Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർത്ത എഴുതിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് സ്‌റ്റേഷനിൽ നിറയൊഴിച്ചു; തോക്ക് സ്വാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പുരോഗമിക്കുന്നു; ലേബി സജീന്ദ്രന്റേയും മറ്റു മാദ്ധ്യമ പ്രവർത്തകരുടേയും മൊഴിയെടുത്തു; ഐപ്പ് വള്ളിക്കാടൻ എത്തിയില്ല; കള്ളക്കേസ് തള്ളിപ്പോകുമെന്ന് പറഞ്ഞ് സ്വാമി

വാർത്ത എഴുതിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് സ്‌റ്റേഷനിൽ നിറയൊഴിച്ചു; തോക്ക് സ്വാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പുരോഗമിക്കുന്നു; ലേബി സജീന്ദ്രന്റേയും മറ്റു മാദ്ധ്യമ പ്രവർത്തകരുടേയും മൊഴിയെടുത്തു; ഐപ്പ് വള്ളിക്കാടൻ എത്തിയില്ല; കള്ളക്കേസ് തള്ളിപ്പോകുമെന്ന് പറഞ്ഞ് സ്വാമി

മറുനാടൻ മലയാളി ബ്യൂറോ

ആലുവ : വിവാദ സന്യാസി ഹിമവൽ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുള്ളിൽ വെടിയുതിർത്ത കേസിന്റെ വിചാരണയ്ക്ക തുടക്കമായി. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ മാദ്ധ്യമ പ്രവർത്തകയായ ലേബി സജീന്ദ്രൻ ഉൾപ്പെടെയുള്ളവർ സാക്ഷിമൊഴി നൽകി. മാതൃഭൂമി ചാനലിന്റെ ഗൾഫ് റിപ്പോർട്ടറായ ഐപ്പ് വള്ളിക്കാടൻ കോടതിയിൽ എത്തിയില്ല. ദുബായിൽ ജോലി ചെയ്യുന്നതുകൊണ്ടാണ് ഇത്. 2008ൽ ആലുവ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ ഹിമവൽഭദ്രാന്ദയുടെ വെടിയുതിർക്കാൽ സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരുന്നു.

2008 മെയ്‌ 17ന് ആലുവ പൊലീസ് സ്റ്റേഷനിൽ വെടിവച്ചതോടെയാണു ഹിമവൽ ഭദ്രാനന്ദയ്ക്കു തോക്കു സ്വാമിയെന്ന വിളിപ്പേരു കിട്ടിയത്. ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വീട്ടിൽ സ്വന്തം തലയിൽ തോക്കു ചൂണ്ടി ആത്മഹത്യയ്ക്കു ശ്രമിച്ച ഹിമവൽ ഭദ്രാനന്ദയെ പൊലീസ് അനുനയിപ്പിച്ചു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞു സ്റ്റേഷനിലെത്തിയ മാദ്ധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു ഭദ്രാനന്ദവെടിപൊട്ടിച്ചത്. അന്ന് സിഐയായിരുന്ന ഇപ്പോഴത്തെ ആലുവ ഡിവൈഎസ്‌പി കെ.ജി.ബാബുകുമാർ ഭദ്രാനന്ദയുടെ കൈപിടിച്ചു തിരിച്ചതിനാൽ ഉന്നം പിഴച്ചു വെടിയുണ്ട മുകളിലേക്കു പോയി. പിടിവലിക്കിടെ സിഐയുടെ കൈയ്ക്കും പരുക്കേറ്റവെന്നാണ് കേസ്.

സംഭവം നടന്ന് എട്ടു വർഷത്തിനുേശഷമാണു കേസിന്റെ വിചാരണ തുടങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം 33 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. വധശ്രമം, ആത്മഹത്യാശ്രമം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ കേസുകളാണു ഹിമവൽഭദ്രാനന്ദയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ ഈ കേസ് കെട്ടിചമച്ചതാണെന്ന് ഹിമവൽ ഭദ്രാനന്ദ മറുനാടനോട് പറഞ്ഞു. കേസ് തള്ളിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻഡിഎഫുകാർ ആക്രമിക്കാൻ വന്നപ്പോൾ തോക്കെടുത്ത് പുറത്തേക്ക് വന്നു. എഫ് ഐ ആറിൽ ആളുകൂടി നിൽക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ മാദ്ധ്യമ പ്രവർത്തക വിളിച്ചു പറഞ്ഞത് ആത്മഹത്യക്ക് ശ്രമിച്ചെന്നും. അതുകൊണ്ടാണ് താൻ കള്ളക്കേസിൽ കുടുങ്ങിയതെന്ന് ഹിമവൽഭദ്രാനന്ദ മറുനാടനോട് പറഞ്ഞു. തനിക്കും തന്റെ അമ്മയുടേയും ജീവന് ഇപ്പോഴും ഭീഷണിയുണ്ടാകുമെന്നും ഹിമവൽഭദ്രാന്ദ പറയുന്നു.

സേഫ്റ്റി ലോക്കുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടിയത് പൊലീസിന് പറ്റിയ അബദ്ധത്തിൽ. പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയത് പ്രശ്‌നം ഒതുക്കി തീർക്കാനായിരുന്നു. സന്തോഷ് മാധവൻ കേസിൽ സന്യാസികളെ ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കാവിയുടുത്ത സന്യാസിമാരെ എല്ലാം കള്ളന്മാരായി ചിത്രീകരിക്കാൻ നീക്കം നടന്നു. അങ്ങനെ സ്വയം രക്ഷയ്ക്ക് തോക്കുമായെത്തിയ തന്നെ 38 ദിവസം ജയിലിലിട്ടു. പൊലീസിന്റെ ബന്ധത്തിൽ പൊട്ടി. എന്റെ കൈയിലൂടെയാണ് ഒരു വെടിയുണ്ട തളച്ചു കയറിയതെന്നും ഹിമവൽഭദ്രാനന്ദ പറയുന്നു. ഐപിസി 307 ചുമത്തി 31 ദിവസം ജയിലിലിട്ടു. പൊലീസുകാരന്റെ കൈയിൽ ചെറിയ മുറിവാണ് ഉണ്ടായിരുന്നത്. അതുകൊലപാതകത്തിന് കാരണവുമല്ല. ഇതൊക്കെ കോടതിക്ക് ബോധ്യപ്പെടുമെന്നും ഹിമവൽഭദ്രാനന്ദ മറുനാടനോട് പറഞ്ഞു.

താൻ തോക്ക് അന്യായമായി കൈവശം വച്ചുവെന്നാണ് കേസ്. എന്നാൽ എനിക്ക് ലൈസൻസുള്ള തോക്കാണ്. അതെങ്ങനെ അനായമായി ആയുധം കൈവശം വയ്ക്കലാകും. അതുകൊണ്ട് തന്നെ കേസിന്റെ വിധി തനിക്ക് അനുകൂലമാകുമെന്നാണ് ഹിമവൽഭദ്രാനന്ദയുടെ പ്രതീക്ഷ. ഈ കേസിലാണ് ആലുവ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.ഈ കേസിൽ മുപ്പത്തിമൂന്ന് സാക്ഷികൾ ആണ് ഉള്ളത്.മുൻ ആലുവ സി.ഐ ആയിരുന്ന ഇപ്പോഴത്തെ ആലുവ ഡി.വൈ.എസ്‌പി കെ.ജി ബാബു കുമാർ, മാദ്ധ്യമ പ്രവർത്തകരായ കെ.സി. സ്മിജൻ, ഷാജൻ, ബേബി, ലെ ബിസജീന്ദ്രൻ, എന്നിവരും പൊലീസ്സുകാരും ഉൾപ്പെടെ 10 ഓളം പേരുടെ വിസ്താരം നടന്നു.

അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം.വി നാരായണന് മുന്നിലാണു കേസ് നടക്കുന്നത്.പ്രതി ഹിമവൽ ഭദ്രനന്ദക്ക് വേണ്ടി ഐസ്‌ക് തോമസ് ജൂനിയറും പബ്ലിക് പ്രോസിക്യൂട്ടർ ആജെ ആർ വർഗീസ് സർക്കാരിനും വേണ്ടി ഹാജരായി. വിസ്താരം മുന്ന് ദിവസം നീണ്ട് നിൽക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP