Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകം കണ്ട ഏറ്റവും മികച്ച വില്ലൻ വിടവാങ്ങിയത് ഓസ്‌കർ ഏറ്റുവാങ്ങാൻ നിൽക്കാതെ; 40ാം ജന്മദിനം കടന്നുപോകുമ്പോഴും ലോകം ഞെട്ടിയ മരണത്തിന്റെ ദുരൂഹത ഇനിയും ഇരുട്ടിൽ തന്നെ; 29ാം വയസിൽ ഹീത്ത് ലെഡ്ജർ വിടവാങ്ങിയത് ക്രിസ്റ്റോഫർ നോളന്റെ ജോക്കറിനൊപ്പം; കാമുകിമാർ ലഡ്ജറിനെ കൈവിട്ടത് അഭിനയിക്കുന്ന കഥാപാത്രമായി ജീവിക്കുന്ന ഹീത്തിനൊപ്പം കഴിയാനാകാതെ; അസാമാന്യ പ്രതിഭയുടെ ജീവൻ അപഹരിച്ചത് അയാളെ വിട്ടു പോകാത്ത ജോക്കർ തന്നെയോ? കാലമെത്ര കഴിഞ്ഞാലും ആരാധകർ വർധിക്കുന്ന ഒരേ ഒരു വില്ലൻ!

ലോകം കണ്ട ഏറ്റവും മികച്ച വില്ലൻ വിടവാങ്ങിയത് ഓസ്‌കർ ഏറ്റുവാങ്ങാൻ നിൽക്കാതെ; 40ാം ജന്മദിനം കടന്നുപോകുമ്പോഴും ലോകം ഞെട്ടിയ മരണത്തിന്റെ ദുരൂഹത ഇനിയും ഇരുട്ടിൽ തന്നെ; 29ാം വയസിൽ ഹീത്ത് ലെഡ്ജർ വിടവാങ്ങിയത് ക്രിസ്റ്റോഫർ നോളന്റെ ജോക്കറിനൊപ്പം; കാമുകിമാർ ലഡ്ജറിനെ കൈവിട്ടത് അഭിനയിക്കുന്ന കഥാപാത്രമായി ജീവിക്കുന്ന ഹീത്തിനൊപ്പം കഴിയാനാകാതെ; അസാമാന്യ പ്രതിഭയുടെ ജീവൻ അപഹരിച്ചത് അയാളെ വിട്ടു പോകാത്ത ജോക്കർ തന്നെയോ? കാലമെത്ര കഴിഞ്ഞാലും ആരാധകർ വർധിക്കുന്ന ഒരേ ഒരു വില്ലൻ!

മറുനാടൻ ഡെസ്‌ക്‌

ലോകം കണ്ട ഏറ്റവും മികച്ച വില്ലൻ ഒരു പക്ഷേ ലോകത്തിൽ തന്നെ ഇത്രയും ആരാധകരുള്ള വില്ലൻ അതും മരിച്ചു കഴിഞ്ഞിട്ടും. അതാണ് ക്രിസ്റ്റർഫർ നോളന്റെ ജോക്കർ. യഥാർത്ഥ ജീവിതത്തിൽ നടക്കുന്ന പലകാര്യങ്ങളും ജീവിതത്തിൽ നടക്കുന്നതിനേക്കാൾ നാടകീയകത നിറഞ്ഞതായിരിക്കും. അത്തരത്തിൽ ഒന്നാണ് ക്രിസ്റ്റോഫർ നോളന്റെ ഡാർക്ക് നൈറ്റിലെ ജോക്കർ എന്ന ഒറ്റ കഥാപാത്രം കൊണ്ട് എല്ലാ സിനിമാ പ്രേമികളുടേയും മനസ്സിൽ ഇടംപിടിച്ച ഹീത്ത് ലഡ്ജറുടേത്.

ലഡ്ജറിന്റെ 40ാം ജന്മദിനമായിരുന്നു കടന്നുപോയത് എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ മരണത്തിന് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. ഹീത്തിന്റെ ജീവിത കഥയാകുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ജോക്കർ ആകുന്നതിന് വേണ്ടി ഹീത്ത് നടത്തിയ പരിശ്രമങ്ങളാണ് ചിത്രത്തിൽ പ്രതിബാധിച്ചിരിക്കുന്നത്.

ദ ഡാർക്ക് നൈറ്റ് എന്ന ഒറ്റചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ഓസ്‌കർ അടക്കമുള്ള പുരസ്‌കാരങ്ങൾ ഹീത്തിനെ തേടിയെത്തിയത്. എങ്കിലും, പുരസ്‌കാരം വാങ്ങുവാൻ അദ്ദേഹമുണ്ടായിരുന്നില്ല. വേർപിരിഞ്ഞ മാതാപിതാക്കൾ എത്തിയാണ് അക്കാദമി അവാർഡ് ഏറ്റുവാങ്ങിയത്. എങ്കിലും ഇപ്പോഴും ഹീത്തിന്റെ മരണത്തിന് പിന്നിലുള്ള ദുരൂഹത അവസാനിക്കുന്നില്ല.

നിരവധി പെൺസുഹൃത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും അവരെല്ലാം അധികംനാൾ ആകുന്നതിന് മുൻപ് തന്നെ ഹീത്തിനെ ഉപേക്ഷിക്കാറാണ് പതിവ്. ഹീത്ത് ലഡ്ജർ ഏത് കഥാപാത്രമായാണ് അഭിനയിക്കുന്നത് അയാൾക്കൊപ്പം കഴിയുന്ന അനുഭവമാണ് തങ്ങൾക്ക് ഉണ്ടാകുന്നത് എന്ന് ചൊല്ലിയാണ് കാമുകിമാർ ഇദ്ദേഹത്തെ ഉപേക്ഷിച്ച് പലപ്പോഴും പോയിരുന്നത്.ഇദ്ദേഹത്തിന് ഒരു കുടുംബ ബന്ധത്തിന് സാധിക്കില്ലായിരുന്നു

സിനിമ പുറത്തിറങ്ങാൻ ദിവസങ്ങൾക്ക് മുൻപായിരുന്നു ഹീത്ത് മരിച്ചത്. 2008 ജനുവരി 22ന് ന്യൂയോർക്കിലെ വസതിയിൽ മരിച്ച നിലയിൽ ഹീത്തിനെ കണ്ടെത്തുകയായിരുന്നു. ഇന്നും ഹീത്തിന്റെ മരണത്തിൽ അഭ്യൂഹതകൾ നിറഞ്ഞു നിൽക്കുകയാണ്. അമിതമായ മരുന്നുകളുടെ ഉപയോഗമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുമ്പോഴും ജോക്കർ ആണ് ഹീത്തിന്റെ മരണത്തിന്റെ ഉത്തരവാദി എന്നും പറയുന്നവരുണ്ട്.

ഓസ്ട്രേലിയയിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം അഭിനയത്തിന് വേണ്ടി സിഡ്നിയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ചെറു ചെറു വേഷങ്ങൾ ചെയ്തെങ്കിലും മിനിട്ടുകൾ മാത്രം നീണ്ടു നിന്ന അഭിനയത്തിലൂടെ ഹീത്ത് പ്രശസ്തി വരികയും ചെയ്യുകയായിരുന്നു.ഓസ്ട്രേലിയയിൽ നിന്നും അമേരിക്കയിൽ എത്തിയ ഹീത്ത് പിന്നീട് ചെറിയ ചില പരമ്പരകളിലും മുഖം കാണിച്ചു. ഇത്തരത്തിൽ അഭിനയം ശ്രദ്ധിക്കപ്പെട്ട നോളൻ ജോക്കർ എന്ന കഥാപാത്രമാകുവാൻ ഇദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

എന്നാൽ അമേരിക്കയിൽ നിരവധി നടന്മാരുണ്ടായിട്ടും നോളൻ തന്റെ ജോക്കർ കഥാപാത്രമാക്കുന്നതിന് ഹീത്തിനെ ക്ഷണിച്ചതും വിവാദമായിരുന്നു. പാപ്പരാസികൾ ഇത് ആഘോഷിക്കുകയും ചെയ്തു എന്നാൽ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറുന്നതിന് നോളൻ ഒരിക്കലും തയ്യാറായിരുന്നില്ല.

മെത്തേഡ് ആക്ടർ എന്ന ഗണത്തിൽ ഉള്ള ഹീത്ത് ലെഡ്ജർ ജോക്കറായി അഭിനയിച്ചിട്ടില്ല ജീവിക്കുകയായിരുന്നു. പൂർണമായു ജോക്കറായ ഹീത്ത് അതിന്റെ ഒരു ഭാഗം മാത്രം ക്യാമറയിൽ കാണിക്കുകയായിരുന്നു. അനുകരണം ഇഷ്ടമല്ലെന്ന് പലവട്ടം സംവിധായകൻ ക്രിസ്റ്റോഫർ നോളന്റെ അടുത്ത് പറഞ്ഞിരുന്ന അദ്ദേഹം തയ്യാറെടുപ്പിനായി ഒരു ഹോട്ടൽ മുറിയിൽ താമസിച്ച് ഭക്ഷണം പോലും ഉപേക്ഷിച്ച് കഥാപാത്രമാകുന്നതിനുള്ള ശ്രമം നടത്തുകയായിരുന്നു.

ഒരു മെയ്ക്ക്അപ്പ് ആർട്ടിസ്റ്റിന്റെ പോലും സഹായമില്ലാതെ സ്വന്തമായി നിർമ്മിച്ച സ്റ്റൈലിലായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ സ്‌റ്റൈൽ അനുകരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. എന്നാൽ, സിനിമാചിത്രീകരണം കഴിഞ്ഞിട്ടും അദ്ദേഹത്തിന് പിന്നീട് ഒരിക്കലും ജോക്കറിൽ നിന്നും പുറത്തുവരാൻ സാധിക്കാതെ വരികയായിരുന്നു.

പലമനോരോഗവിദഗ്ദ്ധരേയും അദ്ദേഹം കണ്ടെങ്കിലും ജോക്കറിൽ നിന്നും മോചനം ലഭിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഉറങ്ങാനുള്ള മരുന്നുകൾ നൽകുക മാത്രമായിരുന്നു അവർ പതിവായി ചെയ്തിരുന്നത്. എന്നാൽ, ഇതിന്റെ സമ്മർദ്ദത്തിൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേ ഒരു ഹോട്ടലിൽ ഹീത്തിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അഭിനയ പ്രതിഭ

1979 ഏപ്രിൽ നാലിന് ജനിച്ച ഹീത്ത് ലഡ്ജർ 96-ൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു കൊണ്ടാണ് തന്റെ അഭിനയത്തിന്റെ (അപൂർണ) യാത്ര തുടങ്ങുന്നത്. ലഡ്ജറിലെ അഭിനയ പ്രതിഭ ടെലിവിഷൻ രംഗത്തുമാത്രം നിൽക്കാൻ തയാറായിരുന്നില്ല. അങ്ങിനെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിൽ ജനിച്ച 98-ൽ ഹോളിവുഡ് സിനിമയുടെ ഭാഗമായി. 19 സിനിമകളിൽ മാത്രമാണ് ലഡ്ജർ അഭിനയിച്ചതെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ തന്റേതായ ഒരു സ്പർശം നൽകാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്.

അഭിനയം പോലെ തന്നെ സംഗീത ആൽബങ്ങൾ നിർമ്മിക്കുന്നതിലും സംവിധാനം ചെയ്യുന്നതിലും ലഡ്ജർ ശ്രദ്ധിച്ചിരുന്നു. ഒരു സംവിധായകനാവുക എന്നതായിരുന്നു ലഡ്ജറുടെ ആഗ്രഹം. ലഡ്ജർ തകർത്തഭിനയിച്ച് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ 'ടെൻ തിങ്സ് ഐ ഹെയ്റ്റ് എബൗട്ട് യു' (1999), 'ദി പേട്രിയറ്റ്' (2000), 'മോൺസ്റ്റേഴ്സ് ബോൾ' (2000), 'എ നൈറ്റ്സ ടെയ്ൽ' (2001), 'ബ്രോക്ക് ബാക്ക് മൗണ്ടൻ' (2005), 'ദി ഡാർക്ക് നൈറ്റ്' (2008) എന്നീ ചിത്രങ്ങൾ വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു.

ബ്രോക്ക് ബാക്ക് മൗണ്ടനിലെ എന്നിസ് ഡെൽ മാർ എന്ന കഥാപാത്രം ലഡ്ജർക്ക് 2005-ലെ മികച്ച നടനുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിക്കൊടുത്തു. തുടർന്ന് ഓസ്‌കർ പുരസ്‌കാരമടക്കം 12-ഓളം പുരസ്‌കാരങ്ങളാണ് ലഡ്ജർ സ്വന്തമാക്കിയത്.നിരവധി നടികളുമായുള്ള പ്രണയത്തിന്റെ കാര്യത്തിലും ലഡ്ജർ മുൻ നിരയിലായിരുന്നു. ഇവരിൽ പലരും ലഡ്ജറേക്കാൾ പ്രായക്കൂടുതൽ ഉള്ളവരായിരുന്നുവെന്നതാണ് ഏറെ രസകരം. 2000-ത്തിൽ നടി ഹീതർ ഗ്രഹാമുമായുള്ള പ്രണയമായിരുന്നു ആദ്യം.

ഒരു വർഷത്തിനു ശേഷം തന്നെക്കാൾ 12 വയസിനു മൂത്ത നവോമി വാട്സുമായി ലഡ്ജർ അടുപ്പത്തിലായി. 2004-ൽ നടി മിഷേൽ വില്യംസുമായി പ്രണയത്തിലായ ലഡ്ജർക്ക് ഒരു മകൾ ജനിച്ചു, മറ്റിൽഡ റോസ്. പക്ഷേ 2007-ൽ ഈ ബന്ധവും അവസാനിച്ചതായി ഡെയ്ലി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്തു.പിന്നീട് ലഡ്ജറെ ഹെലീന ക്രിസ്റ്റൻസൻ, ഗെമ്മ വാർഡ്, മേരി കേറ്റ് ഓലോസൻ എന്നിവരുമയി ചേർത്ത് മഞ്ഞപ്പത്രങ്ങൾ കഥകൾ നിരവധി എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP