Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണം; ഓരോ സർവകലാശാലയിലും ഓരോ ചാൻസിലർ വേണം; വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം; അധികാരം വിസിറ്റർ പദവിയിലേക്ക് എത്തുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട്

സർവകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണം; ഓരോ സർവകലാശാലയിലും ഓരോ ചാൻസിലർ വേണം; വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണം; അധികാരം വിസിറ്റർ പദവിയിലേക്ക് എത്തുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കണം എന്ന ശുപാർശയുമായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട്. ഓരോ സർവ്വകലാശാലയിലും ഓരോ ചാൻസിലർ വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. സർവകലാശാലകളുടെ വിസിറ്ററായി മുഖ്യമന്ത്രിയെ നിയമിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

ഗവർണറും സർക്കാറും തമ്മിൽ തർക്കം രൂക്ഷമാകുന്നതിന് ഇടയിലാണ് സർവകലാശാലകളിൽ പ്രത്യേകം ചാൻസിലർ പദവി സൃഷ്ടിക്കണമെന്ന് ഉന്നത പരിഷ്‌കാര കമ്മീഷന്റെ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് കൈമാറിയ റിപ്പോർട്ടിൽ ചാൻസിലറായ ഗവർണറുടെ അധികാരം വെട്ടിക്കുറക്കണം എന്നതാണ് പ്രധാന ശുപാർശ. നിലവിൽ ചാൻസിലർ കൂടിയായ ഗവർണറാണ് സർവകലാശാലയുടെ തലവൻ. ആ അധികാരം വിസിറ്റർ പദവിയിലൂടെ മുഖ്യമന്ത്രിയിലേക്കെത്തിക്കുന്നതാണ് നിർദ്ദേശം.

എല്ലാ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കണം. വി സി യുടെ കാലാവധി 5 വർഷമാക്കുക. പൊതുവായ അക്കാദമിക കലണ്ടർ കൊണ്ടുവരണം, സമയബന്ധിതമായി പരീക്ഷകൾ നടക്കണം. അദ്ധ്യാപകരുടെ കുറവ് പരിഹരിക്കണം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സർക്കാർ വിഹിതം ഓരോ വർഷവും 12 ശതമാനം വർധിപ്പിക്കണം. മലബാർ മേഖലയിൽ കോളേജുകളും സീറ്റുകളും വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പ്രൊഫസർ ശ്യാം ബി. മേനോൻ ആണ് കമ്മിഷൻ ചെയർ പേഴ്സൺ.

അതിനിടെ വി സി നിയമനകാര്യത്തിൽ നിയമപരമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ഗവർണറുമായി ഊഷ്മളമായ ബന്ധം നിലനിർത്താനാണ് സർക്കാരിന്റെ ശ്രമമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP