Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഗിൽ ഒളിപ്പിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ വാരിവിതറി ഒരുകൂട്ടർ; നോട്ടുകൾ എടുത്ത് ചിലരുടെ ഓട്ടം; കാര്യമറിയാതെ മിഠായി തെരുവിൽ കൂടിയവർ പരിഭ്രാന്തിയിൽ; കളി കാര്യമായതോടെ പൊലീസ് ഇടപെട്ടപ്പോൾ സംഘത്തിന്റെ ന്യായം ഇങ്ങനെ

ബാഗിൽ ഒളിപ്പിച്ച രണ്ടായിരത്തിന്റെ നോട്ടുകൾ വാരിവിതറി ഒരുകൂട്ടർ; നോട്ടുകൾ എടുത്ത് ചിലരുടെ ഓട്ടം; കാര്യമറിയാതെ മിഠായി തെരുവിൽ കൂടിയവർ പരിഭ്രാന്തിയിൽ; കളി കാര്യമായതോടെ പൊലീസ് ഇടപെട്ടപ്പോൾ സംഘത്തിന്റെ ന്യായം ഇങ്ങനെ

കെ.വി.നിരഞ്ജൻ

കോഴിക്കോട്: സമയം വൈകീട്ട് നാലര. മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുന്നിൽ ബാഗു കിടക്കുന്നു. ഈ ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ചിലരെത്തി പുറത്തെടുത്ത് വിതറുന്നു. ചിലർ ഈ നോട്ടുകളെടുത്ത് ഓടുക കൂടി ചെയ്തതോടെ എന്താണ് സംഭവമെന്ന് മനസ്സിലാവാതെ ആളുകൾ പരിഭ്രാന്തിയിലായി. മത്സരം ശക്തമായ വിപണിയിൽ വേറിട്ട പരസ്യതന്ത്രവുമായെത്തിയ സംഘത്തിന്റെ പരിപാടിയാണ് ഇതെന്ന് പിന്നീടാണ് ആളുകൾക്ക് മനസ്സിലായത്.

ഇന്നലെ വൈകീട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ ഈ തന്ത്രം ആവർത്തിച്ചു. സ്വകാര്യ കോഫി ഷോപ്പ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയിൽ പരസ്യം തയ്യാറാക്കി അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഏറെ നാടകീയത സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഇവരുടെ പരിപാടി. ഒറ്റ നോട്ടത്തിൽ രണ്ടായിരത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലായിരുന്നു ഇവരുടെ പരസ്യ കാർഡുകൾ. മാനാഞ്ചിറ സ്‌ക്വയറിലും നടക്കാവിലും സരോവരം ബയോ പാർക്കിലുമെല്ലാം ഇത് ആവർത്തിച്ചതോടെ സംഭവം കാര്യമായി. ആൾക്കൂട്ടങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. പിന്നീട് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

ഒരു സ്ഥാപനത്തിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നത് വളരെ പ്രയാസമേറിയ കാലമാണിത്. വലിയ വെല്ലുവിളിയാണ് മേഖലയിൽ നിലനിൽക്കുന്നത്. അതുതൊണ്ടാണ് വേറിട്ട രീതിയിൽ ഇത്തരമൊരു പ്രമോഷൻ പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് ടെലിസ്റ്റോറി എം ഡി അജ്നാസ് പറഞ്ഞു. ഇത്തരം വ്യത്യസ്തതകൾ തങ്ങളുടെ കടയ്ക്കുള്ളിലും ഒളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും പുതിയ പരസ്യ തന്ത്രം പൊലീസിന് അത്ര ഇഷ്ടം വന്നിട്ടില്ല. ഇനി കടയ്ക്കുള്ളിൽ എന്ത് തന്ത്രമാണ് ഇവർ കാട്ടാൻ പോകുന്നതെന്ന സംശയത്തിലാണ് ജനങ്ങൾ. നോട്ടിന്റെ മാതൃകയിൽ ഇത്തരം പരസ്യങ്ങളുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണെന്ന് സ്ഥാപന അധികൃതരെ പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP