Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ ആകാശം കറുത്തിരുണ്ട നിലയിൽ; സ്ഥിതി വഷളാക്കിയത് പഞ്ചാബിലും ഹരിയാനയിലും പാടങ്ങളിൽ കച്ച കത്തിക്കുന്നത്; പുകമഞ്ഞ് കാരണം ആളുകൾക്ക് ശ്വാസതടസ്സവും ചൊറിച്ചിലും; ഡൽഹിയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മലിനീകരണ നിയന്ത്രണ അഥോറിറ്റി; നവംബർ അഞ്ച് വരെ സ്‌കൂളുകൾ അടച്ചിടും; എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്ക്; തലസ്ഥാനം ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞതോടെ ആകാശം കറുത്തിരുണ്ട നിലയിൽ; സ്ഥിതി വഷളാക്കിയത് പഞ്ചാബിലും ഹരിയാനയിലും പാടങ്ങളിൽ കച്ച കത്തിക്കുന്നത്; പുകമഞ്ഞ് കാരണം ആളുകൾക്ക് ശ്വാസതടസ്സവും ചൊറിച്ചിലും; ഡൽഹിയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മലിനീകരണ നിയന്ത്രണ അഥോറിറ്റി; നവംബർ അഞ്ച് വരെ സ്‌കൂളുകൾ അടച്ചിടും; എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്ക്;  തലസ്ഥാനം ഗ്യാസ് ചേംബറായി മാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്തരീക്ഷ വായു അപകടകരമായ അവസ്ഥയിൽ എത്തിയതോടെയാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നവംബർ 5 വരെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ശീതകാലത്ത് പടക്കം പൊട്ടിക്കുന്നതിനും നിരോധനമുണ്ട്.

നവംബർ അഞ്ച് വരെ സ്‌കൂളുകൾ അടച്ചിടാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. ഡൽഹി ഗ്യാസ് ചേമ്പറായെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റിൽ പറഞ്ഞു. പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ കച്ച കത്തിക്കുന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥികൾക്കുള്ള സൗജന്യ മാസ്‌ക്കുകൾ വിതരണം ചെയ്തു തുടങ്ങി. ഇന്ന് മുതൽ 50 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യുമെന്ന കെജ്രിവാൾ അറിയിച്ചു.

ഡൽഹിയിലെ അന്തരീക്ഷ വായു നിലവാരം രാവിലെ അതീവ മോശമെന്നാണ് രേഖപ്പെടുത്തിയത്. വായു നിലവാര സൂചിക ക്യൂബിക് 426 ആയി. പുക മഞ്ഞ് രൂക്ഷമായതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചത്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം. മൂടൽമഞ്ഞ് കാരണം ആളുകൾക്ക് ശ്വാസതടസവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. ദീപാവലി ആഴ്ചയിൽ വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണ് അന്തരീക്ഷ വായു അപകടകരമായ അവസ്ഥയിലെത്തിയത്. കഴിഞ്ഞ ദിവസം അന്തരീക്ഷ വായുനില (എക്യുഐ) 390 രേഖപ്പെടുത്തിയിരുന്നു. കറുത്തിരുണ്ട നിലയിലായിരുന്നു ആകാശം.

ഗസ്സിയാബാദ്(429), ഗ്രേറ്റർ നോയിഡ(418), നോയിഡ(427) എന്നീ നഗരങ്ങളിലെ നില കൂടുതൽ മോശമാണ്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിരീക്ഷണ സംവിധാനമായ സഫാറിന്റെ കണ്ടെത്തൽ അനുസരിച്ചു ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ(പിഎം) 2.5ന്റെ അളവ് 740 എന്ന നിലയിലെത്തി. 60 വരെയാണ് നല്ല അവസ്ഥ. കാറ്റോ, മഴയോ വന്നില്ലെങ്കിൽ അന്തരീക്ഷ വായു മെച്ചപ്പെടില്ലെന്നതാണ് അവസ്ഥ.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു തടയണമെന്ന് പഞ്ചാബിനോടും ഹരിയാനയോടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അഭ്യർത്ഥിച്ചിരുന്നു. ഡൽഹിയിൽ വായു മലിനീകരണം വർധിച്ചതോടെയാണ് ഇരുസംസ്ഥാനങ്ങളോടുമുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. 'ഡൽഹിയെ ഗ്യാസ് ചേംബറാക്കി മാറ്റാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നു പഞ്ചാബ്, ഹരിയാന സർക്കാരുകളോട് ഡൽഹി നഗരവാസികളുടെ പേരിൽ തൊഴുകൈകളോടെ അഭ്യർത്ഥിക്കുന്നു: കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP