Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്‌കോട്ട്ലാൻഡിലെ പോൺ സ്റ്റാറും പറയുന്നത് താൻ ഹിന്ദു ദൈവമാണെന്ന്! ഫേസ്‌ബുക്കിലൂടെ ദൈവം കളിച്ചു നീലച്ചിത്രത്തിൽ അഭിനയിച്ച് തല്ലും വഴക്കുമായി നടക്കുന്ന മദാമ്മയെ പൊക്കി പൊലീസ്; ഹിന്ദു ആൾദൈവമായി സ്വയം പ്രഖ്യാപിച്ച മദാമ്മയുടെ കഥ

സ്‌കോട്ട്ലാൻഡിലെ പോൺ സ്റ്റാറും പറയുന്നത് താൻ ഹിന്ദു ദൈവമാണെന്ന്! ഫേസ്‌ബുക്കിലൂടെ ദൈവം കളിച്ചു നീലച്ചിത്രത്തിൽ അഭിനയിച്ച് തല്ലും വഴക്കുമായി നടക്കുന്ന മദാമ്മയെ പൊക്കി പൊലീസ്; ഹിന്ദു ആൾദൈവമായി സ്വയം പ്രഖ്യാപിച്ച മദാമ്മയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

എഡിൻബർഗ്: ''പശുക്കൾ മനുഷ്യരിൽ നിന്നും സ്നേഹം കൊതിക്കുന്നു. വയറിലൊരു തലോടൽ, അല്ലെങ്കിൽ കാതിനു പിറകിൽ ചെറിയൊരു സ്പർശനം, ഇതെല്ലാം അവയെ വളരെ സന്തുഷ്ടരാക്കും.''''സുന്ദരവിഢികളായ സ്ത്രീകളാണ് ലിംഗ വിവേചനത്തിന് കളമൊരുക്കുന്നത്.''''നിങ്ങളെ വലിച്ച് താഴെയിറക്കാൻ ശ്രമിക്കുന്നവർ നിങ്ങളുടെ താഴെ നിൽക്കുന്നവരാണ്. അവരെ അവഗണിക്കുക, കഠിനമായി അദ്ധ്വാനിക്കുക. നിങ്ങൾ വിജയത്തിലെത്തും.''

ഹിന്ദു ദേവതയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്‌കോട്ടിഷ് പോൺസ്റ്റാർ വിനീത വൈറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ചിലതാണിതൊക്കെ. മൃഗങ്ങളുടെ മനഃശാസ്ത്രത്തിലും ഇന്ത്യൻ തത്വചിന്താധാരയിലും അപാരമായ അറിവുണ്ടെന്ന് ഭാവിക്കുന്ന ഈ അർദ്ധ ഇന്ത്യാക്കാരിയായ പോൺസ്റ്റാർ ഒരു മോഡലും നർത്തകിയുമൊക്കെയായിട്ടാണ് തൊഴിൽജീവിതം ആരംഭിക്കുന്നത്. പിന്നീടാണ് താൻ ഹിന്ദുമതത്തിൽ പ്രതിപാദിക്കുന്ന ദേവിമാരിൽ ഒരാളെണന്ന അവകാശവാദവുമായി രംഗത്തെത്തുന്നത്.

ഈ ദേവീ ഭാവത്തിനു പുറമേ മറ്റൊരു ഭാവം കൂടിയുണ്ട് വിനീതാ വൈറ്റിന്. ഇന്ന് അവരെ വാർത്തകളിൽ എത്തിക്കുന്നതും ആ ഭാവമാണ്. കഴിഞ്ഞ വർഷം ആദ്യമാണ് വിവാഹിതനും ആസ്ട്രേലിയൻ നടനുമായ മാർക്ക് ലിറ്റിലിനോട് നിങ്ങൾ ഒരു മയക്കു മരുന്നാണെന്നും താൻ അതിന് അടിമയാണെന്നും അദ്ദേഹത്തെ കുറിച്ച് താൻ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ടെന്നും പറഞ്ഞ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. അതിനു മറുപടിയായി വിനീത അശ്ലീല സംഭാഷണം ഇഷ്ടപ്പെടുന്നു എന്ന് വിശ്വസിക്കുന്നു എന്നുംനിങ്ങളുടേ അടിവസ്ത്രങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്നും പറഞ്ഞാണ് 59 കാരനായ നടൻ രംഗത്ത് എത്തിയത്.

റോബീ വില്യം, എമിനെം തുടങ്ങിയ പ്രമുഖരുമായി തനിക്ക് ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഈ 39 കാരി ഒരിക്കൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ അവരെ തടയുവാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് താനൊന്ന് വിരൽ ഞൊടിച്ചാൽ വില്യം രാജകുമാരൻ വന്ന് അയാളുടെ തലയറക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. തനിക്ക് 19 വയസ്സുള്ളപ്പോൾ താൻ ഒരാളെ കൊന്നിട്ടുണ്ടെന്നും, അതിന് ഒരു വർഷം കഴിയും മുൻപ് ഒരു ഏഷ്യൻ വംശജനേയും കൊന്നെന്നും അന്ന് മദ്യ ലഹരിയിൽ അവർ വിളിച്ചുകൂവുകയുണ്ടായി. മാത്രമല്ല, മേഗൻ മാർക്കൽ തന്റെ ബന്ധുവാണെന്നും അവർ അന്ന് അവകാശപ്പെട്ടു.

പിന്നീട് ഈ സ്വയം പ്രഖ്യാപിത ആൾദൈവം വാർത്തകളിൽ ഇടംപിടിക്കുന്നത് ഗ്ലാസ്ഗോ വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റിൽ നഗ്‌നയായി സെൽഫി എടുത്തുകൊണ്ടാണ്. 2017 ആഗസ്റ്റിലായിരുന്നു ഈ സംഭവം നടന്നത്. അന്ന് അവരെ അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരോട് താൻ ഒരു ഇന്ത്യാക്കാരിയായതുകൊണ്ടാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞ ഇവർ പൊലീസുകാർക്ക് നേരെയും വംശീയവെറിപൂണ്ട വാക്കുകൾ ചൊരിഞ്ഞു. അതിനു ശേഷം 2019-ൽ ഏഡിൻബർഗ് ട്രെയിൻ സ്റ്റേഷനിൽ വച്ചുണ്ടായ കശപിശയ്ക്കിടയിൽ, തടയാൻ വന്ന പൊലീസുകാരനോട് അയാളെ ബലാത്സംഗം ചെയ്തുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി.

അതേവർഷം തന്നെ റോഡിൽ പരസ്യമായി ബഹളം വച്ചതിനും അശ്ലീല പദങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതിനും അവരെ അറസ്റ്റ് ചെയ്തു. തന്നെ വേശ്യയെന്ന് വിളിച്ചവർക്കെതിരെ പ്രതികരിച്ചപ്പോൾ, തന്റെ കൈവശം ആയുധമുണ്ടെന്ന കള്ളപരാതി നൽകി മൂന്നുപേർ തന്നെ കേസിൽ പെടുത്തുകയായിരുന്നു എന്നായിരുന്നു അന്ന് അവർ വാദിച്ചത്. ഏതായാലും ഈ കേസിൽ, പ്രതിഫലമില്ലാതെ 50 മണിക്കൂർ പൊതുസേവനം നടത്താൻ കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. അന്ന്, ടോപ്പ് ഉയർത്തി റോഡിനു നടുവിൽ ഇവർ മാറിടം പ്രദർശിപ്പിച്ചു എന്നും, പൊലീസുകാരന് പിൻതിരിഞ്ഞു നിന്ന് സ്‌കേർട്ട് താഴ്‌ത്തി ഗുദം കാണിച്ചു എന്നുമുള്ള ആരോപണങ്ങൾ പക്ഷെ പൊലീസിന് തെളിയിക്കാൻ ആയില്ല.

ഈ കേസിൽ തന്നെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരോട് ഇവർ ചോദിച്ചത്, ഡ്യുട്ടിയിൽ ഇരിക്കുമ്പോൾ തന്നെ മരണമടഞ്ഞ് ഒരു രക്തസാക്ഷിയാകാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു. നിയമപാലനത്തിനെത്തിയ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും അന്ന് അവർക്കെതിരെ കേസ് എടുത്തിരുന്നു. രണ്ടുവയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് 21 വർഷങ്ങൾക്ക് ശേഷം, വധശിക്ഷയിൽ ഇളവ് നേടി പുറത്തുവരികയും ചെയ്ത കെന്നി റിച്ചിയുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായി ഇവർ 2016-ൽ അവകാശപ്പെട്ടിരുന്നു.

ഇപ്പോൽ, ഇക്കഴിഞ്ഞ ജൂൺ 23 ന് നടന്ന ഒരു സംഭവത്തിന്റെ പേരിൽ ഇവർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വീടിന് പുറത്ത്, തെരുവിലിറങ്ങി വംശീയ വിദ്വേഷം ഉയർത്തുന്ന വാക്കുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു എന്ന കുറ്റത്തിനാണ് ഇവരെ കോടതിയിൽ എത്തിച്ചത്. എന്നാൽ ഇവരെ പ്രതിനിധീകരിച്ച് അഭിഭാഷകർ എത്താതിരുന്നതിനാൽ, ഇവർക്ക് ഒരു അഭിഭാഷകനുമായി സംസാരിക്കുന്നതിനുള്ള സമയം കോടതി അനുവദിക്കുകയായിരുന്നു. ഒക്ടോബർ 13 വരെയാണ് ഇതിനായി കോടതി സമയം അനുവദിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP