Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഐപിയെ കണ്ടാൽ കോവിഡും പേടിക്കണം; കോവിഡ് ആശുപത്രികളിൽ വിഐപികൾക്കും വിശിഷ്ടാതിഥികൾക്കും പ്രത്യേക മുറികൾ ഒരുക്കാൻ സർക്കാർ ഉത്തരവ്; ഓരോ കോവിഡ് ആശുപത്രിയിലും മൂന്നു മുറികളെങ്കിലും വിഐപികൾക്കായി മാറ്റി വയ്ക്കണം; വിഐപി സൗകര്യമുള്ള മെഡിക്കൽ കോളേജുകളിൽ മുറികൾ ഫൈവ് സ്റ്റാർ സൗകര്യത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ പറയുന്ന നിരക്ക് നൽകണമെന്നും നിർദ്ദേശം

വിഐപിയെ കണ്ടാൽ കോവിഡും പേടിക്കണം; കോവിഡ് ആശുപത്രികളിൽ വിഐപികൾക്കും വിശിഷ്ടാതിഥികൾക്കും പ്രത്യേക മുറികൾ ഒരുക്കാൻ സർക്കാർ ഉത്തരവ്; ഓരോ കോവിഡ് ആശുപത്രിയിലും മൂന്നു മുറികളെങ്കിലും വിഐപികൾക്കായി മാറ്റി വയ്ക്കണം; വിഐപി സൗകര്യമുള്ള മെഡിക്കൽ കോളേജുകളിൽ മുറികൾ ഫൈവ് സ്റ്റാർ സൗകര്യത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ പറയുന്ന നിരക്ക് നൽകണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവവന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി വിദേശത്ത് നിന്ന് വരുന്നവർക്ക് പെയ്ഡ് ക്വാറന്റൈൻ സംവിധാനം നേരത്തെ സർക്കാർ ഒരുക്കിയിരുന്നു. അൺലോക്-3 ഘട്ടത്തിലേക്ക് കടന്നപ്പോൾ കോവിഡ് ആശുപത്രികളിൽ വിഐപി മുറികൾ ഒരുക്കാൻ സർക്കാർ ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നുകഴിഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയതായാണ് വിവരം.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയും ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ തേടാൻ സർക്കാർ തീരുമാനമെടുക്കുകയും ചെയ്യുന്നതിനിടെയാണ് കോവിഡ് കേന്ദ്രങ്ങളിൽ വിഐപികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ഓരോ കോവിഡ് ആശുപത്രിയിലും മൂന്ന് മുറികൾ വീതം വിഐപികൾക്കായി തയ്യാറാക്കി വെക്കാനാണ് നിർദ്ദേശം. വിഐപി സൗകര്യമുള്ള മെഡിക്കൽ കോളേജുകളിൽ മുറികൾ ഫൈവ് സ്റ്റാർ സൗകര്യത്തിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.

ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ 29 കോവിഡ് ആശുപത്രികളിലും വിഐപി മുറികൾ ഒരുക്കാനുള്ള നടപടികൾ തുടങ്ങി. ഓരോ ജില്ലയിലെയും പ്രധാന സർക്കാർ ആശുപത്രികളോ മെഡിക്കൽ കോളേജുകളോ ആണ് കോവിഡ് ആശുപത്രിയായി മാറ്റിയത്. ഇവിടെയുള്ള ഡോക്ടർമാർക്കും നേഴ്‌സുമാർക്കും ഉൾപ്പടെ രോഗം സ്ഥിരീകരിക്കുകയും പല വിഭാഗങ്ങളിലും ചികിത്സ പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലം നിലനിൽക്കെയാണ് വിഐപികൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള തീരുമാനം. രോഗികളുടെ എണ്ണമേറിയപ്പോൾ മെഡിക്കൽ കോളേജുകളും മറ്റും അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നതിനിടയുള്ള സർക്കാരിന്റെ വിഐപി ട്രീറ്റ്‌മെന്റ് പരിപാടി വിവാദമായിട്ടുണ്ട്.

അതിനിടെ, സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ ആശുപതികൾ നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സർക്കാർ നിർദ്ദേശം വന്നു. ഇതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് പരിധിയിൽ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും സൗജന്യമാണ്.

കോവിഡ് കവച് , കോവിഡ് രക്ഷാ ഇൻഷുറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും. അതേ സമയം സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിലുള്ള എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും, സർക്കാർ സംവിധാനത്തിൽ നിന്നും ചികിത്സക്കായി റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകൾ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ മാർഗരേഖ പ്രകാരം, കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. ജനറൽ വാർഡ് 2300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP