Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കാനും ഇണചേരാനും അനുവദിക്കുന്ന വിധി കുടുംബ ബന്ധത്തെ തകർക്കുമെന്നും അരാജകത്വം സൃഷ്ടിക്കുമെന്നും ജമാഅത്തെ ഇസ്ലാമി; വിധി ശരി വെയക്കുന്നെന്നും എന്നാൽ പിന്തുണക്കില്ലെന്നും ആർഎസഎസ്; എതിർത്തുകൊണ്ട് ക്രിസ്ത്യൻ മൗലികവാദ സംഘടകൾ; സ്വവർഗലൈംഗികതക്ക് നിയമപ്രാബല്യം വന്നതോടെ തിളക്കുന്നത് പരസ്പരം കടിച്ചകീറാൻ നിന്ന് മതമൗലികവാദികളുടെ ചോര; പൊളിച്ചടുക്കി സോഷ്യൽ മീഡിയയും

ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കാനും ഇണചേരാനും അനുവദിക്കുന്ന വിധി കുടുംബ ബന്ധത്തെ തകർക്കുമെന്നും  അരാജകത്വം സൃഷ്ടിക്കുമെന്നും ജമാഅത്തെ ഇസ്ലാമി;  വിധി ശരി വെയക്കുന്നെന്നും എന്നാൽ പിന്തുണക്കില്ലെന്നും ആർഎസഎസ്; എതിർത്തുകൊണ്ട് ക്രിസ്ത്യൻ മൗലികവാദ സംഘടകൾ; സ്വവർഗലൈംഗികതക്ക് നിയമപ്രാബല്യം വന്നതോടെ തിളക്കുന്നത് പരസ്പരം കടിച്ചകീറാൻ നിന്ന് മതമൗലികവാദികളുടെ ചോര; പൊളിച്ചടുക്കി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പരസ്പരം കടിച്ചു കീറാനൊരുങ്ങി നിൽക്കുന്ന സംഘടനകളാണ് ഇന്ത്യയിലെ വിവിധ മതമൗലിക വാദ സംഘടകൾ.എന്നാൽ അപൂർവങ്ങളിൽ അപൂർവമായെന്നോണം അവർ ഒരു വിഷയത്തിൽ ആശയപരമായി ഐക്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയുള്ള സുപ്രീം കോടതിവിധയെ എതിർക്കുന്നിടത്താണ്. ഐ.പി.സി വകുപ്പ് 377ന്റെ റദ്ദാക്കലിനെതിരെ രൂക്ഷ വിമർശനവുമായി ഈ സംഘടനകൾ ഉയർത്തുന്നത്.

ഐ.പി.സി വകുപ്പ് 377 റദ്ദു ചെയ്ത നടപടിയെ പിന്തുണക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയത്. വിധി ശരി വെയക്കുന്നെന്നും എന്നാൽ പിന്തുണക്കില്ലെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. ദേശീയ നേതൃത്വം മുതൽ കേരളത്തിലെ പരിവർ സംഘടനയായ ഹിന്ദു ഐക്യവേദി ഉൾപ്പെടുന്ന സംഘടനയുടെ അധ്യക്ഷ വരെ രൂക്ഷ ഭാഷയിലാണ് വിധിയെ വിമർശിച്ചത്.ബ്രിട്ടീഷ്‌കാർ നടപ്പിലാക്കിയ ഐ.പി.സി സെക്ഷൻ 377 നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ് നടപ്പിലാക്കിതെന്നായിരുന്നു കെ.പി ശശി കലയുടെ വാദം. സ്വവർഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിധരിക്കുകയാണെന്നുമായിരുന്നു ശശികലയുടെ മറുപടി നൽകിയത്.

മതമൗലിക സിദ്ധാന്തങ്ങൾ ഉയർത്തുന്ന സംഘപരിവാർ പ്രസ്താവിക്കാൻ ശ്രമിച്ചത് പ്രകൃതിക്കെതിരായ വിധിയെന്നാണ്. ഈ പ്രസ്താവനയിൽ നിന്നും വലിയ മാറ്റമില്ലാതെ രംഗത്തെത്തിയിരിക്കുകയാണ് ജമാ അത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയുമെല്ലാം. ഇവർ വിഭിന്ന ചേരികളിലാണെങ്കിലും മതത്തിനും സംസ്‌കാരത്തിനും എതിരായ ചെയ്തിയാണെന്ന് ചൂണ്ടാക്കാട്ടിയാണ് ഇവർ സുപ്രീംകോടതി വിധിയിൽ വിമർശനം ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വിധി പ്രസ്താവനക്കെതിരെ പരസ്യ നിലപാടുമായി ജമാ അത്തെ ഇസ്ലാമി രംഗത്തെത്തുകയും ചെയ്തു.

സ്വർഗരതി അംഗീകരിച്ചുകൊണ്ടുള്ള വിധി ധാർമ്മികത അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കുനമെന്ന് ജമാ അത്തെ ഇസ്ലാമി ചൂണ്ടിക്കാട്ടുന്നു. വിധി നിരാശാജനകമാണെന്നും ജമാ അത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കിയത്. ഒരേ ലിംഗത്തിൽ പെട്ടവർ വിവാഹം കഴിക്കാനും ഇണചേരാനും അനുവദിക്കുന്ന വിധി കുടുംബ ബന്ധത്തെ തകർക്കും. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം കുറ്റകൃത്യങ്ങൾ അനുവധിക്കാൻ സാധിക്കില്ലെന്നും ജമാ അത്തെ ഇസ്ലാമി വ്യക്തമാക്കുന്നു. രാഷ്ട്രീയമായ അരാജകത്വമാണ് വിധിയെന്നും രാജ്യത്തെ രക്ഷിക്കാൻ സർക്കാരും രാഷ്ട്രീയക്കാരും വിധിക്കെതിരെ രംഗത്തെത്തണമെന്നായിരുന്നു ജമാ അത്തെ ഇസ്ലാമി പ്രതികരണം രേഖപ്പെടുത്തിയത്.

ഐ.പി.സി 377ാം വകുപ്പിന്റെ ചരിത്രപരമായ തിരുത്തലിൽ ഇന്ത്യയിലെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് ന്യൂനപക്ഷമായോ പാർശ്വവൽകൃത സമൂഹമായോ കൂട്ടാതെ ആട്ടിയകറ്റിയിരുന്ന ഒരു വിഭാഗത്തിനെതിരെ മതന്യൂനപക്ഷങ്ങൾ വാളെടുത്ത് രംഗത്തെത്തിയത്. ചരിത്ര വിധിക്ക് പിന്നാലെ ക്രിസ്തൃൻ ഫണ്ടമന്റെലിസ്റ്റുകളും വിവാദ പരാമർശവുമായി രംഗത്തെത്തി. രാജ്യത്ത് മതവിദ്വേഷം വിളമ്പുന്നതിൽ ഇരു ധ്രുവങ്ങളിൽ നിന്നിരുന്ന സംഘപരിവാറും എസ്.ഡി.പി.ഐയും വിഷയത്തിൽ സഹോദര തുല്യരായതാണ് അതിശയകരമാണെന്ന് കാട്ടി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.

പൂവൻ കോഴിയുടെ പുറത്തേറിയ ദേവി

മതമൗലിക വാദ സംഘടനകൾ എല്ലാക്കാലത്തും ട്രാൻസ്‌ജെൻഡർ, ഗേ, ലെസ്‌ബിയൻ, ബൈ സെക്ഷ്യൽ അടങ്ങുന്ന വിഭാഗത്തെ തിരസ്‌കരിച്ചിട്ടേയുള്ളു. ഇവർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തേണ്ടവരാണെന്ന് ഇവർ ഉറച്ചു വിശ്വാസിക്കുന്നു. എല്ലാ ആചാരങ്ങളും സംസ്‌കാരങ്ങളും രജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സംഘപരിവാർ സംഘടനകളെ ചൊടിപ്പിക്കുന്നത് ഒരു പക്ഷേ ഇവരുടെ ആചാര രീതികളാകാം. പൂവൻ കോഴിയുടെ പുറത്തേറിയ ദേവിയാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ദൈവീക സങ്കൽപ്പം. ഇതിനെ സംഘപരിവാർ അടങ്ങുന്ന സംഘടനകൾ ഇന്നും അംഗീകരിച്ചിട്ടില്ല. ഇവർക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള ആചാരങ്ങൾ നടത്തേണ്ടി വരുന്നത് ഒളിഞ്ഞും മറഞ്ഞുമാണ്. തലസ്ഥാന നഗരിയിൽ പോലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ വലിയ രീതിയലുള്ള കൂട്ടായ്മകളുണ്ട്. ഈ കൂട്ടായ്മകളിൽ കൂടി ലഭിക്കുന്ന തുകകൾ ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി അവർ സ്വയം കണ്ടെത്തുകയാണ്.

എൽ ജി.ബി.ടി സമൂഹം എക്കാലവും അവഗണ നേരിടേണ്ടവരാണെന്നാണ് മതമൗലിക വാദികൾ ആദർശം പലുർത്തി പോന്നത്. അതിനായി സുപ്രീംകോടതി വിധിയ്‌ക്കെതിരെ മുൻപും എതിർപ്പുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പിൽ പ്രകൃതി വരുദ്ധപീഡനം, ലൈീംഗീക പീഡനം തുടങ്ങി ഒരു കാലം വരെ ശിക്ഷയുടെ കാഠിന്യമേറിയ വകുപ്പായിരുന്നു. എന്നാൽ പോക്‌സോ വകുപ്പ് നിയമപ്രാബല്യത്തിൽ വന്നതോടെ 377ൽ ഇളവ് നൽകുകയായിരുന്നു.

മതമൗലിക വാദികളുടെ എതർപ്പിനെതിരെ ആക്ടിവ്‌സറ്റുകളടങ്ങനുന്ന സമൂഹം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമയേയും ആർ.എസ്.എസിനേയും കൃസ്ത്യൻ ഫണ്ടമെന്റലിസ്റ്റുകളേയും തേച്ച് ഒട്ടിക്കുന്ന പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇത്തരത്തിൽ സജീവമാകുകയാണ് രേഖരാജ് ഇട്ട പോസ്റ്റ്.

പോസ്റ്റിന്റെ പൂർണരൂപം:-

ജമാ അത്ത് എ ഇസ്ലാമി നിലപാട് ! ഒരു സംവാദത്തിന് പോലും സാധ്യമല്ലാത്ത ഈ നിലപാട് ഈ സംഘടന നടത്തുന്ന കേരളത്തിലെയെങ്കിലും ,ജനാധിപത്യ ഇടപെടലുകളെ പ്രതിരോധത്തിലാക്കും എന്ന് ഞാൻ കരുതുന്നു. കാരണം ഇത് ഒരു പ്രധാന വിഭാഗത്തെ (ൂൗലലൃ) സൈദ്ധാന്തികമായി അപരവത്ക്കരിക്കുന്നു. അവരുടെ ജനാധിപത്യ അവകാശങ്ങളെ വില കുറച്ചു കാണുന്നു. അപരവത്ക്കരണത്തിനും ഇരയാക്കലിനുമെതിരെ, ഹൈന്ദവഫാസിസത്തിനെതിരെ നിലപാട് എടുക്കുന്ന ജമാത്തിന് കുറച്ച് സമയമെടുത്ത് സംവാദ സാധ്യത നിലനിർത്തി ഒരു പൊസിഷൻ എടുക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത്? കുടുംബം തകരും ലൈംഗിക അരാജകത്വം പുലരും തുടങ്ങിയ ദുർബലമായ വാദങ്ങൾ മുൻനിർത്തി ഒരു നിലപാട് വളരെ വേഗത്തിൽ അവരുടേതായി വരുന്നത് എന്തുകൊണ്ടാണ്? പ്രാന്തവൽക്കൃതരുടെ ഒപ്പം എന്ന് പ്രഖ്യാപിക്കുകയും അത്തരം സമരങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഇവരുടെ വിദ്യാർത്ഥി സംഘടനകൾ ,യുവജന സംഘടന, രാഷ്ടീയ പാർട്ടി എന്നിവയുടെ നിലപാടും ഇത് തന്നെയാണോ? വെൽഫെയർ പാർട്ടി ? ഇവയുടെ കേരള ഘടകം? ഇത് തികച്ചും രാഷ്ടീയ താൽപ്പര്യത്താൽ ഉള്ള ചോദ്യമാണ്.ആരെങ്കിലും വിശദീകരിക്കുമെന്ന് കരുതുന്നു.

ഭൂരിഭാഗം പേരും ഹെട്രോ സെക്ഷ്വൽ എന്ന് സ്വയം ഐഡന്റി ഫൈ ചെയ്യുന്ന ലോകത്ത് ഇന്ത്യയിലെ മുഴുവൻ സ്വവർഗ്ഗാനുരാഗികളും വിവാഹിതരായാലും ഈ ഹെട്രോസെക്ഷ്വൽ കുടുംബങ്ങൾക്കോ, കാമനകൾക്കോ അവയുടെ ആവിഷ്‌ക്കാരങ്ങൾക്കോ ഒരു പരിക്കും അടുത്ത കാലത്തെങ്ങും പറ്റില്ല എന്ന് എല്ലാ ' കുടുംബം തകരൽ ' വാദികളെയും സമാശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നു. ആകെ സംഭവിക്കുന്നത് കുറഞ്ഞത് സ്റ്റേറ്റ് മെഷീനറികൾ എങ്കിലും സ്വവർഗ്ഗാനുരാഗികളെ പീഡിപ്പിക്കാതിരിക്കും ചുരുങ്ങിയ പക്ഷം നിയമപരിരക്ഷ അവർക്ക് അവകാശപ്പെടാം! കുടുംബത്തിനകത്തെ പീഡനം ഇനിയും തുടരാനാണല്ലോ സാധ്യത!

ചആ : എന്തുകൊണ്ട് ഞടട / സഭ യോട് ഈ ചോദ്യം ചോദിക്കുന്നില്ല എന്നാരും ആശങ്കപ്പെടണ്ട ! അവരുമായി എനിക്കൊരു രാഷ്ട്രീയ വിനിമയവും നാളിതുവരെ വേണ്ടി വന്നിട്ടില്ല. ജമാ അത്തേ ഇസ്‌ളാമിയുമായി ഒരു ദശാബ്ദത്തോളമായി പലതരത്തിൽ സഹകരിക്കുകയും സംവദിക്കുകയും ചെയ്തിട്ടുള്ളതിന്റെ വെളിച്ചത്തിൽ ആണ് ഈ പോസ്റ്റ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP