Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിനെടുപ്പിക്കാൻ പുതുവഴികളുമായി ആരോഗ്യപ്രവർത്തകർ; ഒരു കുത്തിവെപ്പിന് ഒരുജോഡി പുതുവസ്ത്രം; വസ്ത്രം വിതരണം ചെയ്തത് നിലമ്പൂർ കരുളായി വനംറേഞ്ചിലെ മാഞ്ചീരി ആദിവാസി കോളനിയിൽ

കോവിഡ് വാക്‌സിനെടുപ്പിക്കാൻ പുതുവഴികളുമായി ആരോഗ്യപ്രവർത്തകർ; ഒരു കുത്തിവെപ്പിന് ഒരുജോഡി പുതുവസ്ത്രം; വസ്ത്രം വിതരണം ചെയ്തത് നിലമ്പൂർ കരുളായി വനംറേഞ്ചിലെ മാഞ്ചീരി ആദിവാസി കോളനിയിൽ

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: കോവിഡ് വാക്‌സിനെടുക്കാൻ ജനങ്ങൽ വിമുഖത കാട്ടുമ്പോൾ പരിഹാരമായി പാരിതോഷികങ്ങളും മറ്റും വിതരണം ചെയ്തും പ്രഖ്യാപിച്ചും പ്രശ്‌നത്തിന് പരിഹാരം കാണുന്ന വാർത്ത ദിനംപ്രതി ഇപ്പോൾ കേൾക്കുന്നുണ്ട്.എന്നാൽ കേരളത്തിൽ പൊതുവേ ഇത്തരം വിമുഖതകൾ കുറവായിരുന്നു. ഉണ്ടായെങ്കിൽ തന്നെ ബോധവൽക്കരണത്തിലുടെ അത് പരിഹരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോഴിത കോവിഡ് വാക്‌സിനെടുക്കാൻ വിമുഖത കാട്ടിയവരെ വാക്‌സിനെടുപ്പിക്കാൻ പുതുവഴി തേടിയിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.വാക്‌സിനെടുത്തവർക്ക് ഒരു ജോഡി പുതുവസ്ത്രം നൽകിയാണ് ആരോഗ്യ പ്രവർത്തകർ ഈ ഉദ്യമം പൂർത്തിയാക്കിയത്.

നിലമ്പൂർ കരുളായി വനംറേഞ്ചിലെ മാഞ്ചീരി ആദിവാസി കോളനിയിലെ ചോലനായ്ക്കർക്കും പുലിമുണ്ട ആദിവാസി കോളനിയിലെ കാട്ടുനായ്ക്കർക്കുമാണു കോവിഡ് വാക്‌സിൻ നൽകിയത്.അഞ്ചു ക്യാമ്പുകളിലായെത്തിയ 130 പേർക്കും പുതുവസ്ത്രം സമ്മാനംനൽകിയാണ് ആരോഗ്യപ്രവർത്തകർ അവരെ മടക്കിയയച്ചത്.വാക്‌സിൻ സ്വീകരിക്കാൻപോകാൻ വിമുഖത കാട്ടിയ ആദിവാസികൾ, അതിനുകാരണമായി നല്ല വസ്ത്രമില്ലെന്നു പരാതി പറഞ്ഞിരുന്നു. ഇതോടെയാണ് പുതുവസ്ത്രം സമ്മാനമായി നൽകാൻ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചത്. വാക്‌സിൻ വിതരണത്തിനൊപ്പം ആരോഗ്യപരിശോധനയും നടത്തി.

മൊബൈൽ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറും കെ.ജി.എം.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അശ്വതി സോമനോടാണ് ആദിവാസികൾ പരാതിപറഞ്ഞത്. തുടർന്ന് കെ.ജി.എം.ഒ.എ. ഇവർക്കു വാക്‌സിനൊപ്പം പുതുവസ്ത്രംനൽകാനും തീരുമാനിച്ചു. കെ.ജി.എം.ഒ.എയുടെ സജീവ പ്രവർത്തകനായിരുന്ന ഡോ. സത്യനാരായണന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായാണ് പുതുവസ്ത്ര വിതരണം നടത്തിയത്.

പുതുവസ്ത്രവിതരണം കെ.ജി.എം.ഒ.എ. ജില്ലാപ്രസിഡന്റ് ഡോ. കെ.പി. മൊയ്തീൻ ഉദ്ഘാടനംചെയ്തു. ഡോ. അശ്വതി സോമൻ, കരുളായി മെഡിക്കൽ ഓഫീസർ ഡോ. ചാച്ചി, കെ.ജി.എം.ഒ.എ. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. ഹംസ പാലയ്ക്കൽ, ഡോ. മുരളീധരൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP