Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ബ്രായും പാന്റീസും ഐശ്വര്യത്തിന്റെ പ്രതീകം! ഒരോ പ്രോഡക്ടുകളും ഐശ്വര്യപൂജ കഴിഞ്ഞാണ് വിപണിയിൽ എത്തിക്കുന്നത് എന്ന അവകാശവാദവുമായി അടിവസ്ത്ര കമ്പനിയുടെ പ്രചാരണം; ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന മാർക്കറ്റിങ്ങ് സ്ട്രാറ്റജി കേരളത്തിലും എത്തിച്ച് പ്രമുഖ കമ്പനികൾ; സൂക്ഷിക്കുക.. അക്ഷയ ജട്ടീയയും അക്ഷയ ബ്രായീയുമൊക്കെ നാളെ കേരളത്തിലും എത്താം!

ഈ ബ്രായും പാന്റീസും ഐശ്വര്യത്തിന്റെ പ്രതീകം! ഒരോ പ്രോഡക്ടുകളും ഐശ്വര്യപൂജ കഴിഞ്ഞാണ് വിപണിയിൽ എത്തിക്കുന്നത് എന്ന അവകാശവാദവുമായി അടിവസ്ത്ര കമ്പനിയുടെ പ്രചാരണം; ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന മാർക്കറ്റിങ്ങ് സ്ട്രാറ്റജി കേരളത്തിലും എത്തിച്ച് പ്രമുഖ കമ്പനികൾ; സൂക്ഷിക്കുക.. അക്ഷയ ജട്ടീയയും അക്ഷയ ബ്രായീയുമൊക്കെ നാളെ കേരളത്തിലും എത്താം!

കെ വി നിരഞ്ജൻ

കോഴിക്കോട്: ഐശര്വപൂജ മന്ത്രം തന്ത്രം എന്നൊക്കെ കേട്ടാൽ മൂൻപിൻ നോക്കാതെ ചാടിവീഴുന്ന ശരാശരി മലയാളികളുടെ മനഃശാസ്ത്രം മുതലെടുത്ത് തട്ടിപ്പുമായ ഇന്നർവെയർ കമ്പനികളും. സ്ത്രീകൾക്കായി അടിവസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ് ഐശ്വര്യപൂജ കഴിഞ്ഞാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കിയിരക്കുന്നതെന്ന് പരസ്യമായി അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ച ബോർഡുകളും ഫ്ളക്സുകളും ഇവർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

'നിങ്ങളും പരിശോധിച്ചുനോക്കൂ.ഇത് ഉപയോഗിക്കുന്നവർക്ക് ഐശ്വര്യം ഉണ്ടാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.അതിനാൽ ഓരോ പ്രോഡക്കറ്റ്കളും ഐശ്വര്യപൂജ കഴിഞ്ഞാണ് വിപണിയിൽ എത്തിക്കുന്നത്'-തങ്ങളുടെ ബ്രായും പാന്റീസളും ഐശ്വര്യത്തിന്റെ പ്രതീകം എന്ന ക്യാപഷ്നും ഇതേകമ്പനി ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ നിജസ്ഥിതി അറിയാനായി പ്രസ്തുത കമ്പനിയുടെ മുബൈ സോണൽ മാനേജറെ വിളിച്ച മറുനാടൻ പ്രതിനിധിക്ക് ഐശ്വര പൂജ ശരിയാണെന്ന വിവരമാണ് ലഭിച്ചത്.നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്ത്രതിലടക്കം പൂജിച്ചശേഷമാണ് കമ്പനി ബ്രാൻഡുകൾ പുറത്തിറക്കുന്നതെന്നും വിശ്വാസപ്രകാരം ഇതിന് അത്ഭുത സിദ്ധികൾക്കുള്ള കഴിവുണ്ടെന്നുമാണ് മനേജർ പറയുന്നത്.ധനലാഭം തൊട്ട് സന്താനലബ്ധിവരെയുള്ള എന്തും ഐശര്യത്തിൽ പെടുത്താമെന്നും അദ്ദേഹം തുടർന്ന് ചോദിച്ചപ്പോൾ വ്യക്തമാക്കി. ഉത്തരേന്ത്യയിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന മാർക്കറ്റിങ്ങ് രീതിയാണ് ഇതെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

അതായത് അക്ഷയതൃതൃയ സമയത്തൊക്കെ നമ്മുടെ ട്രോളന്മ്മാർ കളിയാക്കി അക്ഷയ മത്തീയയും, അക്ഷയ ജട്ടീയയുമൊക്കെ കാലന്തരത്തിൽ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഈ മാർക്കറ്റിങ്ങ് സ്ട്രാറ്റജിയൊക്കെ വ്യക്തമാക്കുന്നതെന്ന് ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ഡോ.സനിൽ തോമസ് അഭിപ്രായപ്പെട്ടു.'അക്ഷയ തൃതീയ എന്ന ഉത്തരേന്ത്യൻ ഉൽസവത്തെ സ്വർണംവാങ്ങാനുള്ള ഉൽസവമാക്കി പരുവപ്പെടുത്തിയ ആലുക്കാസ്പോലുള്ള എതാനും വൻകിട ജൂവലറികളുടെ തന്ത്രമായിരുന്നു. പ്രബുദ്ധർ എന്ന് നാം വിളിക്കുന്ന മലയാളികൾ അന്ന് മണിക്കുറുകൾ ക്യൂ നിന്നാണ് സ്വർണം വാങ്ങിയത്. അതുപോലെ വിശ്വാസത്തെ മുൻനിർത്തയാൽ നാളെ അക്ഷയ ജട്ടീയയയും അക്ഷയ ബ്രായീയുമൊക്കെ കേരളത്തിലും ഉണ്ടാകും.കാരണം വിശ്വാസത്തിന്റെ സോഫ്റ്റ്‌വെയർ അങ്ങനെയാണ് പ്രവർത്തിക്കുന്നത്.അതിൽ യുക്തിയില്ല.'-ഡോ.സനിൽ തോമസ് അഭിപ്രായപ്പെട്ടു.

മതങ്ങളുടെ അനാവശ്യ ചെയ്തികളെ പരിഹസിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിയ അക്ഷയ ജട്ടീയ ദിനം മഹാവിജയത്തിലാണ് കലാശിച്ചിരുന്നത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങി ഐശ്വര്യം കൊണ്ടു പോകുന്നവരെ പരിഹസിച്ചായിരുന്നു ഡിങ്ക മതക്കാർ അക്ഷയ ജട്ടീയ ദിനം ആചരിച്ചത്. അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഒരു വർഷത്തേയ്ക്ക് 'നല്ല ഐശ്വര്യം' ആയിരിക്കും എന്നല്ലേ ജൂവലറികളൊക്കെ പരസ്യം ചെയ്യുന്നത്. എന്നാൽ, എല്ലാവർക്കും തെറ്റിപ്പോയിരിക്കുന്നുവെന്നാണു ഡിങ്കമതക്കാർ പറയുന്നത്.

സ്വർണം വാങ്ങിയാൽ മാത്രമേ ഐശ്വര്യമുണ്ടാകൂ എന്നാണോ നിങ്ങൾ കരുതുന്നത്. എന്നാൽ നിങ്ങൾ ഡിങ്കനിൽ പെട്ടവനല്ലെന്നും ഡിങ്കോയിസ്റ്റുകൾ ഉദ്ബോധിപ്പിക്കുന്നു. സ്വർണം എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനമല്ല. എന്നാൽ അടിവസ്ത്രങ്ങൾ അങ്ങനെയാണോ? അങ്ങനെയെങ്കിൽ നിങ്ങൾ സ്വർണത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് 'ജട്ടിക്ക്' തന്നെയല്ലേ...! നിങ്ങൾ ഉപയോഗിക്കുന്ന അടിവസ്ത്രം എന്ന നിലയിലല്ല 'ജട്ടിയുടെ' പ്രാധാന്യം. അത് ഡിങ്കവസ്ത്രമാണ്. അപ്പോൾ അതിന്റെ മാഹാത്മ്യം ഊഹിക്കാമല്ലോ എന്നാണ് ഡിങ്കൻ അനുയായികൾ പറയുന്നത്.

നിങ്ങൾക്ക് ഏത് ദിവസം വേണമെങ്കിലും 'ജട്ടി' വാങ്ങാവുന്നതാണ്. എന്നാൽ അക്ഷയ ജട്ടീയ ദിനത്തിൽ വാങ്ങിയാൽ മാത്രമേ ഐശ്വര്യം വന്നുചേരുകയുള്ളൂവെന്നും ഇവർ പരിഹാസമുയർത്തുന്നു. എന്തായാലും മുഖ്യധാരാ മതങ്ങളെ പരിഹസിക്കാൻ വേണ്ടി നടത്തിയ അക്ഷയ ജട്ടീയ കേരളത്തിലേക്ക് ശരിക്കും വരുന്നു എന്ന അമ്പരപ്പിലാണ് യുക്തിവാദികൾ പോലും. സാക്ഷരതയിലും സാങ്കേതിക അറിവിന്റെ കാര്യത്തിലും മുന്നിലുള്ള മലയാളികൾ വാസ്തവത്തിൽ പിന്നോട്ടു നടക്കുകയാണെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP