Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ ഡിസ്ചാർജ് ചെയ്ത സംഭവം: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ; വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കും; സ്വകാര്യവാഹനത്തിൽ വീട്ടിലേക്ക് അയച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റ്; കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ലക്ഷണങ്ങളോടെ കുവൈറ്റിൽനിന്നും എത്തിയ ആളുടെ സ്രവം എടുത്തശേഷം വീട്ടിലേക്ക് അയച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ റിപ്പോർട്ട് തേടി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനോടാണ് റിപ്പോർട്ട് തേടിയത്.

അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളിൽ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിൾ എടുത്ത് കഴിഞ്ഞാൽ റിസൾട്ട് വരുന്നത് വരെ കാത്ത് നിൽക്കേണ്ടതുണ്ട്.

അതിനിടയിൽ രോഗിയെ ആംബുലൻസിൽ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുന്നതാണ്. ചില മാധ്യമങ്ങൾ സ്വകാര്യ വാഹനത്തിലാണ് വീട്ടിലെത്തിയതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രി സൂപ്രണ്ടിനോട് അന്വേഷിച്ചപ്പോൾ ആംബുലൻസിലാണ് വീട്ടിലെത്തിച്ചതെന്നും തിരികെ കൊണ്ടുവന്നതെന്നും പറയുന്നുണ്ട്.

എങ്കിലും ആരോഗ്യ വകുപ്പ് പ്രവർത്തകർ വളരെ സുക്ഷ്മതയോടും ത്യാഗപൂർണവുമായും പ്രവർത്തനം നടത്തി വരുന്നതിനിടയിൽ ഇത്തരത്തിൽ യാതൊരു ശ്രദ്ധക്കുറവും ഉണ്ടാകാൻ പാടില്ല. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുവൈറ്റിൽനിന്ന് ശനിയാഴ്ച വന്ന ആലങ്കോട് സ്വദേശിയെയാണ് വീട്ടിലേക്ക് വിട്ടത്.വിമാനത്താവളത്തിലെത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളജിലേക്ക് മാറ്റി. അവിടെ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഫലം പോസിറ്റീവായതോടെ വിളിച്ചുവരുത്തി അഡ്‌മിറ്റാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP