Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊഴിൽ ഗണിതശാസ്ത്ര അദ്ധ്യാപികയെങ്കിലും പ്രവൃത്തി തീവ്രവാദിയുടേത്; ശരീരഭാരം മൂലം എണീറ്റ് നടക്കാൻ പോലും വയ്യെങ്കിലും വാതുറന്നാൽ പുറത്ത് വരുന്നത് വൃത്തികേട്; സംഘപരിവാറിന് തീവ്രത പോരാത്തതിനാൽ മോദിയുടെ വരെ കോലം കത്തിച്ച് പേരെടുക്കും; മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ചു കൊന്ന പൂജാ ശുകൻ പാണ്ഡെയുടേത് ഹിന്ദു മഹാസഭ കൈവിടാതെ കാക്കുന്ന സാക്ഷാൽ ഗോഡ്സേയുടെ പാരമ്പര്യം

തൊഴിൽ ഗണിതശാസ്ത്ര അദ്ധ്യാപികയെങ്കിലും പ്രവൃത്തി തീവ്രവാദിയുടേത്; ശരീരഭാരം മൂലം എണീറ്റ് നടക്കാൻ പോലും വയ്യെങ്കിലും വാതുറന്നാൽ പുറത്ത് വരുന്നത് വൃത്തികേട്; സംഘപരിവാറിന് തീവ്രത പോരാത്തതിനാൽ മോദിയുടെ വരെ കോലം കത്തിച്ച് പേരെടുക്കും; മഹാത്മാ ഗാന്ധിയെ പ്രതീകാത്മകമായി വെടിവച്ചു കൊന്ന പൂജാ ശുകൻ പാണ്ഡെയുടേത് ഹിന്ദു മഹാസഭ കൈവിടാതെ കാക്കുന്ന സാക്ഷാൽ ഗോഡ്സേയുടെ പാരമ്പര്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ 71-ാം ചരമവാർഷികത്തിൽ രാഷ്ട്രപിതാവിന്റെ വധത്തെ പുനരാവിഷ്‌കരിച്ച് ഹിന്ദുമഹാസഭ നടത്തി ക്രൂരയിൽ ഞെട്ടുകയാണ് ഇന്ത്യ. യു.പിയിലെ അലിഗഢിലെ രാജ്യത്തെ നടുക്കിയ സംഭവത്തിൽ പൊലീസ് കേസുമെടുത്തു. ഹിന്ദുമഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതീകാത്മകമായി രക്തമൊഴുക്കുകയും ചെയ്തു. ഇതിന് പുറമേ ഗാന്ധി ഘാതകനായ ഗോഡ്സേയുടെ പ്രതിമ അലങ്കരിക്കുകയും ചെയ്തതോടെ ഹിന്ദു മഹാസഭ ചെയ്തത് ഗാന്ധിജിക്കൊപ്പം രാജ്യത്തേയും അപമാനിക്കലാണ്. ശ്രദ്ധ നേടാനും ചർച്ചയാകാനും വേണ്ടി എന്തും ചെയ്യുന്നവരാണ് ഹിന്ദു മാഹാസഭ. ഇതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം പോലൂം ഇവർ കത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് സജീവമായി ഇടപെടൽ നടത്തിയ തീവ്രഹിന്ദു രാഷ്ട്രീയകക്ഷിയായിരുന്നു ഹിന്ദു മഹാസഭ. മതേതരത്വ സങ്കല്പങ്ങളുള്ള കോൺഗ്രസിലേയ്ക്ക് ഹിന്ദുക്കൾ ചേരുന്നത് തടയുകയും മുസ്ലിം ലീഗിന്റെ വിഘടന രാഷ്ട്രീയം തടയുകയും ആയിരുന്നു ഇതിന്റെ ലക്ഷ്യം. വിനായക് ദാമോദർ സാവർക്കറായിരുന്നു പ്രധാന നേതാവ്. നേതാക്കളായിരുന്നു. സവർക്കർ ഉയർത്തിക്കൊണ്ടു വന്ന ഹിന്ദു രാഷ്ട്ര ആശയമായിരുന്നു ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം സവർക്കറും ഹിന്ദുമഹാസഭയും കോൺഗ്രസിനെയും, പ്രത്യേകിച്ച് ഗാന്ധിജിയെയും അവരുടെ മുസ്ലിം പ്രീണനനയത്തെയും ഹിന്ദുക്കളുടെ താല്പര്യങ്ങൾ അവഗണിച്ചതിനെയും കുറ്റപ്പെടുത്തി. ഇതിന്റെ തുടർച്ചയായിരുന്നു ഗാന്ധിജിയുടെ കൊലപാതകം. പൊലീസ് അഅന്വേഷണത്തിൽ നാഥുറാം ഗോഡ്സെയും കൂട്ടാളികളും ഹിന്ദുമഹാ സഭയുടെ അംഗമാണെന്നും സവർക്കറിന്റെ അനുയായികളാണെന്നും തെളിഞ്ഞു. സവർക്കറിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും മറ്റുള്ളവർ എല്ലാം ശിക്ഷിക്കപ്പെട്ടു. ഈ സംഘടനയുടെ പുതു തലമുറ നേതാവാണ് പൂജ ശുകൻ പാണ്ഡെ.

മുസ്ലിമുകൾക്കിടയിലുള്ള ശരിയത്ത് കോടതികൾ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഹിന്ദു മഹാസഭ രൂപീകരിച്ചിരുന്നു. ഹിന്ദു വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടാനാണ് കോടതി ആരംഭിച്ചതെന്നാണ് വിശദീകരണം. പൂജ ശകുൻ പാണ്ഡെയാണ് ആദ്യ ജഡ്ജി. ശരിയത്ത് കോടതികളുടെ നടത്തിപ്പിനെപ്പറ്റിയുള്ള ചില ചോദ്യങ്ങൾ ഹിന്ദു മഹാ സഭ ഉയർത്തിയിരുന്നു. എല്ലാവർക്കും ഒരു ഭരണഘടന ആയിരിക്കണമെന്നും അതിനാൽ ശരിയത്ത് കോടതികൾ നിലനിൽക്കരുതെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് കത്തും എഴുതിയിരുന്നു. ഈ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പൂജ ഹിന്ദു കോടതി രൂപീകരിച്ചത്. ജയിലുകൾ നിർമ്മിക്കുമെന്നും പരമാവധി ശിക്ഷ വധശിക്ഷയാണെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെയെല്ലാം തീവ്ര നിലപാട് ഹിന്ദുക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നവരാണ് ഹിന്ദു മഹാസഭയും പൂജയും.

ഗാന്ധിയെ ഗോഡ്സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ് ആയാണ് ഹിന്ദുമഹാസഭ ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസവും ഇതാണ് ചെയ്തതും. മുമ്പും ഹിന്ദുമഹാസഭ ഗോഡ്സെ ദിനം ആഘോഷിച്ചത് വിവാദമായിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് എല്ലാ അതിരുകളും ലംഘിക്കുന്നതായി. ഈ സാഹചര്യത്തിലാണ് പൂജ ശുകൻ പാണ്ഡെയെ പൊലീസ് അറസ്റ്റ ്ചെയ്തത്. തീവ്ര നിലപാടുമായി പ്രവർത്തകരെ ആവേശത്തിലാക്കുന്ന നേതാവാണ് പൂജ. എന്തും എങ്ങനേയും പറയുന്ന വ്യക്തി. ഗാന്ധിജിയെ അപമാനിക്കലാണ് പ്രധാന രീതി. ഗോഡ്സേയ്ക്ക് മുമ്പേ താൻ ജനിച്ചിരുന്നുവെങ്കിൽ താൻ ഗാന്ധിജിയെ കൊല്ലുമെന്ന് പോലും പറയുന്ന വനിതാ നേതാവ്. ഇന്ത്യയുടെ വിഭജനത്തിനും നിരവധി ഹിന്ദുക്കളുടെ കൊലയ്ക്കും കാരണം ഗാന്ധിജിയെന്ന് പ്രചരിപ്പിച്ച് മഹാത്മാവിനെ അപമാനിക്കലാണ് പ്രധാന ജോലി.

ഹിന്ദുമഹാസഭയ്ക്ക് ഇന്ന് ബിജെപിയുമായോ ആർ എസ് എസുമായോ നേരിട്ട് ബന്ധമൊന്നുമില്ല. പരിവാർ പ്രസ്ഥാനങ്ങൾക്ക് തീവ്ര ഹിന്ദുത്വം പോരെന്നാണ് അവരുടെ പക്ഷം. അതുറപ്പിക്കാനാണ് ഗാന്ധിജിയെ പോലും അപമാനിക്കുന്നത്. മോദിയുടെ കോലവും ഇവർ കത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് പരിവാറുകാർ വാദിക്കുന്നു. എന്നാൽ ബിജെപി നേതാക്കളുമായി പൂജ ശുകൻ വേദി പങ്കിടുന്ന ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിമാരായ ഉമാ ഭാരതിയും ദിഗ് വിജയ് സിംഗുമായി അടുത്ത ബന്ധം സൂചിപ്പിക്കുന്ന തരത്തിലെ ഫോട്ടോകളാണ് പുറത്തു വന്നിട്ടുള്ളത്. മോദിയുടെ കോലം കത്തിക്കുന്ന ഹിന്ദു മഹാസഭ പ്രവർത്തരുടെ ചിത്രം ഉപയോഗിച്ചാണ് ഇതിന് ബിജെപിക്കാർ പ്രതിരോധിക്കുന്നത്. എതായാലും ഗോഡ്സേയുടെ പാരമ്പര്യമാണ് ഹിന്ദു മഹാസഭ ഇപ്പോഴും സ്വീകരിക്കുന്നത്.

നാഥുറാം ഗോഡ്‌സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കിൽ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുൻ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അലിഗഢിൽ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാൻ ശ്രമിക്കുകയാണെങ്കിൽ അവരെ താൻ വെടിവെച്ചു കൊല്ലുമെന്നും പൂജ പാണ്ഡെ പറഞ്ഞിരുന്നു.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുൻ പാണ്ഡെ അന്ന് ആവശ്യപ്പെട്ടിരുന്നു. 1948 ജനുവരി 30ന് ഡൽഹിയിലെ ബിർള മന്ദിരത്തിലെ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധിജിയെ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോദ്‌സെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. 1949 നവംബർ 15ന് വിചാരണക്ക് ശേഷം ഗോഡ്ലേയെ തൂക്കിലേറ്റി.

ഗോഡ്സെ ഉൾപ്പടെ എട്ട് പേരെയാണ് ഗാന്ധിവധ കേസിൽ വിചാരണ നേരിട്ടത്. ഇതിൽ അഞ്ച് പേരെ കുറ്റക്കാരെന്ന് കണ്ടെത്തി. ഗോപാൽ ഗോഡ്സെ, മദൻലാൻ പാവ, വിഷ്ണു രാമകൃഷ്ണ എന്നിവർക്ക് ജീവപര്യന്തം തടവും നാഥുറാം ഗോഡ്സെ, നാരായൺ ആപ്തേ എന്നിവർക്ക് വധശിക്ഷയും കോടതി വിധിച്ചു. 1949 നവംബർ 15ന് അംബാല ജയിൽവച്ചാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP