Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

വടക്കൻ കേരളത്തിൽ മഴ കനത്തു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്; കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി; കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾ ആലപ്പുഴ വഴി; കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണയിൽ; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ്

വടക്കൻ കേരളത്തിൽ മഴ കനത്തു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്; കുറ്റ്യാടിയിൽ നിരവധി കടകളിൽ വെള്ളം കയറി; കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾ ആലപ്പുഴ വഴി; കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണയിൽ; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷം കനത്തു. ഓഗസ്റ്റ് 20 വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.

കുറ്റ്യാടി പ്രദേശത്ത് വെള്ളംകയറി. തൊട്ടിൽപ്പാലത്ത് ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്തും, തൃശൂരും,ഇടുക്കിയിലും കോട്ടയത്തും രാത്രിമുതൽ മഴയ്ക്ക് ശമനമുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂർ , എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറയിപ്പുണ്ട്.

അതിനിടെ കോട്ടയം റെയിൽവേ സ്റ്റേഷനടുത്തുള്ള തുരങ്കത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി. ട്രാക്കിലേക്ക് ഇടിഞ്ഞു വീണ മണ്ണ് നീക്കുന്നത തുടരുകയാണ്. കോട്ടയം - ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. വടക്കൻ കേരളത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്നലെ ആരംഭിച്ച മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ മുഴുവൻ പുഴകളുടെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. അതേസമയം, പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

കുറ്റ്യാടി മലയോരങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. കുറ്റ്യാടി ടൗണിൽ രൂപപെട്ട വെള്ളകെട്ടിനെ തുടർന്നാണ് നിരവധി കടകളിൽ വെള്ളം കയറി. തൊട്ടിൽപാലം പുഴ കരകവിഞ്ഞ് ചോയിച്ചുണ്ട് ഭാഗത്ത് വെള്ളം കയറിയ ഒമ്പത് വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി. മരുതോങ്കര കടന്തറ പുഴയിലും, നിടുവാൽ പുഴയിലും ജലനിരപ്പ് ഉയർന്നു. എന്നാൽ, കോഴിക്കോട് നഗരത്തിൽ ഇപ്പോൾ മഴയില്ല. അതേസമയം, കാസർകോട് ജില്ലയിൽ ഇന്നലെ തുടരുങ്ങി മഴ ഇപ്പോഴും തുടരുകയാണ്. കണ്ണൂരിൽ ഇടവിട്ടാണ് മഴ പെയ്യുന്നത്.

കോട്ടയത്ത് റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. കോട്ടയം - ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഇതേ തുടർന്ന് കോട്ടയം വഴി സർവീസ് നടത്തിയിരുന്ന വേണാട്, ജനശതാബ്ദി ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴിയാകും ഓടുക. തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷ്യൽ ട്രെയിൻ, കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി സർവ്വീസ് നടത്തുക.

മീനച്ചിലാറിൽ ജനലനിരപ്പുയരുകയാണ്. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണയിലാണ്. കനത്ത മഴയിൽ ജില്ലയിൽ 52 വീടുകൾക്ക് കേടുപാട് പറ്റി. മഴ തുടരുന്നതിനാൽ ജില്ലയിൽ മൂന്ന് ദുരിതാശ്വസ ക്യാമ്പുകൾ തുടങ്ങി. മണർകാട്, അയർക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാമ്പുകളിൽ ആകെ 27 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാകും ദുരിതാശ്വാസ ക്യാന്പുകൾ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്റീനിൽ കഴിയുന്നവരെയും രോഗലക്ഷണങ്ങൾ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളിൽ താമസിപ്പിക്കും. അതേസമയം, എറണാകുളം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. രാത്രി 1 മണി മുതൽ മഴ പെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP