Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം; ഡോക്ടർ നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി; ഡിജിപിക്ക് പരാതി കൈമാറി മന്ത്രിയുടെ ഓഫീസ്; ആരോപണങ്ങൾ തള്ളി വിശദീകരണം

ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം; ഡോക്ടർ നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി; ഡിജിപിക്ക് പരാതി കൈമാറി മന്ത്രിയുടെ ഓഫീസ്; ആരോപണങ്ങൾ തള്ളി വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. 5 ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.

ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസർ (ഹോമിയോ) ആയി നിയമനം നൽകാമെന്നായിരുന്നു വാഗ്ദാനം. നിയമനത്തിന് വേണ്ടി അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി സമീപിക്കുകയായിരുന്നു. അഭിമുഖത്തിൽ പങ്കെടുത്തതുകൊണ്ടോ പരീക്ഷ എഴുതിയതുകൊണ്ടോ നിയമനം ലഭിക്കില്ലെന്ന് പറഞ്ഞാണ് അഖിൽ സജീവ് ബന്ധപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. അഖിൽ നേരിട്ടാണ് ഇതെല്ലാം അറിയിച്ചതെന്നാണ് ആക്ഷേപം.

താൽക്കാലിക നിയമനത്തിന് 5 ലക്ഷം രൂപയും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷം രൂപയും ചേർത്ത് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഭരണം മാറും മുൻപ് സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയെന്നും പരാതിയിൽ പറയുന്നു. ആരോപണങ്ങൾ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. പണം വാങ്ങിയിട്ടില്ലെന്ന് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു പറഞ്ഞെന്നാണ് വിശദീകരണം. മലപ്പുറം സ്വദേശിയെ അറിയില്ലെന്നാണ് മന്ത്രിയുടെ വിശ്വസ്തന്റെ പ്രതികരണം. 

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്തുവെച്ച് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖിൽ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നൽകിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യവകുപ്പിൽ അപേക്ഷ നൽകിയപ്പോൾ അഖിൽ സജീവ് നിയമനം ഉറപ്പ് നൽകി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ആരോഗ്യവകുപ്പിനും മന്ത്രിക്കും പരാതി നൽകിയങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ഹരിദാസിന്റെ ആരോപണം, എന്നാൽ, അഖിൽ സജീവ് പണംവാങ്ങിയിട്ടില്ലെന്നും അന്വേഷണത്തിനായി പരാതി ഡി.ജി.പി.ക്ക് കൈമാറിയതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP