Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്ന സെബാസ്റ്റ്യൻ മാർട്ടിനു സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രം കഴിഞ്ഞില്ല; വൃക്ക രോഗവും ക്യാൻസറും അടക്കം സർവ രോഗങ്ങളും സുഖപ്പെടുത്തിയതിന്റെ പേരിൽ പേരെടുത്ത വിവാദ പാസ്റ്ററുടെ മരണവും വിവാദമാകുന്നു

എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്ന സെബാസ്റ്റ്യൻ മാർട്ടിനു സ്വന്തം ജീവൻ രക്ഷിക്കാൻ മാത്രം കഴിഞ്ഞില്ല; വൃക്ക രോഗവും ക്യാൻസറും അടക്കം സർവ രോഗങ്ങളും സുഖപ്പെടുത്തിയതിന്റെ പേരിൽ പേരെടുത്ത വിവാദ പാസ്റ്ററുടെ മരണവും വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഹീലർ ബാബ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുംബൈയിലെ പെന്തക്കോസ്തു പാസ്റ്റർ സെബാസ്റ്റ്യൻ മാർട്ടിൻ മരിച്ചത് എങ്ങനെ? വൃക്ക രോഗം മുതൽ കാൻസർ വരെ സുഖപ്പെടുത്തും എന്ന അവകാശവാദവുമായി ഇന്ത്യ മുഴുവൻ അറിയപ്പെട്ടിരുന്ന മുംബൈയിലെ പാസ്റ്ററുടെ മരണവും വിവാദമാകുകയാണ്. വൃക്ക രോഗത്താലാണ് കഴിഞ്ഞയാഴ്ച ഹീലർ ബാബ മരിച്ചത് എന്നാണു റിപ്പോർട്ട്.

വൃക്ക രോഗവും ക്യാൻസറും അടക്കം സർവ രോഗങ്ങളും പ്രാർത്ഥിച്ചു സുഖപ്പെടുത്തിയെന്ന് അവകാശപ്പെട്ടു പേരെടുത്ത വ്യക്തിയാണു ഹീലർ ബാബ. പ്രാർത്ഥന കൊണ്ടു മറ്റുള്ളവരുടെ രോഗം മുഴുവൻ മാറ്റി എന്നവകാശപ്പെടുമ്പോഴും അസുഖബാധിതനായിത്തന്നെ ഹീലർ ബാബ മരിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതാണ് വിവാദത്തിലായിരിക്കുന്നത്.

യൂട്യൂബിലും മറ്റു നവമാദ്ധ്യമവേദികളിലും ഹീലർ ബാബയുടെ പ്രവർത്തനങ്ങൾ പ്രചരിച്ചിരുന്നു. ദുർമന്ത്രവാദിയാണെന്ന് ആരോപിച്ചു ബാബയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വസായിയിൽ ആശിർവാദ് പ്രാർത്ഥനാ കേന്ദ്രം നടത്തുകയായിരുന്നു സെബാസ്റ്റ്യൻ മാർട്ടിൻ. കഴിഞ്ഞ ഫെബ്രുവരിയിൽ നട്ടെല്ലു വേദനയുമായി ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സമയത്താണ് ഇയാൾക്കെതിരെ ദുർമന്ത്രവാദത്തിനു കേസെടുത്തത്.

നിലേഷ് പാട്ടീൽ എന്ന വസായ് സ്വദേശി പാസ്റ്റർക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് മുംബൈയിലെ ആശുപത്രിയിൽ സെബാസ്റ്റ്യൻ മാർട്ടിൻ മരിച്ചതായി വാർത്തകളും പുറത്തുവരുന്നത്. പ്രാർത്ഥന കൊണ്ടു രോഗങ്ങൾ ചികിത്സിച്ചു മാറ്റും എന്ന് അവകാശപ്പെട്ടയാൾ തന്നെ രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം ചർച്ചാവിഷയമാക്കിയിരിക്കുകയാണ് സൈബർ ലോകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP