Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലിരുന്നത് ടിവി കാണവേ കേട്ടത് എന്തോ ഉരുണ്ട് വരുന്ന ശബ്ദം; വലിയ കല്ല് ഉരുണ്ടെത്തി വീടിന്റെ മേൽക്കൂര തകർത്തു അകത്തേക്ക് പതിച്ചു; കുടുംബം ജീവഹാനി ഉണ്ടാകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; പള്ളിവാസൽ പഞ്ചായത്ത് മൂന്നാം വാർഡിൽ നിരവധി വീട്ടുകാർ കഴിയുന്നത് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയിലും

വീട്ടിലിരുന്നത് ടിവി കാണവേ കേട്ടത് എന്തോ ഉരുണ്ട് വരുന്ന ശബ്ദം; വലിയ കല്ല് ഉരുണ്ടെത്തി വീടിന്റെ മേൽക്കൂര തകർത്തു അകത്തേക്ക് പതിച്ചു; കുടുംബം ജീവഹാനി ഉണ്ടാകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രം; പള്ളിവാസൽ പഞ്ചായത്ത് മൂന്നാം വാർഡിൽ നിരവധി വീട്ടുകാർ കഴിയുന്നത് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയിലും

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു. പെന്നെന്തോ ഉരുണ്ടുവരുന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ വലിയ കല്ല് വീടിന് നേരെ ഉരുണ്ടുവരുന്നു. പെട്ടെന്ന് ആതിര അവനെ വലിച്ചുമാറ്റി. പിന്നാലെ വലിയകല്ല് വീടിനുള്ളിൽ പതിച്ചു. ആകെ പേടിച്ചരണ്ട നിമിഷങ്ങളെക്കുറിച്ച് മഹാലക്ഷമി ഇതുപറയുമ്പോൾ ഭയം വിട്ടൊഴിയാത്ത മനസ്സുമായി അതിരയും ആദർശും അടുത്തുണ്ടായിരുന്നു. ഇന്നലെ വൈകിട്ടാണ് ഇവർ മൂവരെയും ഭീതിയിലാഴ്തി സമീപത്തെ ഉയർന്ന പ്രദേശത്തുനിന്നും വലിയ പാറ വീടിനുള്ളിൽ പതിച്ചത്. ശബ്ദം കേട്ട് വിവരം അന്വേഷിക്കുന്നതിനാണ് ആതിരയും ആദർശും വീട് വെളിയിലേയ്ക്ക് വന്നത്. പാറ നേരെ ഉരുണ്ടുവരുന്നത് കണ്ടപ്പോൾ ആതിര ആദർശിനെ വലിച്ചുമാറ്റുകയായിരുന്നെന്നും അതിനാലാണ് അടിയിൽപ്പെടാതിരുന്നതെന്നുമാണ് മഹാലക്ഷിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 3.30 തോടടുത്താണ് പള്ളിവാസൽ പഞ്ചായത്ത് മൂന്നാം വാർഡിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും കഷ്ടി 350 മീറ്ററോളം അകലെ താമസിക്കുന്ന മണിയുടെ വീടിന്റെ അടുക്കളയിലേയ്ക്ക് വലിയ കല്ല് പതിച്ചത്.മണി.ഓട്ടോ റിക്ഷ ഡ്രൈവറാണ്. 15 കാരിയായ മഹാലക്ഷമിയും സഹോദരി ആതിരയും മണിയുടെ മക്കളാണ്.ആദർശ് ഇയാളുടെ ഭാര്യ ബന്ധുവിന്റെ മകനാണ്.ഓട്ടത്തിലായതിനാൽ മണി വീട്ടിലില്ലായിരുന്നു. കൂലിപ്പണിക്കാരിയായ മാതാവും ഈ സമയം വീട്ടിലെത്തിയിരുന്നില്ല.അപകടം നടക്കുമ്പോൾ കുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

വീടിരിക്കുന്നതിന്റെ മുകൾ ഭാഗത്തെ പാറക്കൂട്ടത്തിൽ നിന്നും വലി കല്ല് അടർന്നുവീഴുകയായിരുന്നു.വീട് മേഞ്ഞിരുന്ന തകര ഷീറ്റ് തകർത്ത് അകത്തുപതിച്ച കല്ല് അടുക്കള അപ്പാടെ തകർത്തു.അടുക്കളയ്ക്ക് സമീപത്തെ മുറിയിലിരുന്നു മഹാലക്ഷമി. വീടിന് സമീപത്തുകൂടി ദേശീയപാത കടന്നുപോകുന്നുണ്ട്.പിൻവശത്ത് മുകളിൽക്കൂടി പഞ്ചായത്ത് റോഡും കടന്നുപോകുന്നുണ്ട്്. ഈ രണ്ട് റോഡിനുമിടയിലുള്ള സ്ഥലത്ത് 6 കുടംബങ്ങൾ താമസിക്കുന്നുണ്ട്.മുകൾ ഭാഗത്ത് സ്ഥിതിചെയ്യുന്ന പാറക്കൂട്ടം ദുരന്ത സാധ്യതയുയർത്തുന്നതായി താമസക്കാർ നേരത്തെ ചൂണ്ടികാണിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ ഉരുൾപൊട്ടലുണ്ടാവുകയും പാറ അടർന്നുവന്ന് ഒരു വീടിന് മേൽപതിക്കുകയും ചെയ്തിരുന്നു.അന്നും ഭാഗ്യം കൊണ്ട് ആളപായമുണ്ടായില്ല.ഇന്നലെ പാറ അടർന്നുവീണതിനെത്തുടർന്ന് പഞ്ചായത്ത്-റവന്യു അധികൃതർ മണിയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി മണി പറഞ്ഞു.

പാറപ്പുറത്താണ് വീടുകളിൽ ഒട്ടുമിക്കതും സ്ഥിതിചെയ്യുന്നത്.വഴിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.കാലങ്ങളായി ഇവിടുത്തെ താമസക്കാരാണെങ്കിലും തങ്ങൾക്ക് പട്ടയമോ നൽകാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലന്നാണ് ഇവരുടെ പരിതേവനം. എവിടെയെങ്കിലും 3 സെന്റ് സ്ഥലമെങ്കിലും നൽകിയാൽ അവിടേയ്ക്ക് മാറി താമസിക്കാമായിരുന്നു.ജീവൻ ഏത് നിമിഷപ്പെട്ടും നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ഇവിടെ ഞങ്ങൾ കഴിഞ്ഞുകൂടുന്നത്.അധികൃതർ കരുണകാണിക്കണം.മണി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP