Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടർ ഇടിച്ചിറക്കി; പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പിൽ ഇടിച്ചിറക്കിയത് ലുലു ഉടമ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ; ഇരുവർക്കും പരിക്കില്ല; ഇടിച്ചിറക്കേണ്ടി വന്നത് യന്ത്രത്തകരാർ മൂലം; ഫയർഫോഴ്‌സ് അടക്കമുള്ള സന്നാഹങ്ങൾ സ്ഥലത്തെത്തി

കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടർ ഇടിച്ചിറക്കി; പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പിൽ ഇടിച്ചിറക്കിയത് ലുലു ഉടമ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ; ഇരുവർക്കും പരിക്കില്ല; ഇടിച്ചിറക്കേണ്ടി വന്നത് യന്ത്രത്തകരാർ മൂലം; ഫയർഫോഴ്‌സ് അടക്കമുള്ള സന്നാഹങ്ങൾ സ്ഥലത്തെത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ സ്വകാര്യം ഹെലികോപ്ടർ ഇടിച്ചിറക്കി. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പിൽ ഇടിച്ചിറക്കിയത്. ഇടിച്ചിറക്കേണ്ടി വന്നത് യന്ത്രതകരാർ മൂലമാണ്. അപകട സമയം ഹെലികോപ്ടറിൽ ഉണ്ടായിരുന്നത് ലുലു ഉടമ എം എ യൂസഫലിയും ഭാര്യയുമായിരുന്നു. ഇരുവർക്കും പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാവിലെ എട്ടേ മുക്കാലോടെയാണ് അപകടമുണ്ടായത്.

എം.എ.യൂസഫലിയും ഭാര്യയുമുൾപ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരുക്കുകളില്ല. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.

പരിക്കൊന്നും ഏറ്റിട്ടില്ലെങ്കിലും ഇരുവരെും വൈദ്യപരിശോധനകൾക്കായി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് അടക്കമുള്ള സംവിധാനങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ധന ചോർച്ചയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ആശുപത്രി വൃത്തങ്ങളും അറിയിച്ചിരിക്കുന്നത്. എല്ലാവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ പോയി മടങ്ങുമ്പോഴാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP