Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമയിലെ പാക്കേജിങ്ങ്, അഥവാ ബെഡ് വിത്ത് ആക്ടിങ് ഒക്കെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്; എന്നാൽ, അന്ന് ഞാൻ അഡ്ജസ്റ്റമെന്റിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ പോലും പിന്തുണച്ചില്ല; പണ്ട് ഞാനത് പറഞ്ഞപ്പോൾ പിന്തുണച്ചത് കുറച്ച് മാധ്യമങ്ങൾ മാത്രം, അല്ലാതെ ഡബ്ല്യുസിസിയിലെ ആഡ്യസ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല; അഭിപ്രായം പറയുന്നവൾക്ക് നേരെ സിനിമാക്കാർക്ക് ചൊരുക്കാണ്; നീരജ് മാധവിന് പിന്നാലെ മലയാളം സിനിമയിലെ കൊള്ളരുതായ്മയെ കുറിച്ചു തുറന്നു പറഞ്ഞ് നടി ഹിമ ശങ്കർ

സിനിമയിലെ പാക്കേജിങ്ങ്, അഥവാ ബെഡ് വിത്ത് ആക്ടിങ് ഒക്കെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്; എന്നാൽ, അന്ന് ഞാൻ അഡ്ജസ്റ്റമെന്റിനെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ പോലും പിന്തുണച്ചില്ല; പണ്ട് ഞാനത് പറഞ്ഞപ്പോൾ പിന്തുണച്ചത് കുറച്ച് മാധ്യമങ്ങൾ മാത്രം, അല്ലാതെ ഡബ്ല്യുസിസിയിലെ ആഡ്യസ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല; അഭിപ്രായം പറയുന്നവൾക്ക് നേരെ സിനിമാക്കാർക്ക് ചൊരുക്കാണ്; നീരജ് മാധവിന് പിന്നാലെ മലയാളം സിനിമയിലെ കൊള്ളരുതായ്മയെ കുറിച്ചു തുറന്നു പറഞ്ഞ് നടി ഹിമ ശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ വേർതിരിവുകളെ കുറിച്ച് നടൻ നീരജ് മാധവൻ തുറന്നു പറഞ്ഞപ്പോൾ അത് ദഹിക്കാതിരുന്നവരാണ് ഇവിടുത്തെ സിനിമാ പ്രമാണിമാർ. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നീരജ് മലയാള സിനിമയിലെ കൊള്ളരുതായ്മയെ കുറിച്ചു തുറന്നു പറഞ്ഞത്. ഈ സാഹചര്യത്തിൽ നീരജിന് പിന്നാലെ മലയാള സിനിമയിലും കാസ്റ്റിങ് കൗച്ചുണ്ടെന്ന വെളിപ്പെടുത്തൽ തുറന്നു പറഞ്ഞ് രംഗത്തെത്തിയത് നടി ഹിമ ശങ്കറാണ്. സിനിമയിലെ അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാർ പോലും തന്നെ പിന്തുണച്ചില്ലെന്നും ഹിമ തുറന്നടിച്ചു.

അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഫേസ്‌ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് മോശം കമന്റിട്ട ഒരാളെ വിമർശിക്കുന്നതിനൊപ്പം സിനിമാമേഖലയിലെ ദുഷ്പ്രവണതകളെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. 'ഞാൻ പൊതുവേ ഒരു ഒറ്റയാളാണ്, ഒരാളേയും കൂസാതെ നടന്ന ഒരാൾ. ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ പൊതു സമൂഹം ഞാൻ ചെയ്ത വർക്കുകളുടെ ബേസിൽ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല.

അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി. എന്ന് വച്ച് നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട്. മനസിലാക്കിപ്പിക്കാൻ സമയം നമ്മൾ കൊടുക്കുന്നത് മണ്ടത്തരമാണ്. പൊതുവെ നേരിട്ട് പരിച്ചയപ്പെടുന്നവർക്ക് എന്നെ കുറിച്ച് ഉള്ള ഒപ്പീനിയൻ മാറാറും ഉണ്ട്. അത് എന്റെ കൺസേണും അല്ല. അഭിപ്രായം തുറന്ന് പറയുന്നവളായതിനാൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. അനാവശ്യം പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരി പെണ്ണുങ്ങൾ എന്തിനും തയ്യാർ എന്നുള്ള ബോധ്യം ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും, പെണ്ണും വിശ്വസിക്കുന്നത്. പെണ്ണുങ്ങൾ ആണെങ്കിൽ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാൻ നടക്കുന്നവൾ എന്ന മട്ടിൽ പെരുമാറിയിട്ടുണ്ട്.' ഹിമ പറയുന്നു.

'ഇതുവരെയും ഞാൻ ' എന്നെ ' നഷ്ടപ്പെടാതെ കാത്തിട്ടുണ്ട്. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം. എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ 'വലിയവർ ' ഉണ്ട്. ആത്മഹത്യ മാത്രം അഭയം ആയവർ. അങ്ങനെ ഒരു ചോയ്‌സ് ജീവിതത്തിൽ ഞാൻ കോടികൾ തരാമെന്ന് പറഞ്ഞാലും എടുക്കില്ല. സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിങ് ഒക്കെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്. പണ്ട് ഞാനത് പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങൾ തന്ന സപ്പോർട്ട് അല്ലാതെ, ഡബ്ല്യുസിസിയിലെ ആഡ്യ സ്ത്രീ ജനങ്ങൾ ഒന്നും പ്രതികരിച്ചില്ല. കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല. പല വർക്കുകൾക്കും എന്നെ വിളിക്കാതായതിന് പിറകിൽ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവൾക്ക് നേരെയുള്ള സിനിമാ ഇൻസ്ട്രിയിലെ ചൊരുക്കു കൊണ്ടാണ് എന്ന് പല വഴികൾ വഴി അറിഞ്ഞിട്ടും ഉണ്ട്. പരാതിയില്ല. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയതുകൊണ്ട് ഇപ്പോഴും സമാധാനത്തിൽ ഇരിക്കുന്നു' ഹിമ കൂട്ടിച്ചേർത്തു.

നേരത്തെ മലയാള സിനിമയിലെ നിയന്ത്രിക്കുന്നത് 15 പേർ അടങ്ങുന്ന ശക്തമായ ലോബിയാണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിൽ ഇരിക്കയാണ്. ഇതിൽ ഒരാൾ മാത്രം തീരുമാനിച്ചാൽ പോലും അവർക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാൻ കഴിയും. ഇതിൽ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നി തലങ്ങളിൽ ഉള്ളവരുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 300 പേജുള്ള റിപ്പോർട്ട് കഴിഞ്ഞദിവസമാണ് സർക്കാരിന് സമർപ്പിച്ചത്. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, മുൻ ഐഐഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവർ അടങ്ങിയതാണ് കമ്മീഷൻ.

15 പേർ അടങ്ങുന്ന ലോബിയുടെ നീക്കങ്ങൾ കാരണമാണ് മൊഴി നൽകാമെന്ന് ഉറപ്പുനൽകിയവരിൽ പലരും പിന്മാറിയത്. രഹസ്യമായി കമ്മീഷൻ സിനിമ മേഖലയിലുള്ള പലരെയും കണ്ടു. അഭിപ്രായം പറയാൻ പ്രമുഖർക്കുൾപ്പെടെ പേടിയാണ്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിക്കില്ല എന്ന് ഉറപ്പ് നൽകിയായിരുന്നു കമ്മീഷന്റെ പ്രവർത്തനമെന്നും ജസ്റ്റിസ് ഹേമ പറയുന്നു.

നടിമാർ അവസരങ്ങൾക്കായി സമീപിച്ചാൽ ഒറ്റയ്ക്ക് ചെല്ലാൻ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാൽ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്സാപ്പ് ചാറ്റ്, സ്‌ക്രീൻഷോട്ടുകൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവയുടെ നൂറിനടുത്ത് തെളിവുകൾ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങൾ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവർക്ക് ഇഷ്ടമില്ലാതെ പെരുമാറിയാൽ സൈബർ ആക്രമണം നടത്തും. ഇവർക്ക് വിധേയരായി പ്രവർത്തിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂവെന്ന സ്ഥിതിയാണ്. നിർമ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സിനിമാരംഗത്തുള്ള ലോബിയെ ഉപദേശിച്ച് നേരെയാക്കാനാവില്ല. അവരെ നിയന്ത്രിക്കാൻ നിയമം കൊണ്ട് മാത്രമേ സാധിക്കൂ. സർക്കാർ ഇടപെടൽ ഉണ്ടാകണം. ഈ വർഷം തന്നെ നിയമനിർമ്മാണം സാധിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കിൽ നിയമോപദേശം നൽകും: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സർക്കാർ അടിയന്തരമായി ഇടപെടണം, നിയമനിർമ്മാണം വേഗം നടപ്പിലാക്കണം, അടിയന്തരമായി ട്രിബ്യൂണൽ രൂപീകരിക്കണം, അഞ്ച് വർഷമെങ്കിലും വിചാരണ നടത്തി പരിചയമുള്ള വനിതാ ജഡ്ജിയായിരിക്കണം അംഗം,, സിനിമാ രംഗത്ത് കരാർവ്യവസ്ഥ ഉണ്ടാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കമ്മീഷൻ മുന്നോട്ടു വെക്കുകയുണ്ടായി. പ്രമുഖ താരങ്ങൾക്ക് പോലും സിനിമയിൽ കരാർ നൽകുന്നില്ല. ഏതൊക്കെ രംഗമാണ് അഭിനയിക്കേണ്ടതെന്ന് നേരത്തെ പറയാറില്ല. ഇത് നടിമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സിനിമ തുടങ്ങി കുറെക്കഴിഞ്ഞ് മാത്രമാണ് ചുംബനം, ശരീരപ്രദർശനം നടത്തേണ്ട രംഗങ്ങൾ എന്നിവ അഭിനയിക്കണമെന്ന് പറയുന്നത്. ഇതിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നത് പതിവാണ്. ഈ രംഗങ്ങളിൽ അഭിനയിക്കാൻ വിമുഖത കാണിക്കുന്നവരെ വിലക്കുന്നതും പതിവാണ്. ചിത്രീകരണ സ്ഥലത്ത് വസ്ത്രം മാറാനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഉള്ള സൗകര്യം പോലും പലയിടത്തുമില്ലെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP