Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ചുവയസ്സുകാർ മുതൽ 65കാർ വരെ പടവീര്യത്തോടെ എത്തി; പുരാതനകാലം മുതലേ മനുഷ്യന്റെ സവാരിക്കൂട്ടാളിയായ കുതിരപ്പുറത്തേറി സവാരി പരിശീലിപ്പിച്ച് ലീഗ് സൈബർ കൂട്ടായ്മ; വിനു തിരൂരിന്റെ നേതൃത്വത്തിൽ ഗ്രീൻ വോയ്‌സിന്റെ 'അശ്വമേധത്തിൽ' പുറത്തിറങ്ങുന്നത് മികവുറ്റ റൈഡർമാർ

അഞ്ചുവയസ്സുകാർ മുതൽ 65കാർ വരെ പടവീര്യത്തോടെ എത്തി; പുരാതനകാലം മുതലേ മനുഷ്യന്റെ സവാരിക്കൂട്ടാളിയായ കുതിരപ്പുറത്തേറി സവാരി പരിശീലിപ്പിച്ച് ലീഗ് സൈബർ കൂട്ടായ്മ; വിനു തിരൂരിന്റെ നേതൃത്വത്തിൽ ഗ്രീൻ വോയ്‌സിന്റെ 'അശ്വമേധത്തിൽ' പുറത്തിറങ്ങുന്നത് മികവുറ്റ റൈഡർമാർ

എം പി റാഫി

മലപ്പുറം: പുരാതനകാലം മുതലേ മനുഷ്യനുമായി വളരെയധികം ഇണങ്ങുകയും സഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്ത ഒരു മൃഗമാണ് കുതിര. എന്നാൽ ഇന്ന് കുതിരയെ കാണാൻ മൃഗ ശാലകളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോകേണ്ടി വരും. സഞ്ചാരാവശ്യങ്ങൾക്കപ്പുറം ഒരു കായിക ഇനം കൂടിയാണ് കുതിര സവാരി.

പുതുതലമുറയ്ക്ക് കുതിര സവാരി പരിചയപ്പെടുത്തുകയും റെയ്ഡർമാരെ വാർത്തെടുക്കുകയും ചെയ്യുന്ന ഉദ്യമത്തിലാണ് മലപ്പുറം വെട്ടത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെ സൈബർ കൂട്ടായ്മയായ ഗ്രീൻവോയ്‌സ്. മലപ്പുറം വെട്ടം ആലിശ്ശേരിയിലെ വിനു തിരൂരിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കുതിര സവാരി പരിശീലനത്തിന് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് അടക്കമുള്ള പുരസ്‌കാരങ്ങൾ വിനുവിനെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ 5 വർഷമായി കുതിര സവാരി രംഗത്തുള്ള വിനു മലബാർ ഹോഴ്‌സ് റൈഡേഴ്‌സ് എന്ന ആൾ ഇന്ത്യ സംഘടനയ്ക്ക് രൂപം നൽകി പ്രവർത്തിച്ചു വരികയാണ്. ഈ രംഗത്ത് പ്രൊഫഷനുകളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് വിനു മറുനാടൻ മലയാളിയോടു പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഗ്രീൻ വോയ്‌സ് കൂട്ടായ്മ വിനുവിന്റെ ഉദ്യമത്തിന് പച്ചക്കൊടി വീശിയത്. പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മ രംഗത്തെത്തിയതോടെ കുതിര സവാരി പഠിക്കാൻ തിരക്കേറി. കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുന്ന ഗ്രീൻ വോയ്‌സ് എല്ലാ മാസവും വിനുവിന്റെ പരിശീലനത്തിൽ ക്യാമ്പ് ഒരുക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയിൽ താൽപര്യമുള്ള നാൽപതു പേർക്ക് ഈ വേനൽ അവധിയിൽ പരിശീലനം നൽകിക്കഴിഞ്ഞു.

കുതിര സവാരി പേടിക്കേണ്ട കാര്യമല്ലെന്നും പെട്ടെന്ന് മനസിലാക്കാവുന്ന ടെക്‌നിക്കാണെന്നും വിനു പറയുന്നു. ശാരീരികവും മാനസികവുമായ ഉല്ലാസം ഇതിൽ നിന്ന് ലഭിക്കുമെന്നും വിനു അഭിപ്രായപ്പെട്ടു. ഗ്രീൻ വോയ്‌സ് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചതോടെ ക്യാമ്പ് അംഗങ്ങൾക്ക് ആത്മവിശ്വാസം വർദിച്ചു. കുതിരയെ ഒറ്റയ്ക്ക് മെരുക്കാമെന്ന നിലയിലായി. തുടർന്നുള്ള ക്യാമ്പുകളിലൂടെ ഒരു ഗ്രാമത്തെ മുഴുവനായും കുതിര സവാരി പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രീൻവോയ്‌സ് സംഘാടകർ ഷഫീഖ് കുന്നത്ത്, ഹംസക്കുട്ടി പൊറ്റയിൽ എന്നിവർ പറഞ്ഞു.

പരിശീലനത്തിന് പ്രായ വ്യത്യാസമൊന്നുമില്ല. 5 വയസ് മുതൽ 65 വയസ് വരെയുള്ളവർ ക്യാമ്പിൽ ഊർജ്ജസ്വലരായിരുന്നു. വിനുവിന്റെ ശിഷ്യന്മാരായ കുട്ടി പരിശീലകരാണ് ക്യാമ്പിലെത്തിയവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. ക്യാമ്പ് ഉണ്ടെന്നറിഞ്ഞ് കിലോമീറ്റർ താണ്ടിയെത്തിയവരും കുതിരയെ ആദ്യം തൊടാൻ പേടിച്ച് പിന്നീട് ഉഗ്രൻ റെയ്ഡ് കാഴ്ചവെച്ചവരും ക്യാമ്പിലുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയയുടെ സാന്നിദ്ധ്യത്തിൽ തിരൂർ എസ്‌ഐ സുമേഷ് സുധാകറാണ് റെയ്ഡർമാരെ വാർത്തെടുക്കാനുള്ള ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP