Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വീട്ടിലെ ക്വാറന്റീൻ ശരിയായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് സമൂഹ വ്യാപനം; പാസ് എടുത്തു വരുന്നവരുടെ എണ്ണം കൂടിയതോടെ ക്വാറന്റീൻ മേൽനോട്ടം ജാഗ്രതാ സമിതികൾക്കും വലിയ ജോലിയായി; നിരീക്ഷണത്തിൽ കഴിയുന്നവർ തന്നെ കുടുംബാംഗങ്ങളോട് ഇടപഴകുകയും ചെയ്യുന്നതും പ്രശ്‌നം; വ്യാജ വിലാസം നൽകി പൊലീസിനെ കബളിപ്പിച്ചു ചിലർ; മൊബൈൽ നമ്പർ മാറ്റിയും പൊലീസ് ട്രാക്കിങ്ങിൽ നിന്നും രക്ഷപെടുന്നു; വീട്ടുകളിലെ ക്വാറന്റീൻ സംവിധാനത്തിലെ പിഴവുകൾ പലവിധം

വീട്ടിലെ ക്വാറന്റീൻ ശരിയായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് സമൂഹ വ്യാപനം; പാസ് എടുത്തു വരുന്നവരുടെ എണ്ണം കൂടിയതോടെ ക്വാറന്റീൻ മേൽനോട്ടം ജാഗ്രതാ സമിതികൾക്കും വലിയ ജോലിയായി; നിരീക്ഷണത്തിൽ കഴിയുന്നവർ തന്നെ കുടുംബാംഗങ്ങളോട് ഇടപഴകുകയും ചെയ്യുന്നതും പ്രശ്‌നം; വ്യാജ വിലാസം നൽകി പൊലീസിനെ കബളിപ്പിച്ചു ചിലർ; മൊബൈൽ നമ്പർ മാറ്റിയും പൊലീസ് ട്രാക്കിങ്ങിൽ നിന്നും രക്ഷപെടുന്നു; വീട്ടുകളിലെ ക്വാറന്റീൻ സംവിധാനത്തിലെ പിഴവുകൾ പലവിധം

മറുനാടൻ മലയാളി ബ്യൂറോ

പുതുപ്പള്ളി: വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ക്വാറന്റീൻ ലംഘിക്കുന്ന സംഭവങ്ങൾ കൂടി വരുന്നതോടെ സമൂഹ വ്യാപന ഭീതിയും ശക്തം. പാലക്കാട് അടക്കം സമാന പ്രശ്‌നം നിലനിൽക്കുന്നുണ്ട്. നിരീക്ഷണതത്തിൽ കഴിയുന്നവർ പലവിധത്തിലാണ് അധികൃതരെ പറ്റിക്കാൻ ശ്രമിക്കുന്നത്. വീട്ടിലെ ക്വാറന്റീനിലുള്ളവർ നിയന്ത്രണങ്ങൾ പാലിക്കാത്തത് ആശങ്കയുണ്ടാക്കുന്നു. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവർ വീട്ടിലെത്തിയശേഷം പുറത്തിറങ്ങുന്നതാണ് ഒരു പ്രശ്‌നം. ഇവരുടെ വീട്ടുകാർ, പ്രത്യേകിച്ച് വന്നയാളെ കൂട്ടിക്കൊണ്ടുവന്നവർ സമ്പർക്കവിലക്ക് പാലിക്കാത്തതും രോഗഭീഷണി ഉണ്ടാക്കുന്നുണ്ട്.

പാസ് എടുത്തു വരുന്നവരുടെ എണ്ണം കൂടിയതോടെ ഇവരുടെ ക്വാറന്റീൻ മേൽനോട്ടം വലിയ ജോലിയായി. ജാഗ്രതാ സമിതിയിലുള്ള പലരും ജോലിക്കു പോയിത്തുടങ്ങിയതും ബാധിക്കുന്നുണ്ട്. ഇത് ഒരു ഹോ ക്വാറന്റീൻ സംവിധാനത്തിലെ വലിയ വീഴ്‌ച്ചയാണ്. വീട്ടിൽ ക്വാറന്റീനിൽ കഴിയാനുള്ള സാഹചര്യമില്ലാത്തവർക്ക് സർക്കാർ തലത്തിലാണ് സൗകര്യം ഏർപ്പെടുത്തേണ്ടത്. എന്നാൽ, ചിലർ ഈ സൗകര്യം ഇല്ലെങ്കിലും കളവുപറഞ്ഞ് വീട്ടിലേക്കുപോവും നിയന്ത്രണങ്ങൾ പാലിക്കില്ല, മറ്റ് കുടുംബാംഗങ്ങളോട് ഇടപഴകുകയും ചെയ്യുന്നതും പതിവാണ്. ഇതെല്ലാം പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

കഴിഞ്ഞദിവസം ചെന്നൈയിൽനിന്ന് കോട്ടയത്തുവന്ന യുവാവ് അച്ഛന്റെ ക്വാർട്ടേഴ്‌സിൽ മറ്റു കുടുംബാംഗങ്ങളോടൊപ്പം താമസിച്ചു. ഇവിടെ ക്വാറന്റീൻ സൗകര്യമില്ലെന്ന് മാത്രമല്ല സമീപത്തെല്ലാം ധാരാളം കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. ഒടുവിൽ സ്ഥാപന മേധാവികൾ ഇടപെട്ട് ഒഴിവുള്ള ക്വാർട്ടേഴ്‌സിൽ യുവാവിന് താമസമൊരുക്കി. വരുന്നവർ നൽകുന്നത് വ്യാജവിലാസമായിരിക്കും പലപ്പോഴും. പൊലീസ് വിവരം തിരക്കാൻ ചെന്നപ്പോൾ വന്നയാളുടെ വിലാസത്തിൽ വീടേയില്ലെന്ന അവസ്ഥ വരുന്നതും വെല്ലുവിളിയാണ്.

രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ മൊബൈൽ നമ്പർ പിന്നീട് മാറ്റുന്നവരുമുണ്ട്. ഇവർ പൊലീസ് ട്രാക്കിങ്ങിൽനിന്നും രക്ഷപ്പെടുന്നു. ഇതെല്ലാം ഹോം ക്വാറന്റീൻ സംവിധാനത്തിലെ വീഴ്‌ച്ചകളായി വിലയിരുത്തപ്പെടുന്നു. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റീൻ നിർദേശങ്ങൾ പുതുക്കി കേന്ദ്രസർക്കാർ രംഗത്തെത്തി. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ഏഴ് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയാകും. ഇതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറന്റീനിലും കഴിയണം. ഗർഭിണികൾക്കും ഗുരുതരമായ അസുഖമുള്ളവർക്കും 14 ദിവസം ഹോം ക്വാറന്റീനാണ് നിർദേശിച്ചിരിക്കുന്നത് .

എല്ലാവർക്കും ആരോഗ്യസേതു ആപും സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. കേരള സർക്കാർ നേരത്തെ തന്നെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ഏഴ് ദിവസം മതിയെന്ന നിലപാടെടുത്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാറിനെ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കി. ഗുരുതര രോഗലക്ഷണങ്ങളമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ചെറു ലക്ഷണങ്ങളുള്ളവരെ കോവിഡ് കെയർ സന്റെറിലേക്കോ വീട്ടു നിരീക്ഷണത്തിനോ അയക്കും. ലക്ഷണങ്ങളില്ലാത്തവർക്ക് ഏഴ് ദിവസത്തെ വീട്ടു നിരീക്ഷണമാണ് നിർദേശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP