Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ്; കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ; ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിന് അടുത്ത്; ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്

കോവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ്; കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ; ഇന്ത്യയിൽ രോഗമുക്തി നിരക്ക് 97 ശതമാനത്തിന് അടുത്ത്; ആഗോളതലത്തിൽ ഇത് ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തിൽ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായി ഇന്ത്യയിൽ കോവിഡ് 19 രോഗമുക്തി നിരക്ക് 97 ശതമാനത്തിനടുത്ത് എത്തി . ആകെ രോഗമുക്തരുടെ എണ്ണം 1,03,73,606 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 14,301പേരാണ് രോഗ മുക്തരായത്. രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1.75 ലക്ഷമായി കുറഞ്ഞു (1,73,740 ). ആകെ രോഗബാധിതരുടെ 1.62 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

ചികിത്സയിൽ ഉള്ളവരിൽ 78 ശതമാനവും കേരളം, മഹാരാഷ്ട്ര , ഉത്തർ പ്രദേശ് , കർണാടക, പശ്ചിമ ബംഗാൾ ഇനി അഞ്ചു സംസ്ഥാനങ്ങളിൽ ആണ്

2021 ജനുവരി 28 രാവിലെ 7 .30 വരെയുള്ള കണക്കുകൾ പ്രകാരം 23.5 ലക്ഷത്തിലധികം (23,55,979) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷൻ പ്രക്രിയയിലൂടെ വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6,102 സെഷനുകളിലായി 3,26,499 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതുവരെ 42,674സെഷനുകൾ നടന്നു.

പുതുതായി രോഗമുക്തരായവരുടെ 77.84% വും7 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. 5,006 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയിൽ 2,556 പേരും കർണാടകയിൽ 944 പേരും രോഗ മുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ

പുതിയ രോഗബാധിതരുടെ 81.96% വും 6 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. കേരളത്തിലാണ് കൂടുതൽ 5,659 പേർ. മഹാരാഷ്ട്രയിൽ2,171 പേർക്കും തമിഴ്‌നാട്ടിൽ 512 പേർക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 75.61 വും 7 സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 32പേർ. കേരളത്തിൽ 20 പേരും പഞ്ചാബിൽ 10 പേരും മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP