ത വീട്ടിലെ മതിൽ കെട്ടിനകത്ത് വീണു. പന്ത് എടുക്കാൻ കുട്ടികൾ ഗേറ്റ് വഴി വീട്ടിൽ എത്തിയപ്പോൾ ആ വീട്ടിലെ വീട്ടമ്മ പന്ത് കുത്തിക്കീറുന്ന കാഴ്ചയാണ് കാണുന്നത്. ഇതോടെ കുട്ടികൾ ഏറെ വിഷമത്തിലായി. 1750 രൂപയ്ക്ക് വാങ്ങിയ പന്താണ് അവർ കുത്തിക്കീറി കളഞ്ഞത്. അതും ക്രിസ്തുമസ് കരോളിന് പോയി കിട്ടിയ പണം ഉപയോഗിച്ചായിരുന്നു വാങ്ങിയത്. പന്ത് നഷ്ടപ്പെട്ടതോടെ കുട്ടികൾ പൊട്ടിക്കരഞ്ഞു. ഈ സമയമാണ് ആദിത്യൻ മൈതാനത്തെത്തുന്നത്. വിവരം അറിഞ്ഞപ്പോൾ ഫെയ്സ് ബുക്ക്ലൈവിലൂടെ അവർ ചെയ്ത ക്രൂരത എല്ലാവരെയും അറിയിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഫെയ്സ് ബുക്ക് ലൈവ് ചെയ്തത്.

ഇവർ കളിക്കുന്ന മൈതാനം ദേവസ്വം ബോർഡിന്റെതാണ്. സംഭവം നടന്നതിന്റെ പിന്നാലെ ക്ഷേത്രത്തിലെ ഭരണസമിത് പ്രസിഡന്റ് എത്തി ഇവിടെ കളിക്കരുതെന്നും പൊലീസിൽ കേസു കൊടുത്ത് എല്ലാവരെയും അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ കുട്ടികളുടെ പേരുവിവരങ്ങൾ ചോദിച്ചുകയും വീഡിയോ ദൃശ്യം പകർത്തുകയും ചെയ്തു. അൽപ്പസമയത്തിനകം വീട്ടമ്മയുടെ ഭർത്താവ് എത്തി വീണ്ടും കുട്ടികളെ ഭീഷണിപ്പെടുത്തിയതായും ആദിത്യനും പവിയും പറയുന്നു. കൂടാതെ വീട്ടമ്മ കുട്ടികളെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു എന്നും ഇവർ പറഞ്ഞു.

ഇത്രയും സംഭവങ്ങൾ കഴിഞ്ഞപ്പോഴേക്കും ഫെയ്സ് ബുക്ക് ലൈവ് വൈറലായി കഴിഞ്ഞിരുന്നു. കുട്ടികളുടെ വിഷമം മനസ്സിലാക്കി പലരും സഹായഹസ്തവുമായി മുന്നോട്ട് വന്നു തുടങ്ങി. പന്ത് കുത്തിക്കീറിയ സ്ത്രീക്കെതിരെ വലിയ പ്രതിഷേധവും ഉണ്ടായി. സാധാരണക്കാരായ കുട്ടികൾക്ക് സോഷ്യൽ മീഡിയയിലൂടെ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവരെ ബന്ധപ്പെടാൻ കഴിയാത്തത് പലർക്കും തടസമായി നിൽക്കുകയാണ്. കുട്ടികളെ ബന്ധപ്പെടാൻ 79027 60368 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP