Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലേർട്ട്; കൊല്ലവും തലസ്ഥാനവും ഒഴികെ എല്ലായിടത്തം ഓറഞ്ച് അലേർട്ട്; മലബാറിൽ വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ; മലപ്പുറത്തും വയനാടും നാളെയും റെഡ് അലേർട്ട്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; ഓഗസ്റ്റ് 12 വരെ സംസ്ഥാനത്ത് കാറ്റോടുകൂടി മഴ തുടരും; മഴക്കെടുതിയിൽ ഒരു യുവതിയും ഒരു വയസ്സുകാരിയും ഉൾപ്പടെ നാല് മരണം; നാളെ കഴിഞ്ഞാൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലേർട്ട്; കൊല്ലവും തലസ്ഥാനവും ഒഴികെ എല്ലായിടത്തം ഓറഞ്ച് അലേർട്ട്; മലബാറിൽ വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ; മലപ്പുറത്തും വയനാടും നാളെയും റെഡ് അലേർട്ട്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; ഓഗസ്റ്റ് 12 വരെ സംസ്ഥാനത്ത് കാറ്റോടുകൂടി മഴ തുടരും; മഴക്കെടുതിയിൽ ഒരു യുവതിയും ഒരു വയസ്സുകാരിയും  ഉൾപ്പടെ നാല് മരണം; നാളെ കഴിഞ്ഞാൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്ത് മലബാറിൽ പല സ്ഥലങ്ങളിലും വെള്ളപൊക്കമാണ്. താഴ്ന്ന മേഖലകൾ പലതും വെള്ളത്തിനടിയിലാണ്. ട്രെയിൻ ഗതാഗതവും സംസ്ഥാനത്ത് തടസ്സപ്പെട്ടിട്ടുണ്ട്. ജനശദാബ്ദ് ഉൾപ്പടെ പല ട്രെയിനുകളും വഴിയിലാണ്. ഇതുവരെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം ഉണ്ടായിട്ടുണ്ട്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മരണം സംഭവിച്ചത്.

നാല് ജില്ലകളിൽ റെഡ് അലർട്ട്

കനത്ത മഴ സംസ്ഥാനത്ത് കൂടുതൽ ശക്തി പ്രാപിക്കുന്നതോടെ നാല് ജില്ലകളിലാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരവും കൊല്ലവും ഒഴികെ ബാക്കി എട്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

മഴക്കെടുതിയിൽ നാല്‌ മരണം

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാടിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട് മാറുന്നതിനിടിൽ പനമരത്ത് യുവതി കുഴഞ്ഞ് വീണ് മരിച്ചു. അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാളും കണ്ണൂരിൽ തോട്ടിലേക്ക് വീണ് മധ്യവയസ്‌കനും മരിച്ചു.കുഴിക്കൽ സ്വദേശി ശിൽപ നിവാസിൽ പത്മനാഭൻ ആണ് മരിച്ചത്. രാജശേഖരൻ നിത്യ ദമ്പതികളുടെ ഒന്നരവയസ്സുകാരിയായ മകൾ മഞ്ചു ശ്രീ എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുമുണ്ട് എന്നാൽ അവധി ആഘോഷമാക്കാൻ ശ്രമിച്ച് ആരും പുഴകളിലും തോടുകളിലും കുളിക്കാനിറങ്ങരുത് എന്ന് ദുരന്ത നിവാരണ സേന നിർദ്ദേശിക്കുന്നു

ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നു

കനത്ത മഴയും മണ്ണിടിച്ചിലും പല സ്ഥലത്തും രൂക്ഷമായതോടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ട്രെയിൻ ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വഴിയിലാണ്. കൊച്ചുവേളി-മുംബൈ, തിരുവനന്തപുരം അമൃത്സർ എന്നീ ട്രെയിനുകൾ വഴിയിൽ നിർത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്. അതേ സമയം ചെറിയ തരത്തിലുള്ള പ്രശ്‌നങ്ങൾ മാത്രമാണ് എന്നും എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റെയിൽ വേ അധികൃതർ വിശദീകരിക്കുന്നു.

വയനാട് രക്ഷാപ്രവർത്തനത്തിന് സൈന്യവും

സംസ്ഥാനത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത് വയനാട് ജില്ലയിലാണ്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും അതിരൂക്ഷമാണ് ജില്ലയിൽ പല സ്ഥലങ്ങളിലും രക്ഷാ പ്രവർത്തനം അസാധ്യമായതോടെ കണ്ണൂരിൽ നിന്നും 60 അംഗ സൈനികരും ജില്ലയിലേക്ക് എത്തിയിട്ടുണ്ട്.

മലബാറിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും

കനത്ത മഴയെ തുടർന്ന് മലപ്പുറം, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂർ കരുളായി മുണ്ടാകടവ് കോളനിയിൽ ഉരുൾപൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ വെള്ളംകയറി. ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ഇരിട്ടി നഗരം വെള്ളത്തിലാണ്.വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

മാങ്കുളം ഇടുക്കി, കോഴിക്കോട് കക്കയം ഡാം എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്.സംസ്ഥാനത്ത് പ്രത്യേകിച്ച് മലബാറിന്റെ പല മേഖലകളിലും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.ഇരിട്ടിക്കടുത്ത് കർണാടക വനമേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായി. വള്ളിത്തോട് ,കൂട്ടുപുഴ, കേളംപീടിക, ഇരിട്ടി പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു. വാഹന ഗതാഗതം പൂർണമായും നിലച്ചു.ഇടുക്കി ചുരുളിയിൽ റോഡ് ഇടിഞ്ഞു തകർന്നു.പുഴകളിൽ വെള്ളം ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകർന്നു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം കയറി.

മൽസ്യതൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം

കേരള തീരത്ത് പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. 08 -08-2019 മുതൽ 10 -08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടൽ .11 -08-2019 മുതൽ 12 -08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യപടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് അറബിക്കടൽ .08 -08-2019 ന് പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യപടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലും, ആൻഡമാൻ കടലിലും. മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പുമുണ്ട്.

പൊലീസിനും ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാൽ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 12 വരെ മഴയും ശക്തമായ കാറ്റും

അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ ഉണ്ടാകുമെന്നും എല്ലാവിധ തയ്യാറെടുപ്പുകളും മുൻകരുതലുകളും വേണമെന്നുമാണ് മുന്നറിയിപ്പുള്ളത്. അടുത്ത 24 മണിക്കൂറിനിടയിൽ 24 സെന്റീമീറ്ററോളം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 12ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

ഒമ്പതാം തിയതി മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 10-ാം തിയതി മഴയുടെ ശക്തി കുറയാനാണ് സാധ്യത. എന്നാൽ 10ാം തീയതിയും ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.

11,12 തീയതികളിൽ മഴ കുറയും. എന്നാൽ ഈ ദിവസങ്ങളിലും മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളിൽ ഏഴുമുതൽ 14 സെന്റീമീറ്റർ വരെ മഴ പെയ്‌തേക്കും. കാറ്റ് ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ടുമുതൽ 11-ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. 12-ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഛത്തീസ്‌ഗഡ് ഭാഗത്ത് ന്യൂനമർദ്ദം നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. 12-ാം തിയതി വരെ ഈ സ്ഥിതി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP