Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഇല്ല; മടങ്ങിയെത്തുന്ന പ്രവാസികൾ വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരാമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്; വീട്ടിൽ സൗകര്യമില്ലാത്തവർക്ക് പെയിഡ് ക്വാറന്റൈൻ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം; മറ്റു മാർഗ്ഗമില്ലാത്തവർക്ക് മാത്രം സർക്കാർ ക്വാറന്റൈൻ സൗകര്യം തിരഞ്ഞെടുക്കാമെന്നും പുതിയ ഉത്തരവ്; വീട്ടിലെ സൗകര്യങ്ങൾ വാർഡ് തല സമിതി പരിശോധിക്കാനും നടപടി; പ്രവാസികൾ എത്തുമ്പോൾ സർക്കാറിന് മുന്നിൽ വൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിച്ച് കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈൻ തെരഞ്ഞെടുക്കാം. പണമില്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ സൗകര്യം അനുവദിക്കുമെന്നും ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിലവിൽ വിദേശത്ത് നിന്ന് എത്തുന്നവരെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്. ഏഴുദിവസം ഇവിടെ കഴിയണമെന്നായിരുന്നു വ്യവസ്ഥ. അതിന് ശേഷം തുടർന്നുള്ള ഏഴു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്നുമായിരുന്നു നേരത്തെ ഇറക്കിയ മാർഗനിർദ്ദേശം.ഇതിലാണ് ഭേദഗതി വരുത്തിയത്. ഇനി 14 ദിവസവും വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. വീടുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. വീട്ടിലെ സൗകര്യം വാർഡ് തല സമിതികൾ പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു.

മുൻപ് കേന്ദ്ര മാനദണ്ഡം അനുസരിച്ച് തിരികെയെത്തുന്ന പ്രവാസികൾക്ക് 7 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ മതിയെന്ന നിബന്ധനയാണ് നിലനിന്നിരുന്നത്. ചെലവ് സ്വനയം വഹിക്കണമെന്നും കേന്ദ്ര നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. ബാക്കി ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈൻ ചെയ്യണം എന്നതായിരുന്നു നിർദ്ദേശം. എന്നാൽ ഈ നടപടിയെ കേരളം ഏഴ് ദിവസം എന്നത് 14 ദിവസത്തെ ക്വാറന്റൈൻ എന്ന രീതിയിലാക്കി ഒരുക്കിയിരുന്നു. നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്കായി 50,000 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് ഒരുക്കിയതെന്ന് സർക്കാരും പറയുന്നത്.

ഗർഭിണികൾ, വീട്ടിൽ മരണം സംഭവിച്ച് വന്നവർ, 10 വയസ്സിൽ താഴെയുള്ള കുട്ടികള്ള്ളവർ എന്നിവർക്ക് 14 ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയാമെന്നായിരുന്നു മുൻപുള്ള നിർദ്ദേശം. സർക്കാരിന്റെ പുതിയ ഉത്തരവോടെ മടങ്ങിയെത്തുന്ന എല്ലാ പ്രവാസികൾക്കും ഇനി വീട്ടിൽ തന്നെ ക്വാറന്റൈൻ അനുവദനീയമാണ്.യാത്രക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയരാക്കിയാണ് വിമാനത്തിലേക്ക് കടത്തിവിട്ടിരുന്നത്.

രോഗലക്ഷണങ്ങളിലാത്തവരെ മാത്രമേ വിമാനങ്ങളിലും കപ്പലുകളിലും യാത്ര ചെയ്യാൻ അനുവദിക്കൂ. കരമാർഗം അതിർത്തി കടന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇത് ബാധകമാമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 1,77,033 പേരാണ് ഇതുവരെ കേരളത്തിൽ എത്തിയത്. ഇതിൽ 30,363 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1,46,670 പേർ വന്നു. ഇവരിൽ 93,783 പേർ തീവ്രരോഗവ്യാപനമുള്ള മേഖലകളിൽ നിന്ന് എത്തിയവരാണ് 63 ശതമാനം.റോഡ് വഴി വന്നവർ 79 ശതമാനം, റെയിൽ 10.81 ശതമാനം, വിമാനം 9.49 ശതമാനം.എന്നിങ്ങനെയാണ് കണക്ക്.

മുൻപ് ക്വാറന്റൈൻ കേന്ദ്ര്ങ്ങളിലെ ഭാരിച്ച ചെലവ് കണക്കിലെടുത്ത് പ്രാവാസികളിൽ നിന്ന് ക്വാറന്റൈൻ ഫീസ് വാങ്ങാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. എന്നാൽ തീരുമാനം വിവാദമായതോടെ നാട്ടിലേക്ക് തിരിച്ചെത്തുന്ന പാവപ്പെട്ടവരിൽ നിന്ന് ക്വാറന്റൈൻ ഫീസ് വാങ്ങുകയില്ലെന്ന്‌സർക്കാർ വ്യക്തമാക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP