ഒറ്റമഴയിൽ തന്നെ സിൽവർലൈൻ അലൈന്മെന്റുള്ള പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി; സിൽവർ ലൈനിന്റെ എംബാങ്ക്മെന്റ് വരുന്നതോടെ സ്ഥിതി കൂടുതൽ വഷളാവും; സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്നും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകുമെന്നുള്ള ഡി.പി.ആറിലെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മറ്റു വഴികളില്ല; ഈ പ്രളയകാലത്തും പിണറായിയുടെ പോക്ക് എങ്ങോട്ട്?

സായ് കിരൺ
തിരുവനന്തപുരം: മൂന്നു ദിവസം മഴ പെയ്തപ്പോൾ തന്നെ പ്രളയസമാനമായ ജലതാണ്ഡവമുണ്ടായ ജില്ലകളിലൂടെ 200 കിലോ മീറ്റർ വേഗത്തിൽ സിൽവർലൈൻ ട്രെയിനോടിക്കാനുള്ള പിണറായി സർക്കാരിന്റെ പൊള്ളത്തരമാണ് ഈ കാലവർഷക്കെടുതിയിൽ തുറന്നുകാട്ടപ്പെട്ടത്. എറണാകുളം, തൃശൂർ ജില്ലകളുടെ മിക്ക ഭാഗങ്ങളും വെള്ളത്തിലാണ്. ഇവിടങ്ങളിലൂടെയാണ് സിൽവർലൈനിന്റെ അലൈന്മെന്റ്. സിൽവർലൈൻ പ്രളയമുണ്ടാക്കില്ലെന്നാണ് കെ-റെയിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നത്. ഈ ജില്ലകളിലെ പെയ്ത്തുവെള്ളം കടലിലേക്ക് എത്താൻ തടസമായി ഉയർന്നു നിൽക്കുന്നതായിരിക്കും സിൽവർലൈനിനു വേണ്ടി നിർമ്മിക്കുന്ന എംബാംങ്ക്മെന്റ്. മീറ്ററുകൾ ഉയരത്തിലുള്ള എംബാംഗ്മെന്റ് നീരൊഴുക്ക് തടയുകയും പ്രളയത്തിനിടയാക്കുകയും ചെയ്യും. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സർക്കാരിന്റെയും കെ-റെയിലിന്റെയും പോക്ക്.
സിൽവർ ലൈനിന്റെ നിർമ്മാണ ഘട്ടത്തിൽ ജലാശയങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുമെന്ന് ഡി.പി.ആറിൽ വിശദമാക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ദ്രുതപരിസ്ഥിതി ആഘാത പഠനമാണ് കെ റെയിൽ നടത്തിയത്. പദ്ധതിമേഖല കടന്നുപോകുന്ന പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ നീരൊഴുക്കാണ് തടസപ്പെടുക. ഇത് ഉരുൾപൊട്ടലിനും പ്രളയത്തിനും ഇടയാക്കുമെന്നും ഡി.പി.ആറിൽ പറയുന്നുണ്ട്. എന്നാൽ, പദ്ധതി പ്രവർത്തനം തുടങ്ങുന്നതോടെ ഈ അവസ്ഥ മാറുമെന്നും പരാമർശമുണ്ട്. നദികൾ, കനാലുകൾ, അരുവികൾ എന്നിവിടങ്ങളിൽ കൂടിയാണ് പദ്ധതി കടന്നുപോകുന്നതെന്നതിനാൽ തന്നെ നിർമ്മാണ സമയത്തെ മാലിന്യങ്ങൾ സംസ്കരിക്കുന്നത് അതീവശ്രദ്ധയോടെ ആയിരിക്കണം. ജലാശയങ്ങൾക്ക് സമീപത്ത് മാലിന്യങ്ങൾ തള്ളുന്നത് സ്ഥിരം രീതിയാണെന്നും ഇങ്ങനെ ചെയ്താൽ സ്വാഭാവിക ഡ്രെയിനേജ് സംവിധാനം തകരാൻ ഇടയാക്കുമെന്നും ഡി.പി.ആറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെജലാശയങ്ങൾക്ക് സമീപം ഒഴുക്കുന്നത് ജലമലിനീകരണത്തിന് ഇടയാക്കും. ഭൂഗർഭ, ഉപരിതല ജലത്തിന്റെ ഗുണം കുറയുന്ന പ്രശ്നങ്ങളും നിർമ്മാണ സമയത്ത് ഉണ്ടാകാമെന്നും പറയുന്നു. പദ്ധതി കടന്നുപോകുന്ന മേഖലകളിൽ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ സർവേ നമ്പർ അടക്കമുള്ള കാര്യങ്ങളും ഡി.പി.ആറിൽ വിശദമാക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി മരങ്ങളും കുറ്റിച്ചെടികളും മുറിക്കേണ്ടി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് മാർഗനിർദ്ദേശം അടിസ്ഥാനമാക്കിയായിരിക്കണമെന്നും ശുപാർശയുണ്ട്.
ഹൈസ്പീഡ് റെയിൽപാതയുടെ പാലങ്ങൾക്ക് നിർമ്മാണത്തിനായി നൂറു വർഷത്തെ പ്രളയ ജലനിരപ്പ് കണക്കാക്കി സർവേ നടത്തുമെന്നാണ് കെ-റെയിലിന്റെ അവകാശവാദം. ഇന്ത്യൻ റെയിൽവേ കൺസൽട്ടിങ് സ്ഥാപനമായ റൈറ്റ്സാണ് ഹൈഡ്രോഗ്രാഫി പഠനം തുടങ്ങിയത്. തിരുവനന്തപുരം മുതൽ തിരുനാവായ വരെയുള്ള 310 കിലോമീറ്റർ ഭാഗത്താണ് ഹൈഡ്രോഗ്രാഫിക് പഠനം. പെരിയാറിനു കുറുകെ ആലുവയിലും ഭാരതപ്പുഴക്കു കുറുകെ കുറ്റിപ്പുറത്തും രണ്ട് പ്രധാന പാലങ്ങളുണ്ട്. ആലുവയിൽ കഴിഞ്ഞദിവസമുണ്ടായ മഴയിൽ ആലുവ ക്ഷേത്രവും മണപ്പുറവുമടക്കം വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതിനു പുറമെ, 40 വലിയ പാലങ്ങളും 290 ചെറിയ പാലങ്ങളും നിർമ്മിക്കും.
വലിയ പാലങ്ങൾ നൂറു വർഷത്തെയും ചെറിയ പാലങ്ങൾ 50 വർഷത്തെയും പ്രളയ ജലനിരപ്പ് കണക്കാക്കിയാണ് രൂപകൽപന ചെയ്യുക. പാലങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ ടോപ്പോഗ്രാഫിക് പഠനം നടത്തും. പാലങ്ങളുടെയും ജലപാതകളുടെയും രൂപകൽപനയും പഠനത്തിന്റെ ഭാഗമായി തയാറാക്കും. 2018ലെയും 2019ലെയും പ്രളയനിരപ്പ് പരിശോധിച്ച്, കൂടിയ ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിലായിരിക്കും പാലങ്ങൾ നിർമ്മിക്കുക. നിർദിഷ്ട റെയിൽ പാളങ്ങളുടെയും യാർഡുകളടേയും സ്റ്റേഷനുകളുടെയും നിരപ്പ് തീരുമാനിക്കുന്നത് ഈ പഠന റിപ്പോർട്ട് പ്രകാരമാകും. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുപാലങ്ങളുടെ വിവരങ്ങളും പഠനത്തിൽ കണ്ടെത്തും. പ്രളയ സാധ്യതയുള്ള മേഖലകളിൽ തൂണുകളോ പാലങ്ങളോ വേണമെങ്കിൽ ശുപാർശ ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- ഒഴിവുള്ളത് അഞ്ചുലക്ഷം തസ്തികകളിൽ; ആളെ കിട്ടാതെ വലഞ്ഞ് ആസ്ട്രേലിയയും; നഴ്സുമാർക്കും അദ്ധ്യാപകർക്കുമുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഒരുങ്ങി ആസ്ട്രേലിയ; ഇന്ത്യാക്കാർക്ക് മറ്റൊരു രാജ്യത്തേക്ക് കൂറ്റി സുവർണ്ണാവസരം തെളിയുന്നു
- സ്വന്തമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുള്ള രാജ്യത്തിനുള്ളിലെ രാജ്യം; ഗാന്ധിത്തല നോട്ട് കൊടുത്താൽ കിട്ടുക ജിന്നാ നോട്ട്; കാശ്മീർ വികസിക്കുമ്പോൾ ഇവിടെ ദാരിദ്ര്യം മാത്രം; അജ്മൽ കസബിന് പരിശീലനം കൊടുത്ത നാട്; അൽഖായിദക്ക് തൊട്ട് താലിബാനു വരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി! ജലീലിനെ കുടുക്കിയ 'ആസാദ് കാശ്മീരിന്റെ' കഥ
- സി എസ് ഐ ബിഷപ്പ് ഇഡിക്ക് മുന്നിൽ വിയർക്കുമ്പോൾ വിഴിഞ്ഞത്തെ സമരനായകനായി ലത്തീൻ അതിരൂപത ബിഷപ്പ്; സൂസപാക്യത്തിന്റെ കരുതലും സൂക്ഷ്മതയും വിട്ട് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പൊരി വെയിലത്ത് പ്രതിഷേധം കത്തിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ; തിരുവനന്തപുരത്ത് 'വോട്ട് ബാങ്കിൽ' ചലനം ഭയന്ന് മുന്നണികൾ
- അമീർ ഖാനെ വിജയിപ്പിക്കാൻ അതിഥി റോളിൽ എത്തിയത് സാക്ഷാൽ ഷാറൂഖ്! രണ്ടു പേരും ഒത്തു പിടിച്ചിട്ടും തിയേറ്ററുകളിൽ ചലനമില്ല; 180 കോടി മുടക്കിയ ലാൽ സിങ് ഛദ്ദയ്ക്ക് പകുതി കളക്ഷൻ പോലും കിട്ടില്ലെന്ന് റിപ്പോർട്ട്; പാൻ ഇന്ത്യൻ ആരാധകർക്ക് ഹിന്ദി സിനിമയോട് താൽപ്പര്യക്കുറവ്; ഒടിടി കാലത്ത് ബോളിവുഡിന് തളർച്ച; ഇന്ത്യൻ സിനിമയെ ദക്ഷിണേന്ത്യ നിയന്ത്രിക്കുമ്പോൾ
- ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും പരാതിക്കാരി കണ്ടിട്ടില്ല; 'ഇര' ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി; അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചു; ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ; ബാലചന്ദ്രകുമാർ ആരേയും പീഡിപ്പിച്ചിട്ടില്ല; വ്യാജ പരാതിക്ക് പിന്നിലുള്ളവർക്ക വിന സിസിടിവി
- അപ്പോസ്തലനായ പത്രോസ് ജനിച്ച ഗ്രാമം കണ്ടെത്തി ചരിത്ര ഗവേഷകർ; വടക്കൻ ഇസ്രയേലിലെ അൽ- അറാജ് പത്രോസിന്റെ ബെത്സൈദയെന്ന് തെളിയിച്ചത് മൊസൈക്കിൽ തീർത്ത ഗ്രീക്ക് കല്ലറ പരിശോധിച്ച്; യേശു ക്രിസ്തുവിന്റെ അസ്തിത്വം സംശയിക്കുന്നവർക്ക് വീണ്ടും ചരിത്രത്തിന്റെ മറുപടി
- സൗമ്യ സ്വഭാക്കാരൻ എന്ന് പറഞ്ഞ് മോഷണ കേസിലെ പ്രതിയെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിത് ആദിഷ്; അംജത്തിനും ക്രിമിനലിനെ നന്നായി അറിയാമായിരുന്നു; അംജദിന്റെ ബൈക്കിൽ രക്ഷപ്പെട്ട അർഷാദിനൊപ്പം അശ്വന്ത് കോഴിക്കോട് നിന്ന് ചേർന്നു; മയക്കുമരുന്നുമായി തീവണ്ടിയിൽ പോയത് മംഗലാപുരത്തേക്ക്; സജീവ് കൃഷ്ണയുടെ കൊലയ്ക്ക് പിന്നിൽ എന്ത്?
- കൃഷിപ്പണിക്കാരനായ ജയറാമിനെ ആദരിച്ച് മുഖ്യമന്ത്രി; ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം: സന്തോഷം പങ്കുവെച്ച് താരം
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍