Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്ക് ഭീകരരെ തുരത്തിയ ഭീകരവിരുദ്ധസേന തലവൻ വീരമൃത്യു വരിച്ചെന്ന് ഇന്ത്യക്കാർ അഭിമാനത്തോടെ പറയുമ്പോൾ താൻ ശപിച്ചിട്ടാണെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ ലോക്‌സഭ സ്ഥാനാർത്ഥി; രാജ്യസ്‌നേഹത്തിന് തിരിച്ചടിയായതോടെ ബിജെപിയുടെ തിരുത്ത്; രക്ഷയില്ലാതെ മാപ്പ് പറഞ്ഞ് സാധ്വി പ്രജ്ഞാ; ബിജെപിയുടെ രാജ്യസ്‌നേഹത്തിനെതിരെ ഇന്ത്യൻ ജനത

പാക്ക് ഭീകരരെ തുരത്തിയ ഭീകരവിരുദ്ധസേന തലവൻ വീരമൃത്യു വരിച്ചെന്ന് ഇന്ത്യക്കാർ അഭിമാനത്തോടെ പറയുമ്പോൾ താൻ ശപിച്ചിട്ടാണെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ ലോക്‌സഭ സ്ഥാനാർത്ഥി; രാജ്യസ്‌നേഹത്തിന് തിരിച്ചടിയായതോടെ ബിജെപിയുടെ തിരുത്ത്; രക്ഷയില്ലാതെ മാപ്പ് പറഞ്ഞ് സാധ്വി പ്രജ്ഞാ; ബിജെപിയുടെ രാജ്യസ്‌നേഹത്തിനെതിരെ ഇന്ത്യൻ ജനത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ദ് കർക്കരെയ്‌ക്കെതിരെയുള്ള പ്രസ്താവന പ്രജ്ഞാ സിങ് പിൻവലിച്ചത് വേറെ മാർഗ്ഗമില്ലാതായതോടെ.ബിജെപിയുടെ ഇരട്ടത്താപ്പ് രാജ്യസ്‌നേഹത്തിനെതിരെ രാജ്യത്ത് ഉയരുന്നത് വലിയ പ്രതിഷേധമാണ്. കൂടാതെ കർക്കരെ കൊല്ലപ്പെട്ടത് താൻ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. പ്രജ്ഞയ്‌ക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐ.പി.എസ്. അസോസിയേഷൻ അപലപിച്ചു. അതേസമയം ഹേമന്ദ് കർക്കറെയെപ്പറ്റി പ്രജ്ഞ സിങ താക്കൂർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ബിജെപി പ്രതികരിച്ചിരുന്നു ഇത് വ്യാപകമായ എതിർപ്പുയർന്നതിനെ തുടർന്നായിരുന്നു.

കർക്കറെയെപ്പറ്റി പ്രജ്ഞ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമെന്നു ബിജെപി വിശദീകരിച്ചതിനു പിന്നാലെയാണു അവരുടെ നിലപാടുമാറ്റം.അതേസമയം ബിജെപി. സ്ഥാനാർത്ഥി പ്രജ്ഞ ഠാക്കൂർ നടത്തിയ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം തുടങ്ങി.ശപിച്ച് പതിനഞ്ച് ദിവസത്തിനകം കർക്കരെ കൊല്ലപ്പെട്ടെന്ന് പ്രജ്ഞ ഠാക്കൂർ പറഞ്ഞു. കള്ളത്തെളിവുണ്ടാക്കി മാലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിചേർത്തതിനു കർക്കരെയുടെ കുലം മുടിയുമെന്ന് താൻ ശപിച്ചു. കർക്കരെ മരിച്ചത് കർമഫലം കൊണ്ടാണെന്നും ഭോപ്പാലിൽ വാർത്താസമ്മേളനത്തിൽ പ്രജ്ഞ പറഞ്ഞത്

വീരമൃത്യുവരിച്ചവരെ അപമാനിച്ച പ്രജ്ഞയ്‌ക്കെതിരെ നടപടി വേണമെന്നും പ്രധാനമന്ത്രി മാപ്പുപറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പാക് ഭീകരൻ അജ്മൽ കസബിന്റെ സുഹൃത്ത് ബിജെപിയാണെന്ന് തെളിഞ്ഞെന്നും കോൺഗ്രസ് വിമർശിച്ചു. രാജ്യത്തെ കാക്കവേ ജീവൻ നൽകിയ ഹേമന്ദ് കാർക്കറയെ ആദരവോടെ കാണണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

രാജ്യം അശോകചക്ര നൽകി ആദരിച്ച കർക്കരെയ്‌ക്കെതിരായ പ്രജ്ഞയുടെ പരാമർശത്തെ ഐ.പി.എസ്. അസോസിയേഷൻ അപലപിച്ചു. ബിജെപി. തനിനിറം കാട്ടിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സൈനികരെയും വീരമൃത്യുവരിച്ചവരെയും അപമാനിക്കുന്ന പരാമർശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‌വിജയ് സിങ് പറഞ്ഞു.

2008 സെപ്റ്റംബറിൽ മാലേഗാവിൽ നടന്ന സ്‌ഫോടനം അന്വേഷിച്ചത് ഹേമന്ദ് കർക്കരെയായിരുന്നു. സ്‌ഫോടനത്തിനു ഉപയോഗിച്ച ബൈക്ക് പ്രജ്ഞയുടേതാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. 2016ൽ ദേശീയ അന്വേഷണ ഏജൻസി പ്രജ്ഞ ഠാക്കൂറിനു ക്ലീൻ ചിറ്റ് നൽകിയെങ്കിലും മുംബൈയിലെ കോടതി വെറുതെവിടാൻ തയാറായിട്ടില്ല.

മലേഗാവിൽ ഒട്ടേറെ മുസ്ലിംകളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാസിങ് ഠാക്കൂർ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശിലെ ഭോപ്പാലിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെയാണ് പ്രജ്ഞാസിങിന്റെ മൽസരം. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവിനെ കോൺഗ്രസ് ഭോപ്പാലിൽ മൽസരിപ്പിക്കുന്നത്.

'എന്റെ പരാമർശം ശത്രുക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാനെന്റെ വാക്കുകൾ പിൻവലിക്കുന്നു, മാപ്പു ചോദിക്കുന്നു. നമ്മുടെ പരാമർശം ഒരിക്കലും ശത്രുക്കളെ സന്തോഷിപ്പിക്കുന്നതാകരുത്. ഞാൻ അനുഭവിച്ച വേദന ഒരിക്കലും മറക്കാനാവില്ല. ഭീകരർ വധിച്ച ഹേമന്ത് കർക്കറെ തീർച്ചയായും രക്തസാക്ഷിയാണ്. പാർട്ടി ശരിയായ നിലപാടാണ് എടുത്തത്. വ്യക്തിപരമായ പരാമർശമായിരുന്നു എന്റേത്' പ്രജ്ഞ പറഞ്ഞു.
'ഭീകരരെ എതിരിട്ടാണു കർക്കറെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണു പാർട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമർശങ്ങൾ വ്യക്തിപരമാണ്. വർഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന' ഇതായിരുന്നു ബിജെപിയുടെ വിശദീകരണം.

പ്രജ്ഞയുടെ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം തുടങ്ങി. കർക്കറെ കൊല്ലപ്പെട്ടത് താൻ ശപിച്ചിട്ടാണെന്ന പ്രജ്ഞയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ്. പ്രജ്ഞയ്‌ക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസ്താവനയെ ഐപിഎസ് അസോസിയേഷൻ അപലപിച്ചു.

പാക്ക് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കർക്കറെയ്‌ക്കെതിരെയാണു പ്രജ്ഞയുടെ വിവാദ പരാമർശം. ശപിച്ച് 15 ദിവസത്തിനകം കർക്കറെ കൊല്ലപ്പെട്ടു. കള്ളത്തെളിവുണ്ടാക്കി മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിചേർത്തതിനു കർക്കറെയുടെ കുലം മുടിയുമെന്നു താൻ ശപിച്ചു. കർക്കറെ മരിച്ചതു കർമഫലം കൊണ്ടാണ്  പറഞ്ഞു.ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതു കോൺഗ്രസാണെന്നും അവർ ഹിന്ദുവിരുദ്ധ പാർട്ടിയാണെന്നും പ്രജ്ഞ ആരോപിച്ചു. പ്രജ്ഞയ്‌ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP