Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യും

ബോംബായി മാറുന്ന അഭിമുഖം ഇന്നു രാത്രി അമേരിക്കയിൽ സംപ്രേഷണം ചെയ്യും; അതോടെ രാജകുടുംബത്തെ കുത്തുന്ന പണി ഹാരി അവസാനിപ്പിച്ചേക്കും; ജൂലായിൽ നാട്ടിൽ എത്തുന്ന ഹാരി ചേട്ടൻ വില്യമിനൊപ്പം ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിഴുപ്പലക്കൽ അവസാനിപ്പിക്കുകയാണെന്ന സൂചനയോടെ, രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ അവസാനത്തെ സംസാരമാണ് ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന അഭിമുഖത്തിലെന്ന് ഹാരിയും മേഗനും വ്യക്തമാക്കി. തങ്ങളുടെ നിലപാടുകൾ ലോകത്തിനു മുന്നിൽ പറയണമെന്നു തോന്നി, ഇനിയിപ്പൊ എല്ലാം അടഞ്ഞ അദ്ധ്യായം, ഇനി ചിന്തയും സംസാരവും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുമാത്രം, ഹാരിയും മേഗനും വ്യക്തമാക്കുന്നു.

ഈ വർഷം ജൂലായിൽ ഹാരിയുടെയും വില്യമിന്റെയും അമ്മയായ ഡയാനാ രാജകുമാരിയുടെ പ്രതിമ ഇരുവരും ഒരുമിച്ച് അനാഛാദനം ചെയ്യുന്നുണ്ട്. പരസ്പരം സ്നേഹിക്കുന്ന സഹോദർന്മാർ എന്നൊരു പ്രതിഛായ ഉണ്ടാക്കുവാൻ ഇരുവരും ശ്രമങ്ങൾ തുടങ്ങി എന്നാണ് അകത്തളങ്ങളിൽ നിന്നെത്തുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ജൂലായ് 1 ന്, ഡയാനയുടെ അറുപതാം ജന്മദിന നാളിലാണ് കെൻസിങ്ടൺ പാലസിൽ അവരുടെ പ്രതിമ അനാഛാദനം ചെയ്യുന്നത്.

അതിനു മുൻപും രാജകുടുംബത്തിൽ ചില വിശേഷങ്ങൾ വരുന്നുണ്ട്. ജൂൺ 12 നുള്ള ട്രൂപ്പിങ് ഓഫ് കളർ, അതുപോലെ ജൂൺ 10 ന് ആഘോഷിക്കുന്ന ഫിലിപ്പ് രാജകുമാരന്റെനൂറാം പിറന്നാൾ എന്നിവയിൽ ഹാരി പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഏതാണ്ട് ഇതേ സമയത്ത് പ്രതീക്ഷിക്കുന്നതിനാലാണ് യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതെന്ന് ഹാരിയുമായി അടുത്തകേന്ദ്രങ്ങൾ പറയുന്നു.

അതേസമയം, ഡയാനയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഹാരി തീർച്ചയായും പങ്കെടുക്കും. 2017- ൽ പ്രഖ്യാപിച്ച ഈ പദ്ധതി, സഹോദരന്മാർ ഇരുവരും ചേര്ന്നുള്ള പദ്ധതികളിൽ ഇനിയും അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന പദ്ധതികളിൽ ഒന്നാണ്. തങ്ങളുടെ മാതാവിന്റെ വിയോഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾ കഴിയുമ്പോൾ, അവർ ബ്രിട്ടൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എത്രയെന്ന് ലോകത്തെ അറിയിക്കാൻ ഒരു പ്രതിമ അനാഛാദനം ചെയ്യുന്നു എന്നാണ് അന്ന് ഹാരിയും വില്യമും പ്രഖ്യാപിച്ചത്.കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡനിലായിരിക്കും പ്രതിമ സ്ഥാപിക്കുക.

വില്യമും ഹാരിയും ചേർന്ന് ഇതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഇതിനായുള്ള ഫണ്ട് പ്രത്യേകം ശേഖരിക്കുകയായിരുന്നു. 1998 മുതൽ ബ്രിട്ടനിലെ നാണയങ്ങളിൽ വരുന്ന രാജ്ഞിയുടെ മുഖ രൂപകല്പന ചെയ്ത പ്രശസ്തശില്പി ഇയാൻ റാങ്ക്-ബ്രോഡ്ലിയാണ് ഈ പ്രതിമ നിർമ്മുക്കുന്നത്. 2012-ൽ രാജ്ഞിയുടെ രജതജൂബിൽ ആഘോഷവേളയിലും അദ്ദേഹം ഒരു നാണയം രൂപകല്പന ചെയ്തിരുന്നു. പ്രതിമയുടെ പണി നേരത്തേ പൂർത്തിയായെങ്കിലും, കോവിഡ് പ്രതിസന്ധി മൂലം അനഛാദനം വൈകുകയായിരുന്നു.

1985-ൽ രാജകുടുംബത്തെ പ്രതിസന്ധിയിലാക്കിയ ഡയാനയുടെ അഭിമുഖത്തിനു ശേഷം മറ്റൊരു ടെലിവിഷൻ അഭിമുഖത്തിനായി രാജകൊട്ടാരം കാത്തിരിക്കുകയാണ്. രാജകുടുംബത്തിനകത്ത് പോരു മുറുകുമ്പോഴും രാജ്യം രാജ്ഞിയോടൊപ്പം നിൽക്കുന്നു എന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി ഗവിൻ വില്യംസൺ പ്രഖ്യാപിച്ചു. രാജ്യവും ജനങ്ങളും എന്നും രാജ്ഞിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP