ഫ്രാൻസിൽ ഹിജാബ് ധരിച്ചാൽ അറസ്റ്റ്; സ്വിറ്റ്സർലന്റിൽ പിഴ 150 യുറോ വരെ; ഇറാനിലാകട്ടെ ഹിജാബ് ധരിച്ചില്ലെങ്കിൽ പണി കിട്ടും; കർണ്ണാടകയിലെ വിവാദം ലോകം ശ്രദ്ധിക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ ഹിജാബ് നിയമങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കർണ്ണാടകയിലെ ഹിജാബ് വിവാദം ലോകത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ്.വിഷയത്തിൽ പ്രതികരണവുമായി മലാല യുസഫ് സായി ഉൾപ്പടെ രംഗത്തെത്തി.ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് മലാല യൂസഫ് സായ് കർണാടകയിലെ ഹിജാബ് വിവാദത്തിനെതിരെ പ്രതികരിച്ചത്.
'പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.' മലാല യൂസഫ് സായ് ട്വിറ്ററിൽ കുറിച്ചു.ഇങ്ങനെ ലോകത്തിന്റെ തന്നെ ശ്രദ്ധ വിഷയത്തിലേക്ക് പതിഞ്ഞിരിക്കുകയാണ്.
ഹിജാബ് ചർച്ചകളിൽ നിറയുമ്പോൾ വിഷയത്തിൽ വിവിധ നിലപാടുകളാണ് രാജ്യം സ്വീകരിക്കുന്നത്.ചില രാജ്യങ്ങളിൽ ഹിജാബ് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ മറ്റ് ചില രാജ്യങ്ങൾ ഹിജാബ് ധരിക്കാത്തതിനെയാണ് കുറ്റം പറയുന്നത്.ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലും ഹിജാബ്, ബുർഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വസ്ത്രങ്ങൾ വിവാദ വിഷയമാണ്.ഫ്രാൻസുൾപ്പെടെയള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഹിജാബ്, ബുർഖ പോലുള്ള വസ്ത്രങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. ഇവ ധരിക്കുന്നതിനെതിരെ നിയമങ്ങളുമുണ്ട്.എന്നാൽ ഇറാനുൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ഹിജാബ് ധരിക്കാതിരിക്കുന്നതാണ് പിഴയാടാക്കാവുന്ന കുറ്റം. രാജ്യത്തെ ഭരണകൂടം സ്ത്രീകൾ നിർബന്ധമായും തലമറയ്ക്കണമെന്ന് നിഷ്കർഷിക്കുന്നു
ഫ്രാൻസ്
ഫ്രാൻസിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ട്. 2010-11 വർഷങ്ങളിലാണ് ഫ്രാൻസിൽ നിഖാബ് നിരോധനം വരുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് സ്കൂളിൽ തട്ടം ധരിക്കുന്നതിനും നിരോധനമുണ്ട്. ഇതുവരെ 1500 ലേറെ പേർ രാജ്യത്ത്് മുഖാവരം വിലക്ക് ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. അടുത്തിടെ കായിക മത്സരങ്ങളിൽ പങ്കെടുക്കുവർ ഹിജാബ് ധരിക്കുന്നത് വിലക്കുന്ന നിയമവും ഫ്രാൻസിലെ സെനറ്റിലെത്തി.
ഹിജാബിനോട് ഫ്രഞ്ച് സമൂഹത്തിലെ ഭൂരിപക്ഷത്തിനും എതിരഭിപ്രായമാണ്. രാജ്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഏറെക്കുറെ സമാന നയമാണ്. കഴിഞ്ഞ വർഷം നവംബറിൽ ഹിജാബിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ തുടങ്ങിയ ഓൺലൈൻ ക്യാമ്പയിൻ പിൻവലിച്ചതിന് പ്രധാന കാരണം ഫ്രാൻസിന്റെ എതിരഭിപ്രായമായിരുന്നു.വൈവിധ്യങ്ങളിലെ സൗന്ദര്യം, ജോയ് ഇൻ ഹിജാബ് തുടങ്ങിയ ഹാഷ്ടാഗുകളുമായാണ് ക്യാമ്പയിൻ തുടങ്ങിയത്. ഹിജാബി സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും ഇതിനായി ഉപയോഗിച്ചിരുന്നു.
എന്നാൽ ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ക്യാമ്പയിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഫ്രാൻസിലെ യുവജന മന്ത്രി സാറാ എൽ ഹെയ്രി ക്യാമ്പയിൻ തന്നെ ഞെട്ടിച്ചു എന്നാണ് അഭിപ്രായപ്പെട്ടത്.മറ്റ് യൂറോപ്യൻ രാജ്യങ്ങളും പ്രതിഷേധമറിയിച്ചതോടെ ക്യാമ്പയിൻ പിൻവലിച്ചു. പ്രവാചക നിന്ദ ആരോപിച്ച ഷാർലെ ഹെബ്ദോ കാർട്ടൂണിന്റെ പേരിൽ നടന്ന ഭീകരാക്രണമണങ്ങൾ, രാജ്യത്തെ യഹൂദ വംശജർക്കെതിരെ വർധിച്ചു വരുന്ന വർഗീയ ആക്രമണങ്ങൾ എന്നിവയാണ് ഫ്രഞ്ച് സമൂഹത്തിൽ ആഴത്തിൽ ഇത്തരമൊരു മനോഭാവം വളരാൻ കാരണമായത്. ഇപ്പോൾ രാഷ്ട്രീയ പാർട്ടികളും ഈ വികാരം നേട്ടത്തിനായി ഉപയോഗിക്കുന്നു.
സ്വിറ്റ്സ്സർലന്റ്
കഴിഞ്ഞ വർഷമാണ് സ്വിറ്റ്സർലന്റിൽ നിഖാബ് നിരോധിച്ചത്. പൊതുജനാഭിപ്രായം സ്വീകരിച്ച ശേഷമാണ് നിയമം പാസായത്.നെതർലന്റിൽ ഹിജാബ്, നിഖാബ്, ബുർഖ തുടങ്ങിയ മുസ്ലിം വസ്ത്രങ്ങൾക്ക് വിലക്കുണ്ട്. രാജ്യത്ത് മുഖം മറച്ച് വസ്ത്രം ധരിച്ചാൽ 150 യൂറോയാണ് പിഴ ( ഇന്ത്യൻ രൂപയിൽ 13000 ത്തോളം). യുകെയിലെ സ്കൂളുകളിലും ആശുപത്രികളിലും മുഖം മറച്ച് വസ്ത്രം ധരിക്കാൻ അനുവാദമില്ല. ജർമനിയിൽ സ്കൂളുകളിലും സർക്കാർ പദവികളിലുള്ളവരും മുഖാവരണം ധരിക്കുന്നതിന് വിലക്കുണ്ട്.
സ്വീഡനിലും നിഖാബ് ധരിച്ച് സ്കൂളിൽ പ്രവേശിക്കാനാവില്ല. ബെൽജിയത്തിൽ മുഖാവരണം ധരിച്ചാൽ ഏഴ് ദിവസം ജയിൽ ശിക്ഷയും പിഴയുമുണ്ടാവും. ഇറ്റലിയിൽ നിഖാബ് വിലക്കിക്കൊണ്ട് നിയമമില്ല. പക്ഷെ രാജ്യത്തെ 1970 കളിൽ നിലവിൽ വന്ന നിയമപ്രകാരം ഒരാളുടെ ഐഡന്റിറ്റി മനസ്സിലാവാത്ത വിധം വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമാണ്. ഡെന്മാർക്ക്, ബൾഗേറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും മുഖാവരരണം ധരിക്കാൻ അനുമതിയില്ല.
ഹിജാബ് ധരിച്ചില്ലെങ്കിലും കുറ്റമാണ്
ഹിജാബ് ധരിക്കാത്തത് നിയമപ്രകാരം കുറ്റമായ രാജ്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ഇറാനിൽ തലമറയ്ക്കാതെ സ്ത്രീകൾ പുറത്തിറങ്ങുന്നത് കുറ്റമാണ്. നിലവിൽ അഫ്ഗാനിസ്താനും ഇറാനും മാത്രമാണ് ഹിജാബ് നിർബന്ധിതമായ രാജ്യങ്ങൾ. സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഹിജാബ് ധരിക്കണമെന്ന് നിയമപ്രകാരം പറയുന്നില്ല.എന്നാൽ മുസ്ലിം രാജ്യങ്ങളിലെ താഴേക്കിടയിലുള്ള സമൂഹത്തിൽ ഹിജാബ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പൊതുവെ ഇല്ല.
ഇത് ചൂണ്ടിക്കാട്ടി പല ആക്ടിവിസ്റ്റുകളും രംഗത്തെത്താറുണ്ട്. ഹിജാബ് വസ്ത്ര സ്വാതന്ത്രമാണെന്ന് ഹിജാബി ആക്ടിവിസ്റ്റുകൾ പറയുമ്പോൾ വസ്ത്ര സ്വാതന്ത്ര്യം ലഭിക്കാതെ ഹിജാബ് ധരിക്കേണ്ടി വരുന്ന എത്രയോ സ്ത്രീകളും പെൺകുട്ടികളുമുണ്ടെന്ന് മറുവിഭാഗം പറയുന്നു. ചുരുക്കത്തിൽ ഹിജാബ് അനുകൂല കാമ്പ്യയിനും വിമർശന ക്യാമ്പയിനും ഒരേ പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.ഉദാഹരണത്തിന് ന്യൂയോർക്കിൽ 2013 ഫെബ്രുവരി ഒന്നിന് നസ്മ ഖാൻ എന്ന മുസ്ലിം ആക്ടിവിസ്റ്റ് ഹിജാബ് ദിനമായി ക്യാമ്പയിൻ ആരംഭിച്ചു. എന്നാൽ ഫെബ്രുവരി ഒന്നിന് തന്നെയാണ് കാനഡിയിലുൾപ്പെടെ നോ ഹിജാബ് ഡോ ആയി ആഘോഷിക്കുകയും ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- യുദ്ധസ്മാരകത്തിന് മുന്നിൽ ഒരാൾ ചോരയിൽ കുളിച്ചു കിടക്കുന്നത് 200 മീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഭീക്ഷാടക; കേട്ടപാടെ സ്ത്രീയെ ആട്ടിയോടിച്ച് പൊലീസ്; പിന്നേയും ആ പാവം സ്ത്രീ സ്റ്റേഷനിലെത്തി കാലു പിടിച്ചിട്ടും അനങ്ങിയില്ല; ലോറി ഡ്രൈവറെ കൊലയ്ക്ക് കൊടുത്തത് പൊലീസ് തന്നെ; കണ്ണൂരിലെ ജിന്റോ അനാസ്ഥയുടെ രക്തസാക്ഷി
- ആദ്യം ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു; ഓർഡർ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ മാവേലിക്കരയിൽ നിന്നും പണിയിച്ചു; ലക്ഷ്യമിട്ടത് മകളേയും അമ്മയേയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസുകാരിയേയും കൊല്ലാൻ; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ നില മെച്ചപ്പെടുന്നു; ശ്രീമഹേഷിന്റേത് 'സൈക്കോ ക്രൂരത'
- സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ഒരു തല്ലുകേസിൽ കോൺഗ്രസുകാരനെ കള്ള കേസിൽ കുരുക്കിയതിന്റെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തിയതും ഒടുവിൽ കസേര തെറിച്ചതും തെളിവ്; രാഷ്ട്രീയ കൊലക്കേസുകളിൽ പ്രതികളെ നൽകുന്നത് പാർട്ടി നേതൃത്വം; ഹേമചന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ സിപിഎം; കണ്ണൂർ ചുരുളിയോ?
- പ്രസിഡന്റ് ബൈഡന് കുരുക്കായി മകൻ ഹണ്ടറുടെ ലാപ്ടോപ്; വേശ്യകൾക്കൊപ്പം നഗ്നനായി ലഹരി ഉപയോഗിക്കുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ടാബ്ലോയിഡുകൾ; പ്രായാധിക്യത്താൽ വലയുന്ന ബൈഡന്റെ തുടർ ഭരണം പ്രതിസന്ധിയിൽ
- ഇന്റേണലിനു പത്തിൽ പത്തു മാർക്കും വേണമെന്ന് വിദ്യ; കൊടുത്തത് പത്തിൽ 8 മാർക്ക്; വിദ്യയ്ക്കു വേണ്ടി കോളജിലെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ അദ്ധ്യാപികയുമായി തർക്കം; പിന്നാലെ കാർ തകർത്തു; അടുത്ത ഘട്ടത്തിൽ കത്തിക്കലും; ഏഴ് വർഷം മുമ്പുള്ള പ്രതികാരത്തിൽ അട്ടിമറിയുമായി പൊലീസും; ചർച്ചയായി പയ്യന്നൂർ കത്തിക്കൽ കേസും
- യോശുവേ സ്തോത്രം എന്നു വിളിച്ച് പ്രാമിൽ കിടന്ന കുഞ്ഞിനെ കുരിശുധാരി തുരുതുരാ കുത്തി; ഓടി നടന്നുള്ള കുത്തിൽ പരിക്കേറ്റത് നാലു പേർക്ക്; ഇസ്ലാമിക ഭീകരവാദികളുടെ വഴിയേ കൊലയ്ക്കിറങ്ങിയത് സിറിയയിൽ നിന്നും അഭയം തേടിയെത്തിയ ആൾ: പേടിമാറാതെ ഫ്രാൻസ്
- ഹണിമൂണുകളും, പ്രീപെയ്ഡ് ഡിന്നർ രാത്രികളും, ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാ തുറക്കണം; ആരായിരുന്നു കെ ഫോണിന്റെ ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം; കെ ഫോണിലൂടെ ഡാറ്റ ചോർച്ചയും കമ്മീഷൻ ഏർപ്പാടുമാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തുറന്നടിച്ച സ്വപ്ന സുരേഷ് വീണ്ടും
- 'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍