Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

പത്ത് വർഷം മുൻപ് ഇന്ത്യയിലേക്ക് കുടിയേറ്റക്കാരനായി എത്തിയ എച്ച.വൺ.എൻ.വൺ വഴി മരിച്ചത് 1833 പേർ; കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തിയ നിപ്പ വഴി കേരളത്തിൽ മരിച്ചത് 19 പേരും; പേരമ്പ്രയിലെ ഗ്രാമത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗത്തെ ആരോഗ്യരംഗം അതിജീവിച്ചത് കടുത്ത വെല്ലുവിളികളോടെ; കൊതുക് പരത്തിയ ചിക്കൻ ഗുനിയയും കേരളം പ്രതിരോധിച്ചു; എലിപ്പനിയിലും വേറിട്ട പ്രവർത്തനം; കേരളത്തെ തകർത്തെറിഞ്ഞ ദുരന്തങ്ങളെല്ലാം കടന്നെത്തിയത് വിദേശത്തു നിന്ന് തന്നെ; പ്രതിരോധത്തിന്റെ നാൾ വഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ചൈനയിൽ നിന്ന് ലോകം വ്യാപിച്ച മാഹാമാരിയാണ് കോവിഡ് 19 അധവാ കൊണോണ വൈറസ്. ലോകത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ കറോണ ബാധിച്ച് മരിച്ചത് രണ്ട് മരണം സ്ഥിരീകരിച്ച് കഴിഞ്ഞു. 100ലധികം പേരിൽ കൊറോണ സ്ഥിരീകരിച്ചിട്ടുമുണ്ട്. കേരളത്തിൽ നിന്ന് ലോകം മുഴുൻ ആളുകൾ പ്രവാസികളായി കഴിയുന്നതിനാൽ ഏറ്റവും കൂടുതൽ കൊറോണയിലും മറ്റ് രോഗങ്ങളിലും ജാഗ്രത പാലിക്കുന്നത് മലയാളികളാണ്. കേരളത്തിലേക്ക് കുടിയേറിയ ചില രോഗങ്ങളുടെ ചരിത്രമാണ് ഇവിട അടയാളപ്പെടുത്തുന്നുന്നത്.

ചൈനയിൽ പഠി്ക്കാൻ പോയി തിരികെയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെയാണ് കേരളത്തിലെ ആരോഗ്യരംഗം ആദ്യം നീരീക്ഷണത്തിന് വിധേയമാക്കിയത് എന്നാൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബം കേരളത്തിലേക്ക് എത്തിയതോടെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പിന്നാലെ കൊച്ചിയിലെ അമ്മയ്ക്കും കുഞ്ഞിനും. കേരളത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 19 ലധികം ആളുകളിലാണ് കൊറോണ സ്ഥീരികരിച്ചത്. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്തനംതിട്ടയിലുമാണ്. തിരുവനന്തപുരത്ത് ഒരു വിദേശിയടക്കം മൂന്ന് പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്തതോടെ തലസ്ഥാന നഗരി അതീവ ജാഗ്രതയിലാണ്.

എച്ച.വൺ.എൻ.വൺ

കേരളത്തിലേക്ക് ഈ രോഗങ്ങൾ എങ്ങനെ എത്തി എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. പത്തുവർഷംമുമ്പ് വിദേശത്തുനിന്നുവന്ന എച്ച്1 എൻ1 വൈറസ് ഇപ്പോൾ ഇവിടെ കുടികിടപ്പുകാരനാണ്. കൊറോണ ഭീതി ഒഴിഞ്ഞാലും രോഗം ഇവിടെ ഒഴിയാബാധയായി ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന.എച്ച്1 എൻ1 വൈറസ് 2009 മാർച്ചിൽ മെക്‌സിക്കോയിൽനിന്നാണ് യാത്ര തുടങ്ങിയത്. അത് 63 രാജ്യങ്ങളിലേക്ക് പടർന്നുകയറി. പുണെയിൽ ഒരാൾ മരിച്ചതോടെ എച്ച്1എൻ1 വൈറസ് ഇന്ത്യയെയും പേടിപ്പിച്ചു. ഒരാഴ്ച പിന്നിട്ടപ്പോൾ കേരളത്തിലും മരണം വിതച്ചു ഈ വൈറസ്.ഒരുവർഷമായപ്പോൾ 10,193 പേരിലേക്ക് ഇന്ത്യയിൽ രോഗം പടർന്നു. 1833 പേർ മരിച്ചു. കേരളത്തിൽ ഈ സമയം 69 പേർക്ക് ജീവൻ നഷ്ടമായി. ഓരോദിവസം കഴിയുംതോറും മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു. ഒടുവിൽ പ്രതിരോധസംവിധാനങ്ങൾ ഊർജിതമാക്കി ഇന്ത്യ എച്ച്1 എൻ1 വൈറസിനെ ഓടിച്ചു. പക്ഷേ, പിന്നെ അതിവിടംവിട്ട് പോയിട്ടില്ല. ഇടയ്ക്കിടെ വന്ന് കുറേപ്പേരിൽ രോഗം വിതയ്ക്കും.

ഓരോ വർഷവും ശരാശരി 700 മുതൽ 800 പേർക്കുവരെ കേരളത്തിൽ എച്ച് 1എൻ1 പിടിപെടുന്നു. 40 മുതൽ 45 പേർവരെ ഓരോവർഷവും മരിക്കുന്നു.ഇതുപോലെയാകും കൊറോണ കുടുംബത്തിൽപ്പെട്ട കോവിഡ് 19 വൈറസിന്റെ സാന്നിധ്യവുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയാലും അതിവിടം വിട്ടുപോകാനിടയില്ല. ഇടയ്ക്കിടയ്ക്ക് ആക്രമിച്ചുകൊണ്ടിരിക്കും. പക്ഷേ, ഇപ്പോഴത്തെ അത്ര ഭീകരത ഉണ്ടാകണമെന്നില്ല.

സ്ഥിരമായി വൈറസ് നിലനിൽക്കുമ്പോൾ അതിനെതിരേ സാമൂഹികപ്രതിരോധം ശരീരം ആർജിക്കും. അതിനാൽ, രോഗതീവ്രത കുറയുമെന്നാണ് ഡോക്ടർമാരും പറയുന്നത്. ഹ്യൂമൺ കൊറോണ വൈറസ് എപ്പോഴും ഇവിടെയുള്ളതാണ്. ആ കുടുംബത്തിൽപ്പെട്ട പുതിയ വൈറസാണ് നോവൽ കൊറോണ എന്ന കോവിഡ്-19. ഇനി വരുന്നത് ചിലപ്പോൾ ഇതിന്റെ മറ്റൊരു വകഭേദമായിരിക്കാം.

പേടിപ്പിച്ച ചിക്കൻഗുനിയ

ഒരുകാലത്ത് ചിക്കുൻഗുനിയ ഭീകരമായിരുന്നു. ഇപ്പോൾ അവിടവിടെ ചെറിയരീതിയിൽ മാത്രമാണ് കാണുന്നത്. അതുപോലെ നോവൽ കൊറോണയുടെ സാന്നിധ്യവുമുണ്ടാകാം. പക്ഷേ, ഇത്ര ഗുരുതരമായിരിക്കില്ല. എങ്കിലും കൃത്യമായി ഇത് പ്രവചിക്കാൻ കഴിയില്ല.
വൈറോളജിസ്റ്റ്, ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ബി. അനുകുമാർ അഭിപ്രായപ്പെടുന്നത്.


2006ലാണ് ചിക്കൻഗുനിയ ഇന്ത്യയിൽ മാരകമായി പടർന്ന് പിടിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിൽ നിന്നാണ് ഇത് ഇന്ത്യയിൽ പ്രവേശിച്ചതെന്നാണ് കണക്കാക്കുന്നത്. കൊതുകുകളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. അറുപതിലധികം രാജ്യങ്ങളിൽ ചിക്കൻഗുനിയ രോഗം ബാധിച്ചിട്ടുള്ളതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്.

നിപ്പ വൈറസ് കേരളത്തിൽ

2018 മെയ്‌ മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസിന്റെ സംക്രമണം ഉണ്ടായതായി പൂണെയിലെ ദേശീയ വൈറോളജി ഇന്സ്റ്റിറ്റൂട്ട് സ്ഥിരീകരിച്ചത്. കൃത്യം ഒരു വർഷത്തിനുശേഷം വീണ്ടും ഇതാ 2019 ജൂൺ മാസത്തിൽ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞവർഷം കേരളത്തിൽ നിപ്പ ബാധിച്ച് മരിച്ചത് 18 പേരാണ്.കഴിഞ്ഞവർഷം കേരളത്തിലെ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു ഈ പകർച്ചവ്യാധിയുടെ ഉറവിടം.

എന്നാൽ ഇക്കുറി എറണാകുളത്തുള്ള പറവൂർ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2018 മെയ്‌ 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാൾ ആണിതിന്റെ ആദ്യത്തെ ഇരയായി കണക്കാക്കിയത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു.

സാലിഹിനെ ബേബി മെമോറിയൽ ആശുപത്രിയിൽ മസ്തിഷ്‌കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രൂഷക്കായി പ്രവേശിച്ചപ്പോഴാണ് നിപ്പ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് സംശയം ഉണ്ടാവൻ ഇടയായത്. തുടർന്ന് പനിയുമായി വീട്ടിൽ കഴിഞ്ഞിരുന്ന മറിയത്തിന്റേയും മൂസയുടേയും രക്തസാമ്പിളുകൾ ശേഖരിച്ച് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിക്ക് പരിശോധനക്ക് അയച്ചത് രോഗം സ്ഥിരീകരിക്കാൻ സഹായിച്ചു. മെയ്‌ 20 നാണു ഇവരിൽ നിന്നുള്ള സാമ്പിളുകൾ മണിപ്പാലിലെ വൈറസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് പരിശോധനക്കുശേഷം ലഭിച്ചത്.

അസുഖം മൂലം മരിച്ച കോഴിക്കോട്ട് ചെങ്ങരോത്ത് പഞ്ചായത്തിലെ മൂന്നു പേർ ഒരേ വീട്ടിലുള്ളവരായിരുന്നു. ഇതാണ് വൈറസ് ആകാം കാരണം എന്ന നിഗമനത്തിലെത്തിച്ചത്. പൂണെയിലേക്ക് അയച്ച രക്തസാമ്പിളുകൾ എല്ലാം വൈറസ് ബാധ ശരിവയ്ക്കുന്നവയായിരുന്നു. തുടർന്ന് വീടിനു ചുറ്റുമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയും അടുത്തുള്ള കിണറ്റിൽ പ്രത്യേക ഇനത്തിലുള്ള വവ്വാലുകൾ കൂട്ടമായി വസിക്കുന്നതായി കണ്ടെത്തുകയും അതിൽ മൂന്നു വവ്വാലുകളെ പരിശോധനക്കായി അയക്കുകയും ചെയ്തു. കൂടതെ 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് പന്നികളുടേയും മറ്റും മൂത്രവും മറ്റും പരിശോധനക്കായി ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെകൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയക്കുകയുണ്ടായി. ഇതോടെ പന്നികളിൽ നിന്നാണ് നിപ്പ പടർന്നതെന്ന് കണ്ടെത്തുകയും ചെയ്തു.

എലിപ്പനി

മഴക്കാലത്തും പ്രളയത്തിനു ശേഷവുമാണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഏകദേശം പത്തു ദിവസത്തിനകം (രണ്ടു ദിവസം മുതൽ നാല് ആഴ്ച) രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രാരംഭ ലക്ഷണങ്ങൾ മറ്റ് പകർച്ചപ്പനികളുടേതുപോലെ ശക്തമായ പനി, തലവേദന, ശരീരവേദന എന്നിവ ആയതിനാൽ പലപ്പോഴും വൈറൽ പനി പോലെയുള്ള പനിയെന്ന് കരുതി രോഗനിർണയം വൈകിപ്പിക്കുകയും ചികിത്സ ഫലപ്രദമല്ലാതെ വരുകയും ചെയ്യാം. ആരംഭത്തിലെ രോഗനിർണയം നടത്തി ചികിത്സ ചെയ്താൽ നൂറുശതമാനവും ഭേദമാക്കാവുന്ന ഒരു രോഗമാണിത്. ചില ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ രോഗത്തെ ആരംഭത്തിൽ തന്നെ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും.

ലക്ഷണങ്ങൾ

എലിപ്പനിക്ക് പല ലക്ഷണങ്ങളുണ്ട്.പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോൾ വിറയലും ഉണ്ടാവാം.ശക്തമായ തലവേദനശക്തമായ പേശീവേദന. കാൽമുട്ടിന് താഴെയുള്ള പേശികളിലും നടുവിനും ആണ് വേദന കൂടുതൽ അനുഭവപ്പെടുന്നത്.
കണ്ണിനു ചുവപ്പുനിറം. കണ്ണുകൾ ചുവന്ന് വീർക്കുന്നു. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു. ഇതിനു കാരണം പനിക്കൊപ്പം കണ്ണുകളിലുണ്ടാവുന്ന രക്തസ്രാവമാണ്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായ ഇത് ഉണ്ടാവുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടായിട്ടുണ്ടെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതുമാണ്.

മഞ്ഞപ്പിത്തം ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തിൽ പോവുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കിൽ എലിപ്പനി ആണോയെന്ന് ബലമായി സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദി എന്നിവയും ഉണ്ടാവാം.
ചിലർക്ക് വയറ്റിൽ വേദന, ഛർദി, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ ഉണ്ടാവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP