Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രശ്‌നപരിഹാരം പേര് മാറ്റൽ മാത്രമെന്ന് ഫിലീംചേംബർ ; പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകനും ; ഹിഗ്വിറ്റ പേര് വിവാദ സമവായ ചർച്ച പരാജയം ;വിലക്കി ചേംബറിന്റെ കടുത്തനടപടിയും; 'ഹിഗ്വിറ്റ' ഇനി കോടതിയിലേക്ക്

പ്രശ്‌നപരിഹാരം പേര് മാറ്റൽ മാത്രമെന്ന് ഫിലീംചേംബർ ; പേര് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സംവിധായകനും ;  ഹിഗ്വിറ്റ പേര് വിവാദ സമവായ ചർച്ച പരാജയം ;വിലക്കി ചേംബറിന്റെ കടുത്തനടപടിയും; 'ഹിഗ്വിറ്റ' ഇനി കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹിഗ്വിറ്റ പേരുവിവാദം ഇനി കോടതി കയറും.ഇന്ന് ഫിലിംചേംബറിന്റെ നേതൃത്വത്തിൽ നടന്ന സമവായ ചർച്ചയും പരാജയപ്പെട്ടു.പേര് മാറ്റൽ എന്ന ചേംബർ മുന്നോട്ടുവച്ച പ്രശ്‌നപരിഹാരത്തിന് സംവിധായകൻ തയ്യാറാകാത്തതോടെ വിലക്കിക്കൊണ്ടുള്ള കടുത്ത നടപടിയിലേക്കും ചേംബർ എത്തി.ഇതിന് പിന്നാലെയാണ് വിവാദം ഇനി കോടതി കയറുക.

പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്.ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംവിധായകന്റെ വിശദീകരണം.

എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി.കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഹിഗ്വിറ്റയെന്ന പേരിടാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിലിം ചേംബറും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിലാണ് ഇന്ന് ചർച്ച നടത്തിയത്. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചർച്ച. ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകൻ ഹേമന്ത് ജി നായരുമാണ് ചർച്ചക്കായി ഫിലിം ചേംബറിന്റെ ഓഫീസിലെത്തിയത്.ഹിഗ്വിറ്റയെന്ന സിനിമയുടെ പേരാണ് കേരള ഫിലിം ചേമ്പർ വിലക്കിയത്. എൻ.എസ് മാധവന്റെ പരാതി പരിഗണിച്ചായിരുന്നു കേരള ഫിലിം ചേംബറിന്റെ നടപടി.

മലയാളത്തിലെ പ്രശസ്തമായ ഹിഗ്വിറ്റയെന്ന ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകുന്നതിന് എഴുത്തുകാരനായ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു വിലക്ക്. എൻ എസ് മാധവന്റെ പരാതിയിലായിലായിരുന്നു ഫിലിം ചേമ്പറിന്റെ നടപടി. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ച വിളിച്ചത്.

ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും അതുകൊണ്ട് തന്നെ ഹിഗ്വിറ്റയെന്ന പേര് മാറ്റില്ലെന്ന നിലപാടിൽ നിന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നോട്ട് പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP