Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യകാര്യത്തിൽ രാജ്യത്ത് മുന്നിൽ; ഇപ്പോഴും ക്ലാർക്ക് തസ്തികയില്ലാതെ 32 ആശുപത്രികൾ കേരളത്തിൽ; കോവിഡ് വന്നിട്ടും നിയമനമില്ല; അധികചുമതല നൽകി സർക്കാരിന്റെ ഞാണിന്മേൽ കളി; കോവിഡ് പ്രതിരോധത്തിൽ ബിബിസി വരെ വാഴ്‌ത്തിയെങ്കിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഇപ്പോഴും പിന്നിൽ

ആരോഗ്യകാര്യത്തിൽ രാജ്യത്ത് മുന്നിൽ; ഇപ്പോഴും ക്ലാർക്ക് തസ്തികയില്ലാതെ 32 ആശുപത്രികൾ കേരളത്തിൽ; കോവിഡ് വന്നിട്ടും നിയമനമില്ല; അധികചുമതല നൽകി സർക്കാരിന്റെ ഞാണിന്മേൽ കളി; കോവിഡ് പ്രതിരോധത്തിൽ ബിബിസി വരെ വാഴ്‌ത്തിയെങ്കിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഇപ്പോഴും പിന്നിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആരോഗ്യകാര്യത്തിൽ ലോകത്ത് തന്നെ മേന്മ അവകാശപ്പെടുന്ന സംസ്ഥാനമാണ് കേരളം. മികച്ച ചികിൽസ, കോവിഡ് പ്രതിരോധം, അതിജീവനം തുടങ്ങി ഒരു പാട് കാര്യങ്ങളിൽ കേരളം മുന്നിൽ തന്നെയാണെന്ന് ബിബിസി വരെ സമ്മതിച്ചുകഴിഞ്ഞു. എന്നാൽ, ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും കേരളം പിന്നിൽ തന്നെയാണ്. ക്ലാർക്കിന്റെ തസ്തിക ഇല്ലാതെ 32 ആരോഗ്യ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടും ഇതു മാത്രമില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും ക്ലാർക്ക് തസ്തികയില്ലാത്ത സ്ഥാപനങ്ങളിലേക്ക് മറ്റിടങ്ങളിൽ നിന്ന് പുനർവിന്യാസം നടത്തുകയാണ് ആരോഗ്യ വകുപ്പ് ചെയ്തിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ ഒരു ക്ലാർക്കിന് ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നു. ആരോഗ്യവകുപ്പിൽ ആയിരിക്കണക്കിന് തസ്തികകൾ പുതുതായി സൃഷ്ടിക്കുമ്പോഴാണ് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഓടി നടന്ന് ഒരു ക്ലാർക്കിന് ജോലി ചെയ്യേണ്ടി വരുന്നത്.

എറണാകുളം ജില്ലയിൽ പുത്തൻവേലിക്കര താലൂക്ക് ആശുപത്രി, ഇടപ്പള്ളി സിഎച്ച്സി, മുനമ്പം സിഎച്ചസി, പോത്താനിക്കാട് പിഎച്ച്സി, വെങ്ങോല സിഎച്ച്സി, തൃപ്പൂണിത്തുറ പിഎച്ച്സി, തുശൂർ ജില്ലയിൽ ചേലക്കര താലൂക്ക് ആശുപത്രി, സിഎച്ച്സി വലപ്പാട്, സിഎച്ചസി കാട്ടൂർ, പിഎച്ച്സി തൃപ്രയാർ, എഫ്എച്ച്സി പട്ടിക്കാട്, പിഎച്ച്സി പീച്ചി, പിഎച്ച്സി രാമവർമപുരം, പാലക്കാട് ജില്ലയിൽ സിഎച്ച്സി ഷൊർണൂർ, ജിആർഡി പോത്തുണ്ടി, പിഎസ്ഡി മുക്കായ്, കോട്ടയം ജില്ലയിൽ സിഎച്ച്സി രാമപുരം, കോഴിക്കോട് ജില്ലയിൽ ജിആർഡി എൻജിഓ ക്വാർട്ടേഴ്സ്, പിഎച്ച്സി പുതിയപ്പ, പിഎച്ച്സി വടകര, കണ്ണൂർ ജില്ലായിൽ പിഎച്ച്സി പട്ടുവം, പിഎച്ച്സി മട്ടുൽ, പിഎച്ച്സി വളപട്ടണം, പിഎച്ച്സി ചുഴലി, പിഎച്ച്സി മലപ്പറ്റം, പിഎച്ച്സി ചാലിൽ, പിഎച്ച്സി ആറളം, മലപ്പുറം ജില്ലയിൽ ജിഎഫ്ഡി വെളിയംകോട്, ജിഎഫ്ഡി കട്ടായി, ജിഎഫ്ഡി ചാലപ്പാടി, തിരുവനന്തപുരം ജില്ലയിൽ ജിപിഡി കവടിയാർ, ജിഡി കരമന എന്നിവിടങ്ങളിലാണ് ക്ലാർക്കിന്റെ തസ്തിക സൃഷ്ടിക്കാനുള്ളത്. ഇതു സംബന്ധിച്ച് കേരള ഹെൽത്ത് സർവീസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറിക്ക് നിവേദനം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP