Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാരായ ജന്മ്മൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; തീയണച്ചത് നാല് അഗ്നിശമനസേന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു

കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാരായ ജന്മ്മൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; തീയണച്ചത് നാല് അഗ്നിശമനസേന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ചവറ പന്മനയ്ക്ക് അടുത്ത് വഞ്ചിവീടിന് തീപിടിച്ചു. പന്മന കൊട്ടാരത്തിൻകടവിൽ കൊല്ലം ആലപ്പുഴ ദേശീയ ജലപാതയിൽ വൈകുന്നേരം അഞ്ചുമണിയോടെയാണ് വഞ്ചിവീടിന് തീപിടിച്ചത്.

ജർമൻ സ്വദേശികളായ മൂന്നുപേർ ആലപ്പുഴയിൽനിന്ന് വർക്കലയ്ക്കുള്ള യാത്രയിൽ കൊല്ലത്ത് ഇറങ്ങാൻ ഇരിക്കുകയായിരുന്നു. ഇവരെയും ഒപ്പമുണ്ടായിരുന്ന രണ്ടു ജീവനക്കാരെയും തീ ആളിക്കത്തുന്നതിനു മുൻപ് വഞ്ചിവീട്ടിൽനിന്ന് വള്ളത്തിൽ രക്ഷപ്പെടുത്തി.

റിച്ചാർഡ്, ആൻഡ്രിയാസ്, വാലെന്റെ എന്നിവരാണ് വഞ്ചിവീട്ടിൽ ഉണ്ടായിരുന്ന വിദേശികൾ. വള്ളത്തിൽ ഇവരെ കരയ്‌ക്കെത്തിച്ചതിനുപിന്നാലെ വഞ്ചിവീട് ആളിക്കത്തുകയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചവറ, കെഎംഎംഎൽ എന്നിവിടങ്ങളിലെ അഗ്‌നിശമനാ യൂണിറ്റ് എത്തി ഏറെ പരിശ്രമിച്ചാണു തീയണച്ചത്.

വഞ്ചിവീട് പൂണമായും കത്തിപ്പോയി. കടത്തുകടവായതിനാൽ വള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവർത്തനം എളുപ്പമാക്കി. കൊല്ലത്ത് ഇറങ്ങിയശേഷം കാർ മാർഗം വർക്കലയ്ക്കു പോകുകയായിരുന്നു സംഘത്തിന്റെ ഉദ്ദേശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP