Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശമ്പളം കിട്ടാത്തതുകൊണ്ട് ഞങ്ങളെല്ലാം പോവുകയാണ്..അതുകൊണ്ട് ആശുപത്രിയും അടച്ചിടുകയാണെന്ന് നഴ്‌സ്; പരിഭ്രാന്തരായി റിസ്പഷനിൽ ഓടി എത്തി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ അറിയില്ലെന്ന ഭാവം; നേരം ഇരുട്ടിയിട്ടും ലൈറ്റുകൾ തെളിയാതിരുന്നത് അന്വേഷിക്കാൻ ചെന്നപ്പോൾ ഒരുമനുഷ്യനെ പോലും കാണാനില്ല; വൈദ്യുതി കട്ട് ചെയ്തത് കുടിശിക അടയ്ക്കാത്തതിനാൽ; സെറിബ്രൽ പാൽസി ബാധിച്ച 17 ഓളം കുട്ടികളെ ഉള്ളിലാക്കി ഹെസ്റ്റിയ ആശുപ്രതി അടച്ചുപൂട്ടി മാനേജ്‌മെന്റ്:എന്തുചെയ്യണമെന്ന് അറിയാതെ മാതാപിതാക്കൾ

ശമ്പളം കിട്ടാത്തതുകൊണ്ട് ഞങ്ങളെല്ലാം പോവുകയാണ്..അതുകൊണ്ട് ആശുപത്രിയും അടച്ചിടുകയാണെന്ന് നഴ്‌സ്; പരിഭ്രാന്തരായി റിസ്പഷനിൽ ഓടി എത്തി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ അറിയില്ലെന്ന ഭാവം; നേരം ഇരുട്ടിയിട്ടും ലൈറ്റുകൾ തെളിയാതിരുന്നത് അന്വേഷിക്കാൻ ചെന്നപ്പോൾ ഒരുമനുഷ്യനെ പോലും കാണാനില്ല; വൈദ്യുതി കട്ട് ചെയ്തത് കുടിശിക അടയ്ക്കാത്തതിനാൽ; സെറിബ്രൽ പാൽസി ബാധിച്ച 17 ഓളം കുട്ടികളെ ഉള്ളിലാക്കി ഹെസ്റ്റിയ ആശുപ്രതി അടച്ചുപൂട്ടി മാനേജ്‌മെന്റ്:എന്തുചെയ്യണമെന്ന് അറിയാതെ മാതാപിതാക്കൾ

ആർ പീയൂഷ്

കൊച്ചി: സെറിബ്രൽ പാൽസി ബാധിച്ച പതിനേഴോളം കുട്ടികളെ ഉള്ളിലാക്കി ആശുപത്രി അടച്ചു പൂട്ടി മാനേജ്മെന്റ് സ്ഥലം കാലിയാക്കി. തൊട്ടു പിന്നാലെ കെ.എസ്.ഇ.ബി വൈദ്യുതി കുടിശ്ശിക ഉണ്ടെന്ന് കാട്ടി വൈദ്യുതിയും വിച്ഛേദിച്ചു. പാലാരിവട്ടം ഹെസിറ്റിയ ആശുപത്രിയിലാണ് സംഭവം. ലൈഫ് കെയർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു അഞ്ച് വയസ്സു മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾ. മാസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. ഇന്ന് വൈകുന്നേരം ആശുപത്രിയിലെ നഴ്സ് ചികിത്സയിലിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട് ശമ്പളം കിട്ടാത്തതുകൊണ്ട് ഞങ്ങളെല്ലാം പോകുകയാണ്. അതിനാൽ ആശുപത്രി അടച്ചിടുകയാണ്. നിങ്ങൾ എല്ലാവരും എത്രയും വേഗം ഇവിടെ നിന്നും പോകണമെന്നും അറിയിച്ചു.

ഇത് കേട്ട് പരിഭ്രാന്തരായ മാതാപിതാക്കൾ റിസപ്ഷനിൽ വിവരം അന്വേഷിച്ചപ്പോൾ തങ്ങൾക്ക് ഇങ്ങനെയൊരു സംഭവം അറിയില്ല എന്ന് കൈമലർത്തുകയായിരുന്നു. തുടർന്ന് ഇവർ തിരികെ റൂമിലേക്ക് പോയി. വൈകുന്നേരമായതോടെ ആശുപത്രിയിലെ ലൈറ്റുകളൊന്നും കത്താതിരുന്നതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്നപ്പോൾ അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല. ഇതോടെ വൈകുന്നേരം നഴ്സ് പറഞ്ഞ കാര്യം വാസ്തവമാണെന്ന് അവർ തിരിച്ചറിഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് നിന്ന ഇവർ സംഭവം ഉടൻ ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയെ അറിയിച്ചു. വിവരമറിഞ്ഞയുടൻ ലീഗൽ സർവ്വീസ് അഥോറിറ്റി സെക്ഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ എത്തി. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരും എത്തിച്ചേർന്നു. മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിക്കുകയും സ്ഥലം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. അപ്പോഴേക്കും സമയം 7 മണി ആയി. ഇത്രയും നേരം കുട്ടികൾ കോൺക്രീറ്റ് കെട്ടിടത്തിൽ വെളിച്ചവും കാറ്റും കിട്ടാതെ അസ്വസ്ഥരാവുകയായിരുന്നു.

ലീഗൽ സർവ്വീസ് അഥോറിറ്റി കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ട് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ നിർദ്ധേശിച്ചു. അങ്ങനെ 7.30 ന് വൈദ്യുതി പുനഃസ്ഥാപിച്ചു. പിന്നീട് എറണാകുളം എ.സി.പി ലാൽജി സ്ഥലത്തെത്തുകയും ആശുപത്രി മാനേജ്മെന്റുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എല്ലാ സൗകര്യവും ഒരുക്കി നൽകാൻ ആവിശ്യപ്പെട്ടു. ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം പൊലീസ് ആശുപത്രി മാനേജ്മെന്റിനെതിരെ കേസ് എടുത്തു. കുട്ടികളെ ചികിത്സിക്കാൻ മറ്റൊരു സ്ഥലം ശരിയാകുന്നത് വരെ ആശുപത്രിയിൽ സൗകര്യമൊരുക്കാനും നിർദ്ധേശിച്ചു. ഹൈക്കോടതിയിൽ മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്കായുള്ള പ്രത്യേക ബഞ്ചിൽ നാളെ ഈ വിഷയം അവതരിപ്പിക്കുമെന്ന് ലീഗൽ സർവ്വീസ് അഥോറിറ്റി അധികൃതർ അറിയിച്ചു. ചികിത്സയിൽ രോഗികൾ ഉള്ള ആശുപത്രിയിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിന് കെ.എസ്.ഇ.ബിക്കെതിരെ നടപടി എടുക്കാനും ശുപാർശ്ശ ചെയ്യുമെന്നാണ് വിവരം.

ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഇവിടെ ജോലി ചെയ്തിരുന്നതും ചെയ്തു കൊണ്ടിരിക്കുന്നവരുമായ ജിവനക്കാർക്ക് നല്ലൊരു തുക ശമ്പള ഇനത്തിൽ നൽകാനുണ്ട്. നിലവിൽ ഹെസിറ്റിയ ആശുപത്രി ഇറാംഗ്രൂപ്പിന്റെതാണ്. റൂബി, രാജൻ എന്നിവരാണ് ആശുപത്രി നടത്തിക്കൊണ്ടു പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP