Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മൂൻഗണനകളിൽ ഒന്ന് മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക മതത്തിൽ പെടാത്തവർ എന്നതുതന്നെ; പുതുതായി ഒരു ചോദ്യവും പൗരത്വ രജിസ്റ്ററിൽ ചേർത്തിട്ടില്ല; കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ പൗരത്വത്തിന് അപേക്ഷ നൽകിയത് സ്വാഭാവിക നടപടി ക്രമം മാത്രം; ഇന്ത്യയിൽ ജനിച്ച ആർക്കും സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിക്കാം; കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയെന്ന വാർത്ത വ്യാജം

ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മൂൻഗണനകളിൽ ഒന്ന് മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക മതത്തിൽ പെടാത്തവർ എന്നതുതന്നെ; പുതുതായി ഒരു ചോദ്യവും പൗരത്വ രജിസ്റ്ററിൽ ചേർത്തിട്ടില്ല; കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ പൗരത്വത്തിന് അപേക്ഷ നൽകിയത് സ്വാഭാവിക നടപടി ക്രമം മാത്രം; ഇന്ത്യയിൽ ജനിച്ച ആർക്കും സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിക്കാം; കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയെന്ന വാർത്ത വ്യാജം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) വ്യാപകമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയുമാണ്. ഇതിനിടയിലാണ് സിഎഎ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ കേരളത്തിലും തുടങ്ങിയെന്ന് കാണിച്ച് വാർത്തകൾ വരുന്നത്. കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാതൃഭൂമി ന്യൂസ് ആണ് ഇത്തരത്തിലൊരു വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഇതേക്കുറിച്ചുള്ള രജസ്ട്രേഷൻ നടപടി തുടങ്ങിയിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്്.

2020 ജനുവരി 14 നാണ് യുവാവ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകിയതെന്നാണ് മാതൃഭൂമി വാർത്തയിൽ പറയുന്നത്. യുവാവ് സമർപ്പിച്ച അപേക്ഷയും വാർത്തയിലുണ്ട്. നേരത്തെ പൗരത്വ നിയമമുസരിച്ചുള്ള ചോദ്യമുണ്ടായിരുന്നില്ലെന്നും പുതുതായി കൂട്ടിച്ചേർത്തിരിക്കുകാണെന്നും വാർത്ത പറയുന്നു. 'ഇതുവരെ ഇങ്ങനെയൊരു കോളമോ ചോദ്യമോ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്നതാണ് പുതുതായി ഉൾപ്പെടുത്തിയ ചോദ്യം' എന്നാണ് മാതൃഭൂമി റിപ്പോർട്ട് പറയുന്നത്. പുതിയ അപേക്ഷയിൽ 7ാം നമ്പർ കോളത്തിൽ വലിയ അക്ഷരത്തിൽ എ വിഭാഗമായി ചേർത്താണ് ഭേദഗതി ചെയ്യപ്പെട്ട നിയമമനുസരിച്ച് വിവരങ്ങൾ ആരായുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മാതൃഭൂമി ഈ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിരവധി മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി.

എന്നാൽ പൂർണ്ണമായും അടിസ്ഥാനരഹിതമായ വാർത്തയാണിത്. കാരണം ആദ്യമേ തന്നെ പൗരത്വ രജിസ്റ്ററിൽ ഈ ചോദ്യം ഉണ്ടായിരുന്നു. സിഎഎയെ തുടർന്ന് ഇത് കൂട്ടിച്ചേർത്തതല്ല. ഇന്ത്യൻ പൗരത്വത്തിനുള്ള മൂൻഗണനകളിൽ ഒന്ന് ഈ മൂന്നു രാജ്യങ്ങളിലെയും ഔദ്യോഗിക മതത്തിൽ പെടാത്ത സമുദായങ്ങൾ ആയിരുന്നുവെന്നത് യാഥാർഥ്യമാണ്. അത് രാജ്യത്തിന്റെ വിദേശ നയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉള്ളതാണ്. മാത്രമല്ല ഇത് സിഎഎയുടെ പരിഗണയിൽ പെടുന്ന വിഷയവുമല്ല. ഈ മൂന്ന് രാജ്യങ്ങളിൽനിന്ന് വന്നിട്ടുള്ള കുടിയേറ്റക്കാരായ ആറു സമുദായങ്ങൾക്ക് ഇളവ് കൊടുക്കുന്നതാണ് സിഎഎ. എന്നാൽ പിതാവ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചതുകൊണ്ട് ആ വ്യക്തിയെ നിയമവിരുദ്ധ കുടിയേറ്റക്കാരനായി പരിഗണിക്കാൻ കഴിയില്ല. ഇയാൾക്ക് 18 വയസ് തികയുന്ന മുറക്ക് സിറ്റിസൺ ഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻവെച്ച് പൗരത്വത്തിന് അപേക്ഷിക്കാം. അതാണ് ഇപ്പോൾ നടന്നത്.

സിറ്റിസൺഷിപ്പ് ബൈ ബർത്താണ്് എൻആർസിയിൽ കാര്യമായി പരിഗണിക്കുന്നത്. എന്നാൽ രജിസ്ട്രേഷൻ വഴി ആർക്കും പൗരത്വം നേടിയെടുക്കാമെന്നുപോലും പലർക്കും അറിയില്ല. ബന്ധുത്വംവഴി, നാച്ചുറലൈസേഷൻ വഴി എന്നിങ്ങനെ പല രീതിയിൽ നമുക്ക് പൗരത്വം നേടിയെടുക്കാം. ഇതിൽ ഒരു മത വിവേചനവും ഇല്ല. ഇതൊന്നും മനസ്സിലാക്കാതെ സിഎഎ എന്ന് കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കാനുള്ള ബില്ലിനെ പൗരത്വം എടുത്തുകാട്ടാനുള്ള ബില്ലായി പ്രചരിപ്പിച്ച് ഭീതി പരത്തുന്നതുപോലുള്ള ഒരു തന്ത്രമാണ് മാധ്യമങ്ങളിലൂടെ നടന്നത്.

2019 ഡിസംബർ 11ന് പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ചുള്ള പുതിയ പൗരത്വ രജിസ്ട്രേഷൻ ആരംഭിച്ചെന്നാണ മാതൃഭൂമി റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. നേരത്തെയുണ്ടായ അപേക്ഷയിൽ നിന്ന് വ്യത്യസ്തമായി 7 എ എന്ന വകുപ്പ് ചേർത്തിരിക്കുന്നെന്നും ഇതനുസരിച്ചാണ് സിഎഎ അടിസ്ഥാനമാക്കിയുള്ള ചോദ്യമെന്നും വാർത്ത ആരോപിക്കുന്നു. 2020 ജനുവരി 10 നാണ് നിയമഭേദഗതിയുടെ നോട്ടിഫിക്കേഷൻ ഇറങ്ങുന്നതെന്നും കൃത്യം നാല് ദിവസങ്ങൾ കഴിയുമ്പോഴേക്കും അപേക്ഷാ ഫോമിലേക്ക് ഈ വിവരങ്ങൾ ചേർത്തെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.വാർത്തയിൽ ആരോപിക്കുന്നത് പോലെ 7 എ എന്ന വകുപ്പനുസരിച്ച് ചേർത്തിരിക്കുന്നത് പുതിയ ചോദ്യമല്ലെന്ന് അധികൃതർ പറയുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവയിൽ ഏതെങ്കിലും ഒരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ് , ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി, എന്നീ മതന്യൂനപക്ഷത്തിൽപെടുന്ന ആളാണോ എന്ന് തന്നെയാണ് പഴയ അപേക്ഷയിലും പറയുന്നത്. 2018 ഡിസംബർ 3ന് പുറത്തിറങ്ങിയ ഗസറ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യം ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

കണ്ണൂരിൽ ഇന്ത്യൻ പൗരത്വ നിയമ ഭേദഗതി പ്രകാരമുള്ള രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കലക്ടർ ടി വി സുഭാഷും വ്യക്തമാക്കി. ഇന്ത്യൻ പൗരത്വത്തിനായി മൂന്ന് അപേക്ഷകൾ 2020 ജനവരി 23ന് കലക്ടറേറ്റിലെ തപാൽ സെക്ഷനിൽ ലഭിച്ചിട്ടുണ്ടെന്നും പൗരത്വ അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഓൺലൈനായാണ് സമർപ്പിക്കേണ്ടതെന്നും പറഞ്ഞ കലക്ടർ, ഇങ്ങനെ ചെയ്തതിന്റെ കോപ്പികളാണ് തപാൽ സെക്ഷനിൽ ലഭിച്ചതെന്നും വ്യക്തമാക്കി. തപാൽ സെക്ഷനിൽ ലഭിക്കുന്ന ഏതൊരു അപേക്ഷയുടെയും കാര്യത്തിൽ ചെയ്യുന്നതുപോലെ ഇത് നമ്പറിട്ട് കൈപ്പറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റ് തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു.

മാത്രവുമല്ല സിഎഎ വിഷയത്തിൽ സംസ്ഥാന സർക്കാറിന് യാതൊരു റോളുമില്ലെന്നതാണ് യാഥാർഥ്യം. സിഎഎ നടപ്പാക്കനോ നടപ്പാക്കാതിരിക്കാനോ കേരളത്തിന് കഴിയില്ല. ഇത് പുർണ്ണമായും കേന്ദ്രവിഷയമാണ്. ഈ രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചുകൊടുക്കുക തുടങ്ങിയ ക്ലറിക്കൽ ജോലികൾ മാത്രമേ ഈ വിഷയത്തിൽ കേന്ദ്രത്തിന് ചെയ്യാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP