Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; വിവാഹിതരായി രണ്ടുവർഷം പിന്നിട്ടിട്ടും മകൻ പിറന്നിട്ടും രക്ഷിതാക്കളുടെ മനസ്സ് മാറിയില്ല; ഒടുവിൽ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഗീതുവിനെ കാണാൻ പിണങ്ങി നിന്നവരെല്ലാം ഓടിയെത്തി; നീണ്ട തിരച്ചിലിന് ശേഷവും ഗീതുവും ഒന്നര വയസ്സുകാരനായ മകനും കാണാമറയത്ത് തന്നെ

ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; വിവാഹിതരായി രണ്ടുവർഷം പിന്നിട്ടിട്ടും മകൻ പിറന്നിട്ടും രക്ഷിതാക്കളുടെ മനസ്സ് മാറിയില്ല; ഒടുവിൽ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഗീതുവിനെ കാണാൻ പിണങ്ങി നിന്നവരെല്ലാം ഓടിയെത്തി; നീണ്ട തിരച്ചിലിന് ശേഷവും ഗീതുവും ഒന്നര വയസ്സുകാരനായ മകനും കാണാമറയത്ത് തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: കോട്ടക്കുന്നിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 22വയസ്സുകാരി ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു. മലപ്പുറം മോങ്ങംസ്വദേശിനിയായ ഗീതുവും കോട്ടക്കുന്നുകാരൻ ശരതും തമ്മിൽ രണ്ടു വർഷം മുമ്പാണ് വിവാഹിതരായത്്. ശേഷം മകൻ പിറന്നിട്ടും രക്ഷിതാക്കളുടെ മനസ്സ് മാറിയില്ല, കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഗീതുവിനെ കാണാൻ പിണങ്ങി നിന്നവരെല്ലാം ഓടിയെത്തി. മിനിഞ്ഞാന്നാണ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ ഗിതുവും, മകൻ ഒന്നരവയസ്സുകാരൻ ധ്രുവനും, ഭർതൃ മാതാവ് സരോജിനിയും അകപ്പെട്ടത്.

ഇന്നലെയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മണ്ണിനടിയിലായ കുടുംബത്തെ കണ്ടെത്താനായില്ല. ഫയർഫോഴ്സും പൊലീസും ട്രോമാകെയർ പ്രവർത്തകരും, നാട്ടുകാരുംചേർന്നു നടത്തിയ പരിശോധനയിൽ വീട് നിൽക്കുന്ന ഭാഗംപോലും കാണാനായില്ല. കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡിലാണ് ഇവരുടെ വീട്. ഇവരുടെ വീടിന് മുകളിലൂടെയാണ് മണ്ണിടിച്ചിലുണ്ടായത്. സംഭവ സമയത്ത് മാതാവ് സരോജിനിയുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മകൻ ശരത് തലനാരിഴക്കാണ് അപകടത്തിൽനിന്നും ഓടിരക്ഷപ്പെട്ടത്. സത്യൻ അപകട സമയത്തു പുറത്തുപോയതായിരുന്നു. അപകടസമയത്ത് വീടിനുള്ളിലായിരുന്നു ഗീതുവും, ഒന്നര വയസ്സുകാരനായ മകൻ ധ്രുവനും.
അതേ സമയം ഗീതുവും, ശരതും തമ്മിലുള്ള വിവാഹം നടന്നത് രണ്ടു വർഷംമുമ്പാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹത്തിന് ഗീതുവിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. തുടർന്നാണു ഇരുവരും വിവാഹിതരായത്. ഗീതുവിന്റെ മാതാപിതാക്കൾ ഇപ്പോഴും ഇവരുമായി സംസാരിക്കാറുപോലുമില്ലായിരുന്നു. എന്നാൽ ഗീതുഅപകടത്തിൽപ്പെട്ടതറിഞ്ഞ ഗീതുവിന്റെ ചെറിയച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെല്ലാംതന്നെ മിനിഞ്ഞാന്ന് വൈകിട്ടു തന്നെ കോട്ടക്കുന്നിലെത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് ആരെയും പോകാൻ പൊലീസ് അനുവദിച്ചില്ല. അപകടമേഖലയാണെന്നും ഇവിടേക്കു ആരെയും കടത്തിവിടില്ലെന്നുമാണു പൊലീസ് അറിയിച്ചത്.

മലപ്പുറത്ത് 12000 പേരെ സുരക്ഷിത
കേന്ദ്രങ്ങളിൽ എത്തിച്ചു

മലപ്പുറം ജില്ലയിൽ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയെ തുടർന്നുള്ള ദുരന്തത്തെ നേരിടാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമായി. മലപ്പുറം കലക്ടറേറ്റ് കേന്ദ്രീകരിച്ചു ജില്ലാ കളക്ടർ ജാഫർ മലികിന്റെയും ദുരന്ത മേഖലകൾ കേന്ദ്രീകരിച്ചു എസ്. പി. യു. അബ്ദുൽ കരീമിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ജില്ലയിൽ ഇതുവരെ 11 പേർ മരണപ്പെട്ടു.കവളപ്പാറ ഉരുൾപൊട്ടലിനെ തുടർന്നു മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കുന്നതിനായി എൻ.ഡി.ആർ.എഫിന്റയും പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ഇന്നലെയും തുടർന്നു. ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടിരുന്ന വാണിയംപുഴ, ഇരുട്ടുകുത്തി ഉൾപ്പെടെയുള്ള കോളനികളിൽ ഭക്ഷണം എത്തിച്ചു. എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമാണ് ജില്ലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. മദ്രാസ് റെജിമെന്റിന്റെ 50 പേരടങ്ങുന്ന ടീമും ആർമി എൻജിനീയറിങ് വിഭാഗത്തിലെ ഒരു ടീമും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മലപ്പുറം കളക്റ്ററേറ്റ് കേന്ദ്രീകരിച്ചുള്ള കൺട്രോൾറൂമിൽ കഴിഞ്ഞദിവസം 1346 വിളികൾ ആണ് സഹായമാവശ്യപ്പെട്ട് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ 12000 പേരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനായി. 1913 പേരെ ഫയർഫോഴ്‌സ് മാത്രം രക്ഷിച്ചു.

ജില്ലയിലെ ക്യാമ്പ് വിശദാംശങ്ങൾ(എണ്ണത്തിൽ)

താലൂക്ക്
ക്യാമ്പ്
ആളുകൾ
കുടുംബം

നിലമ്പൂർ 45 8681 2131
എറനാട് 55 5366 1562
കെണ്ടോട്ടി 17 768 169
പെരിന്തൽമണ്ണ 26 2060 489
തിരൂർ 15 2435 974
പൊന്നാനി 8 1815 553
തിരൂരങ്ങാടി 24 6400 229

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP