Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

പ്രപഞ്ചനാഥനായ അല്ലാഹുവിനറിയാം ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന്; യുഎഇയിൽ ഔദ്യോഗിക ലൈസൻസും ഓഫീസും ഉള്ള കമ്പനി നല്ല ലാഭത്തിൽ വാണിജ്യ രംഗത്ത് പുരോഗമിക്കുകയാണ്; ഗൾഫ് മേഖലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടി തകിടം മറിക്കുന്ന നീക്കങ്ങൾ ഉണ്ടാവരുത്; താൻ മാസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും; ഇസ്ലാമിക ബാങ്കിങ്ങിന്റെ പേരിൽ കോടികൾ തട്ടിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ നൗഹീറ ഷെയ്ഖിന്റെ നിക്ഷേപകരോടുള്ള അഭ്യർത്ഥന ഇങ്ങനെ

പ്രപഞ്ചനാഥനായ അല്ലാഹുവിനറിയാം ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന്; യുഎഇയിൽ ഔദ്യോഗിക ലൈസൻസും ഓഫീസും ഉള്ള കമ്പനി നല്ല ലാഭത്തിൽ വാണിജ്യ രംഗത്ത് പുരോഗമിക്കുകയാണ്; ഗൾഫ് മേഖലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടി തകിടം മറിക്കുന്ന നീക്കങ്ങൾ ഉണ്ടാവരുത്; താൻ മാസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും; ഇസ്ലാമിക ബാങ്കിങ്ങിന്റെ പേരിൽ കോടികൾ തട്ടിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ നൗഹീറ ഷെയ്ഖിന്റെ നിക്ഷേപകരോടുള്ള അഭ്യർത്ഥന ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പലിശരഹിത ബിസിനസ്സിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ ഹൈദരാബാദ് സ്വദേശിനി നൗഹീറ ഷെയ്ഖ് നിക്ഷേപകരോട് കടുത്ത നടപടികളിലേക്ക് പോയി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. വാട്‌സ് ആപ്പിലൂടെയാണ് ഇവരുടെ പ്രതികരണം പ്രചരിക്കുന്നത്. പ്രധാനമായും യു എ ഇയിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പ്രവാസികളായ നിക്ഷേപകരോടാണ് ഇവർക്ക് വേണ്ടിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പലർക്കും വാട്‌സ് ആപ്പിലൂടെ അഭ്യർത്ഥന ലഭിച്ചത്. എല്ലാവരെയും അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തു ഹു എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അഭ്യർത്ഥന ആരംഭിക്കുന്നത്. യു എ ഇയിൽ താമസിക്കുന്ന നിങ്ങൾക്ക് ഹീര ഗ്രൂപ്പ് സ്വർണ്ണ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന വാണിജ്യമാണ് ചെയ്യുന്നതെന്ന് അറിയാമല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് തുടക്കം. ഇവിടെ ഔദ്യോഗിക ലൈസൻസും ഓഫീസും ഉള്ള കമ്പനി നല്ല ലാഭത്തിൽ വാണിജ്യ രംഗത്ത് പുരോഗമിക്കുകയാണ്.

ഇത്തരമൊരു സന്ദർഭത്തിൽ ഗൾഫ് മേഖലയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടി തകിടം മറിക്കുന്ന നീക്കങ്ങൾ ഉണ്ടാവരുതെന്നും ഇന്ത്യയിൽ ഇപ്പോൾ ജാമ്യം ലഭിച്ച താൻ മാസങ്ങൾക്കുള്ളിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും അതിനുള്ള സമയം തനിക്ക് നൽകണമെന്നുമാണ് അഭ്യർത്ഥനയിലുള്ളത്.

ഇതേ സമയം നിയമ നടപടികളുമായി പോകാനാണ് ഉദ്ദേശമെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും വിഷയം പരിഹാരമില്ലാതെ വർഷങ്ങളോളം നീളുമെന്നും മുന്നറിയിപ്പും നൽകുന്നുണ്ട്. തുടർന്ന് മതത്തെ കൂട്ടുപിടിച്ചുള്ള അഭ്യർത്ഥനയും ഇവർ നടത്തുന്നു.
അല്ലാഹുവിനെ സാക്ഷി നിർത്തിക്കൊണ്ടാണ് താൻ പറയുന്നത് ആർക്കും കഷ്ടപ്പെട്ടു നേടിയ പണം പാഴാവില്ല. പടച്ചവനോട് പൊറുക്കലിനെ തേടുന്ന സക്കാത്തും സദഖയുമെല്ലാം ധാരാളം നൽകുന്നവരെ സംബന്ധിച്ചിടത്തോളം പ്രപഞ്ചനാഥനായ അല്ലാഹുവിനറിയാം ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന്.

എല്ലാവരുടെയും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് നൗഹീറ ഷെയ്ഖ് തന്റെ അഭ്യർത്ഥന അവസാനിപ്പിക്കുന്നത്. ഇവർ നേരിട്ട് എഴുതിയതാണോ അതോ മറ്റു വല്ലവരും ഇവർക്കും വേണ്ടി എഴുതിയതാണോ എന്ന് വ്യക്തമല്ലെന്ന് വാട്‌സ് ആപ്പ് സന്ദേശം ലഭിച്ച നിക്ഷേപകരിലൊരാൾ പ്രതികരിച്ചു.

നിലവിൽ ആന്ധ്രാപൊലീസിന്റെ കസ്റ്റഡിയിലാണ് നൗഹീറ ഷെയ്ഖ് ഉള്ളത്. ഇവർക്കെതിരെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാനായി രൂപീകരിച്ച വിഭാഗം മുവ്വായിരം പേജുകളുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. മുംബൈ നഗരത്തിൽ നിന്നുമാത്രം 250 ഓളം ആളുകളിൽ നിന്ന് കിട്ടിയ 18 കോടി രൂപയുടെ തട്ടിപ്പ് പരാതിയിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയ്യാറാക്കിയ കുറ്റപത്രമാണിത്. കഴിഞ്ഞ വർഷം ഒക്ടോബർ 17 നാണ് നൗഹീറ ഷെയ്ഖിനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP