Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് അതീവ ജാ​ഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ല; ആളുകൾ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ എന്നും മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അതീവ ജാ​ഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ല; ആളുകൾ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ എന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിങ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണം. നഗരസഭ പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഓഫിസ് ജോലിക്ക് എത്താൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും താഴേത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു.

ഇന്നലെ രോഗം സ്ഥീരികരിച്ചവരുടെ സമ്പർക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ല. ആളുകൾ അത്യാവശ്യത്തിന് മാത്രമെ നഗരത്തിലേക്ക് വരാവൂ. എല്ലാവരും കർക്കശമായി സ്വയം തീരുമാനമെടുത്താൽ മാത്രമെ രോഗവ്യാപനം തടയാനാവൂയെന്നും കടകംപള്ളി പറഞ്ഞു. ഉറവിടം അറിയാത്താതായി 14 കേസുകളാണ് ഉള്ളതെന്നും ആന്റിജൻ ടെസ്റ്റ് ബ്ലോക്ക് തലത്തിൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വി എസ്എസ്‌സിയിൽ എത്തുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. തമിഴ്‌നാട് കർണാടകം ആന്ധ്ര തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് സയന്റിസ്റ്റുകൾ തുടർച്ചായി വന്നുപോകുന്ന സ്ഥലമാണ്. എന്നിട്ടും ആളുകൾ വരുമ്പോഴും പോകുമ്പോഴും യാതൊരു പരിശോധയും നടക്കുന്നില്ല. ഇന്ന് ജില്ലാ കളക്ടർ വി എസ്എസ് സി ഡയറക്ടർക്ക് കത്ത് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പുറത്തുനിന്നുവരുന്ന എല്ലാവരെയും ആൻഡിജൻ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും. രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനിൽ ആക്കണമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ നിരവധി വാർഡുകൾ കണ്ടെയിന്മെന്റ് സോണുകളാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. ജില്ലയിലെ 18 കോർപ്പറേഷൻ വാർഡുകൾ കണ്ടെയ്‌നമെന്റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരായമുട്ടത്ത് സേലത്തേക്ക് പോയയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മാരായമുട്ടത്ത് സ്രവ പരിശോധന വ്യാപിപ്പിക്കും. ജില്ലയിൽ ആന്റിജൻ പരിശോധന രണ്ടു ദിവസത്തിനകം ആരംഭിക്കും

നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് 17 - വഴുതൂർ, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് - തളയൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡ് 66 - പൂന്തുറ, വാർഡ് - 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലെയിൻ, പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്‌സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ 27 കൂടാതെ പാളയം വാർഡ്. എന്നിവടങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കിയത്. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP