Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെന്നിഫർ ലോറൻസിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരൻ; തിരുമ്മിനും കുളിക്കും സെക്‌സിനും ക്ഷണിച്ചപ്പോൾ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്‌സ് സീൻ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകൾ ഇതിന് മുൻപ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീർത്ത സിനിമാക്കാരൻ; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാർവി വെയ്ൻസീറ്റീനെതിരെ ഉയർന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങൾ

ജെന്നിഫർ ലോറൻസിന്റെ കൂടെ കിടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് മറ്റൊരു നടിയുടെ മേലെ സ്വയംഭോഗം നടത്തിയ ക്രൂരൻ; തിരുമ്മിനും കുളിക്കും സെക്‌സിനും ക്ഷണിച്ചപ്പോൾ വിസമ്മതിച്ച നടിയെ മറ്റൊരു നടിക്കൊപ്പം നഗ്നയായി സെക്‌സ് സീൻ ചെയ്യിപ്പിച്ച ക്രൂരത; സെക്സ് സീനുകൾ ഇതിന് മുൻപ് ഒരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാമാസക്തി തീർത്ത സിനിമാക്കാരൻ; അഴിക്കുള്ളിലായത് ഹോളിവുഡ് നടിമാരുടെ പേടി സ്വപ്നം; ഹാർവി വെയ്ൻസീറ്റീനെതിരെ ഉയർന്നത് സമാനതകളില്ലാത്ത മീ ടൂ ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: മീടുക്യാമ്പയിനിൽ കുടങ്ങിയ പീഡന വീരനാണ് ഹാർവി വെയ്ൻസ്റ്റീൻ. സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാർ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശ്ത നിർമ്മതാവിനെതിരെ എൺപതിലധികം നടിമാർ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയിൽ മീടു ക്യാമ്പയിൻ ആരംഭിച്ചതും. 66 വയസായ ഹാർലി ആദ്യം അറസ്റ്റിലായത് രണ്ടു മാനഭംഗകേസുകളിലാണ്. അഞ്ച് ലൈംഗിക പീഡന പരാതികളാണ് ഓസ്‌കർ പുരസ്‌കാര ജേതാവും ഹോളിവുഡ് നിർമ്മാതാവും സംവിധായകനുമായ ഹാർവെ വെയ്ൻസ്റ്റീനെതിരെയുള്ളത്. 2006 മുതലുള്ള പീഡന പരാതികളിലാണ് വിചാരണ. ഇവരെ കൂടാതെ 80 സ്ത്രീകൾ വെയ്ൻസ്റ്റീനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. വെയ്ൻസ്റ്റീൻ ലൈംഗിക ചുഷണ മനോഭാവമുള്ള ഒരു വ്യക്തിയാണെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. അതേസമയം തനിക്കെതിരായ പരാതികളെല്ലാം 67കാരനായ വെയ്ൻസ്റ്റീൻ നിരസിച്ചു.

നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസിലാണ് ഹോളിവുഡിലെ വിഖ്യാത സംവിധായകൻ ഇരുമ്പഴിക്കുള്ളിലായത്. ലോകമെമ്പാടും #മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിൻസ്റ്റീനെ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അമേരിക്കൻ സുപ്രീം കോടതി ശിക്ഷ വിധിക്കും മുമ്പ് തന്നെ അദ്ദേഹത്തെ അമേരിക്ക ജയിലിൽ അടയ്ക്കുക ആയിരുന്നു. അറുപത്തിയേഴുകാരനായ വെയ്ൻസ്റ്റൈയ്ന് മാർച്ച് 11 ന് ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതൽ 29 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിർമ്മാതാവായിരുന്ന വെയ്ൻസ്റ്റീനെതിരെ ആൻജലീന ജോളി, സൽമ ഹയേക്, ഉമ തുർമൻ, ആഷ്‌ലി ജൂഡ് എന്നീ പ്രമുഖ നടിമാർ അടക്കം എൺപതിലേറെ സ്ത്രീകളാണ് കഴിഞ്ഞ മാസങ്ങളിൽ പീഡനാരോപണങ്ങളുമായി രംഗത്തെത്തിയത്. തൊഴിൽ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ 'മീ ടൂ' മുന്നേറ്റത്തിനു പ്രേരണയായത് ഈ സംഭവമാണ്. 2004നും 2013നും ഇടയിൽ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

ഹോളിവുഡിൽ ഏറ്റവുമധികം മീടു ആരോപണങ്ങൾ നേരിടേണ്ടിവന്ന ഹാർവി വെയ്ൻസ്റ്റീനെതിരെ പലതരം ആരോപണങ്ങൾ ഉയർന്നിരുന്നു. ബാത്ത്റൂമിൽവെച്ച് വെയ്ൻസ്റ്റീൻ തന്റെ ദേഹത്തേക്ക് സ്വയം ഭോഗം ചെയ്തുവെന്നും നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്യിച്ചുവെന്നുമാണ് നടിയുടെ ആരോപണംവും ഏറെ ചർച്ചയായി. പ്രശസ്ത താരം ജെന്നിഫർ ലോപ്പസുമായിപോലും താൻ കിടക്കപങ്കിട്ടിട്ടുണ്ടെന്ന അവകാശവാദവും വെയ്ൻസ്റ്റീൻ നടത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ജെയ്ൻ ഡോയ് എന്ന വിളിപ്പേരുള്ള ഈ യുവതിയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു 2013-ൽ ഉട്ടായിൽനന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയും ഒരുമാസത്തിനുശേഷം ന്യുയോർക്ക് സിറ്റിയിൽവെച്ചുമാണ് വെയ്ൻസ്റ്റീൻ തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. സിനിമയിൽ അവസരങ്ങൾ തേടുകയായിരുന്നു അന്ന് ജെയ്ൻ. ഫിലിം ഫെസ്റ്റിവലിനിടെ വാൽഡോർഫ് അസ്റ്റോറിയ എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു യോഗത്തിൽവച്ചാണ് വെയ്ൻസ്റ്റീനെ കണ്ടതെന്നും ആരോപണം ഉയർന്നിരുന്നു.

യോഗത്തിനിടെ ബാത്ത്റൂമിൽ പോയ ജെയ്നെ അവിടെയെത്തിയ വെയ്ൻസ്റ്റീൻ കടന്നാക്രമിക്കുകയായിരുന്നു. തന്റെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്ത വെയ്ൻസ്റ്റീൻ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് തനിക്ക് പല സിനിമകളിലേക്കും അവസരം വാഗ്ദാനം ചെയ്ത വെയ്ൻസ്റ്റീൻ, വാംപയർ അക്കാദമിയെന്ന സിനിമയിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ന്യുയോർക്കിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. അവിടെവെച്ച് തന്നെക്കൊണ്ട് ബലമായി ഓറൽ സെക്സ് ചെയ്യിച്ചുവെന്നും പരാതിയിൽ പറയുന്നു. താൻ ജെന്നിഫർ ലോറൻസിനൊപ്പം കിടന്നിട്ടുണ്ടെന്നും അവർക്കിപ്പോൾ ഓസ്‌കർ അവാർഡ് ലഭിച്ചുവെന്നും ഇയാൾ അവകാശപ്പെട്ടതായും ജെയ്നിന്റെ പരാതിയിൽ പറയുന്നു. എന്നാൽ, ഇത് ജെന്നിഫർ ലോറൻസ് നിഷേധിച്ചു. ഹാർവിയുടെ കെണിയിൽ കുടുങ്ങിയ എല്ലാവരോടും സഹതാപമുണ്ടെന്ന് പറഞ്ഞ ജെന്നിഫർ, തനിക്കാ ഗതികേട് വന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

പ്രശസ്തമയാ ഫ്രിദ എന്ന സിനിമയിലെ നായികയായ മെക്സിക്കൻ വംശജയായ നടി ഹോളിവുഡ് താരം സൽമ ഹയെക്കയും ആരോപണം ഉന്നയിച്ചിരുന്നു. വെയ്ൻസ്റ്റീൻ നിർമ്മിച്ച ഹിറ്റ് ചിത്രം ഫ്രിദയിലെ നായികയായിരുന്നു സൽമ. വെയ്ൻസ്റ്റീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ സൽമ ആരോപിച്ചു. ചെകുത്താൻ എന്നാണ് സൽമ വെയ്ൻസ്റ്റീനെ വിശേഷിപ്പിച്ചത്. തിരുമ്മിനും കുളിക്കും സെക്‌സിനും വിസമ്മതിച്ചതാണ് വെയ്ൻസ്റ്റീന് തന്നോട് വിദ്വേഷമുണ്ടാവാൻ കാരണമെന്ന് സൽമ ആരോപിച്ചു. ഇല്ല എന്ന വാക്കിനെയാണ് വെയ്ൻസ്റ്റീൻ ഏറ്റവും കൂടുതൽ വെറുക്കുന്നതെന്നും സൽമ പറഞ്ഞു. മറ്റ് സ്ത്രീകൾ തങ്ങളുടെ അനുഭവം പങ്കിട്ടതാണ് തനിക്കും ഇക്കാര്യങ്ങളൊക്കെ തുറന്നു പറയാൻ പ്രചോദനമായതെന്നും സൽമ പറഞ്ഞു.

2002ൽ മെക്‌സിക്കൻ ചിത്രകാരി ഫ്രിദ കാലോയുടെ കഥ പറഞ്ഞ ഫ്രിദ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു വെയ്ൻസ്റ്റീന്റെ അതിക്രമമെന്ന് സൽമ പറഞ്ഞു. വെയ്ൻസ്റ്റീനും അയാളുടെ മിരാമാക്‌സ് എന്ന കമ്പനിക്കൊപ്പവും പ്രവർത്തിക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അധികം വൈകാതെ തന്നെ വെയ്ൻസ്റ്റീന്റെ മട്ടുമാറി. പലതരം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചു തുടങ്ങി. ഇതിന് വഴങ്ങാതായതോടെ അയാളുടെ തനിനിറം പുറത്തുവന്നു. ഭീഷണിയും പകപോക്കലുമായി. ആഷ്‌ലി ജൂഡ് എന്ന നടിയുമായി പൂർണ നഗ്നയായി ഒരു സെക്‌സ് സീനിൽ അഭിനയിക്കാൻ നിർബന്ധിച്ചു. ഇല്ലെങ്കിൽ കൊന്നുകളയുമെന്നും ഫ്രിദയുടെ ചിത്രീകരണം നിർത്തി വയ്ക്കുമെന്നുമൊക്കെയായിരുന്നു ഭീഷണി. നിർബന്ധത്തിന് വഴങ്ങിയാണ് ആ സീൻ ചെയ്യേണ്ടിവന്നത്. അതോടെ ആകെ തകർന്നുപോയി. കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീക്കൊപ്പം നഗ്നയായി നിൽക്കേണ്ടിവന്നതിലല്ല, അത് ഹാർവി വെയ്ൻസ്റ്റീനു വേണ്ടിയാണെന്ന് എന്നറിയുന്നതുകൊണ്ടായിരുന്നു ഞാൻ തകർന്നുപോയത്. സൽമ ലേഖനത്തിൽ വിശദീകരിച്ചിരുന്നു

വക്കീലിന്റെ മുമ്പിൽ പൊട്ടിക്കരഞ്ഞ ജസീക്കാ മാൻ

ഹാർവേ വിൻസ്റ്റീൻ പീഡന കേസിൽ വക്കീലിന്റെ ചോദ്യത്തിന് മുമ്പിൽ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് നടി ജസീക്കാ മാനും ഏറെ ചർച്ചയായി. ലൈംഗിക സുഖം ലഭിക്കുന്നതിനായി ഇയാൾ മരുന്നു കുത്തി വെച്ചത് മുതൽ പീഡനത്തിന് ശേഷം ശരീരത്തിൽ മൂത്രം ഒഴിച്ച സംവിധായകന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞാണ് ജസീക്ക കോടതി മുറിയിൽ കരഞ്ഞത്. ഇതുവരെ ലഭിച്ച ഏറ്റവും നല്ല ലൈംഗികാനുഭവം എന്നു പറഞ്ഞ് മടങ്ങിയ നീ എങ്ങനെ ഇപ്പൾ ഇയാളെ തള്ളിപ്പറയുന്നു എന്ന് വക്കീൽ ചോദിച്ചതോടെയാണ് പൊട്ടിക്കരഞ്ഞു കൊണ്ട് താൻ അുഭവിച്ച ക്രൂര ലൈംഗിക പീഡനത്തിന്റെ കഥകൾ ജസീക്ക വെളിപ്പെടുത്തിയത്.

ദൈവം അനുഗ്രഹിച്ചു എന്നായിരുന്നു ഹാർവെ വെയ്ൻസ്റ്റീനിനെ ആദ്യം പരിചയപ്പെട്ടപ്പോൾ ഞാൻ കരുതിയത്. 2013ൽ ഹോളിവുഡ് ഹിൽസിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. എന്റെ ഹോളിവുഡ് സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നതായാണ് തോന്നിയത്. 'ഹോളിവുഡ് ഹിൽസിൽ പരിചയപ്പെട്ടപ്പോൾ വെയ്ൻസ്റ്റീൻ എന്റെ ഫോൺ നമ്പർ വാങ്ങി. പിന്നീട് ഒരു ബുക്സ്റ്റോളിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. എന്റെ സിനിമ സ്വപ്നങ്ങളെ വ്യക്തമായി മനസിലാക്കിയായിരുന്നു സംസാരം. അടുത്ത കൂടിക്കാഴ്ചയ്ക്ക് അയാൾ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. അതിലും അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞാൻ അവിടെ പോയി. ആ സംസാരത്തിൽ അയാൾ എന്നോട് കൂടുതൽ അടുത്തു. പ്രൊഫഷണൽ സംസാരം പെട്ടന്ന് വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അപ്പോൾ തന്നെ ഞാൻ അതിനെ എതിർത്തു. ഇത്തരം സംസാരങ്ങൾക്കു താത്പര്യമില്ലെന്ന് അയാളെ അറിയിക്കുകയും ചെയ്തു. പിന്നീട് അയാൾ അത്തരത്തിൽ സംസാരിച്ചില്ല.

2013ൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി അയാൾ വിളിച്ചു. വളരെ പ്രൊഫഷണൽ സംഭാഷണമായിരുന്നു അത്. ബാറിൽ വച്ചായിരുന്നു സംഭാഷണം. അതിനിടെ അയാൾ എന്നെ വാനോളം പുകഴ്‌ത്തി. അദ്ദേഹത്തിന്റെ ഭാര്യയേക്കാൾ ഉയർന്നാണ് ഞാൻ എന്ന് സംഭാഷണത്തിൽ എപ്പോഴോ പറഞ്ഞു. അതിനുശേഷം സിനിമയെ പറ്റി കൂടുതൽ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അയാൾ ഹോട്ടൽ റൂമിലേക്ക് വിളിച്ചു. അതുവരെ അപമര്യാദയായി പെരുമാറിയില്ല. എന്നാൽ ഹോട്ടൽ റൂമിലെത്തിയപ്പോൾ അയാളുടെ സ്വഭാവം മാറി. ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു. ശേഷം പലവൃത്തികേടുകളും അയാൾ എന്നെക്കൊണ്ട് ചെയ്യിച്ചു. എങ്ങനെയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് അറിയില്ല.' ജസീക്ക പറഞ്ഞു.

'മോഗുൽ' സിനിമയുടെ ചിത്രീകരണ വേളയിൽ പലയിടങ്ങളിൽ വച്ച് വെയ്ൻസ്റ്റീൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ജസീക്ക കോടതിയിൽ വ്യക്തമാക്കി. വരാനിരിക്കുന്ന സിനിമകളിൽ പ്രാധാന വേഷങ്ങൾ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് അയാൾ ഉപയോഗപ്പെടുത്തിയതെന്നും ജസീക്ക തുറന്നടിച്ചു. വെയ്ൻസ്റ്റീനിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളെ കുറിച്ച് ജസീക്ക പറയുന്നത് ഇങ്ങനെ: ' മാൻഹട്ടനിലെ ഹോട്ടൽ മുറിയിൽ വച്ചായിരുന്നു സംഭവം. അന്ന് അവിടെ എനിക്കൊപ്പം അയാളുണ്ടായിരുന്നു. ലൈംഗിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി അയാൾ സ്വന്തം ശരീരത്തിൽ മരുന്നുകൾ കുത്തി വയ്ക്കുമായിരുന്നു. ഒരിക്കൽ ആ സിറിഞ്ച് ഹോട്ടൽമുറിയിലെ ബാത്ത് റൂമിൽ നിന്നും ഞാൻ കണ്ടെടുത്തു. എന്റെ ഉറക്കമില്ലാത്ത രാത്രികൾ ആരംഭിച്ചെന്ന് ഭയത്തോടെ ഞാൻ മനസിലാക്കി. വളരെ നിസഹായായി കണ്ണീരോടെയാണ് പലപ്പോഴും അയാൾക്ക് വഴങ്ങിയത്. കടുത്ത അമർഷവും പകയും അയാളോട് തോന്നിയിരുന്നു.' ജസീക്ക മാൻ വെളിപ്പെടുത്തിയിരുന്നു

മറ്റൊരു ഹോളിവുഡ് താരവുമായി താൻ ഡേറ്റിങ്ങിലാണ് എന്നറിഞ്ഞപ്പോൾ വെയ്ൻസ്റ്റീൻ ഭീഷണിപ്പെടുത്തിയെന്നും ജസീക്ക കോടതിയിൽ വ്യക്തമാക്കി. ഒരിക്കൽ ബവേർലി ഹിൽസ് ഹോട്ടൽ മുറിയിലേക്ക് രോഷാകുലനായി അയാൾ കയറിവന്നു. വസ്ത്രം വലിച്ചഴിച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി എന്നും ജസീക്ക വെളിപ്പെടുത്തി. ആദ്യം അയാൾ ഉപയോഗപ്പെടുത്തിയപ്പോൾ കെണിയിൽ അകപ്പെട്ടതായി തനിക്കു മനസിലായി എന്നും ജസീക്ക കോടതിയെ അറിയിച്ചു. ഭയം കാരണം അടുത്ത സുഹൃത്തിനോടു പോലും തനിക്ക് നേരിടേണ്ടി വന്ന ക്രൂരപീഡനത്തെ കുറിച്ച് പറയാൻ സാധിച്ചില്ലെന്നും ജസീക്ക വ്യക്തമാക്കി. വെയ്ൻസ്റ്റിനെതിരെ പരാതിയുമായി എത്തിയ അഞ്ചാമത്തെ സ്ത്രീയാണ് ജസീക്ക. തന്നെ അതിമൃഗീയമായി വെയ്ൻസ്റ്റീൻ പീഡിപ്പിച്ചതായാണ് ജസീക്കയുടെ പരാതി.

സെക്‌സ് സീനുകളിലെ അഭിനയം പഠിപ്പിക്കൽ

ഹാർവിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് വിയറ്റ്നാമീസ് നടിയും രംഗത്തെത്തിയിരുന്നു. വെയ്ൻസ്റ്റീൻ കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്ന വു തു ഫ്വോങ് എന്ന നടിയാണ് ഹാർവിക്കെതിരെ തുറന്നു പറച്ചിൽ നടത്തിയത്. 2008ൽ ഹാർവിയുടെ മിറാമാക്‌സ് നിർമ്മിച്ച ഷാങ്കായി എന്ന ചിത്രത്തിൽ സുപ്രധാനമായൊരു റോളായിരുന്നു വു തു ഫ്വോങിന് ഉണ്ടായിരുന്നത്. എന്നാൽ അവസാന കട്ട് കഴിഞ്ഞ് ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ഫ്വോങ്ങിന്റെ വേഷം അതിഥിവേഷത്തിൽ ഒതുങ്ങി.

കാരണം ഹാർവിയുടെ അഭിനയ പഠന ക്ലാസിൽ വു തു ഫ്വോങ് സഹകരിച്ചില്ല എന്നതായിരുന്നു. അഭിനേതാക്കൾക്ക് അഭിനയപാഠം പകർന്നുകൊടുക്കുന്നത് സാധാരണ നിലയിൽ സംവിധായകരാണ്. വു തു ഫ്വോങിനെയാകട്ടെ ഒരു സീനിലെ അഭിനയം പഠിപ്പിക്കാൻ എത്തിയത് ഹാർവി തന്നെയായിരുന്നു. വെറുമൊരു സീനല്ല, നല്ല ഒന്നാന്തരം സെക്‌സ് സീൻ. വഴങ്ങാതായതോടെ നായിക വെറും അതിഥിതാരമായി. മറക്കാനാവാത്ത ആ ദുരനുഭവത്തിനുശേഷം അവർ ക്രമേണ സിനിമയോട് വിടപറയുകയും ചെയ്തു. അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാർവി വെയ്ൻസ്റ്റീൻ എന്നെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് വു തു ഫ്വോങ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഞാൻ മുറിയിൽ എത്തുമ്പോൾ ഹാർവി ഒരു ടവൽ മാത്രമുടുത്ത് നിൽക്കുകയായിരുന്നു. സിനിമയെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പെട്ടന്നു തന്നെ സംസാരത്തിന്റെ ശൈലിയും ഉദ്ദേശ്യവും മാറി.

തനിക്ക് വേണ്ടി മനസ്സിൽ കാണുന്ന റോളിൽ ചില സെക്‌സ് സീനുകളെല്ലാമുണ്ടെന്ന് അയാൾ പറഞ്ഞു. അത് ചെയ്യാൻ ഒരുക്കമാണോ എന്ന് ചോദിച്ചു. തയ്യാറാണെങ്കിൽ ആ സീനുകൾ എങ്ങനെ അഭിനയിക്കണമെന്ന് താൻ പഠിപ്പിച്ചുതരാമെന്നായി ഹാർവി. ഇതിന് മുൻപ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഉറച്ച അടിത്തറയായി ഇതിനെ കണ്ടാൽ മതി എന്നാണ് അയാൾ പറഞ്ഞതെന്ന് ഫ്വോങ് പറഞ്ഞു.

എന്നാൽ, ആ ഓഫർ താൻ സ്വീകരിച്ചില്ലെന്ന് വു തു ഫ്വോങ് പറയുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു എന്റെ ഭയം. എന്നെ രക്ഷിക്കാൻ ആരാണ് ഉണ്ടാവുക എന്നായിരുന്നു ചിന്ത. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ നേരം ഞാൻ. സ്വയം വിൽപ്പനച്ചരക്കാക്കി താരമാകേണ്ട എന്നതായിരുന്നു എന്റെ നിലപാട്. സിനിമയുടെ ലോകത്ത് നിന്ന് മാറിനിൽക്കാൻ ഈ സംഭവം കാരണമായി. സ്ത്രീകളെ ഇങ്ങനെ വിലകുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും വെയ്ൻസ്റ്റീൻ ശിക്ഷിക്കപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെ കൂടുതൽ സ്ത്രീകൾ അവരുടെ കഥകളുമായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത് ഫ്വോങ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

സംഭവം ചർച്ചയാക്കിയത് ന്യൂയോർക് ടൈംസ്

കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വയ്ൻസ്റ്റീനിനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതെ തുടർന്നാണു ദശകങ്ങൾക്കു മുൻപേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകൾ രംഗത്തെത്തിയത്. വയ്ൻസ്റ്റീനെതിരായ മറ്റു പരാതികളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

'ദൈവം അനുഗ്രഹിച്ചു എന്നായിരുന്നു ഹാർവെ വെയ്ൻസ്റ്റീനിനെ ആദ്യം പരിചയപ്പെട്ടപ്പോൾ ഞാൻ കരുതിയത്. 2013ൽ ഹോളിവുഡ് ഹിൽസിൽ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. എന്റെ ഹോളിവുഡ് സ്വപ്നങ്ങൾ പൂവണിയാൻ പോകുന്നു. ഞാനും എന്റെ പിതാവും തമ്മിലുള്ള യുദ്ധത്തിന്റെ പരിസമാപ്തി, ഞാൻ നേരിട്ട വിലക്കുകളിൽ നിന്നുമുള്ള മോചനം എല്ലാം ഓർത്തപ്പോൾ ഹൃദയം നിറഞ്ഞു. ദൈവമാണ് വെയ്ൻസ്റ്റീനുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഞാൻ ചിന്തിച്ചു.'- ഹോളിവുഡ് നിർമ്മാതാവ് ഹാർവെ വെയ്ൻസ്റ്റിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയായ നടി ജസീക്ക മാൻ ഇങ്ങനെ പറഞ്ഞാണ് തന്റെ കഥ തുടങ്ങിയത്. ഹോളിവുഡിൽ വെയ്ൻസ്റ്റീനെതിരെ ഉയർന്ന മീടു ആരോപണങ്ങളിൽ വിചാരണ നടക്കുന്നതിനിടെ കോടതിയിലായിരുന്നു ജസീക്കയുടെ പ്രതികരണം.

അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളിൽ വെയ്ൻസ്റ്റൈയ്നെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. വെയ്ൻസ്റ്റൈയ്നെ റിമാൻഡ് ചെയ്യാതിരിക്കാൻ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിഭാഷകൻ നിരത്തിയെങ്കിലും അത് അംഗീകരിക്കാൻ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികൾക്കായി എത്തിയ വെയ്ൻസ്റ്റൈയ്നെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തി. തുടർന്ന് കൈവിലങ്ങ് വെച്ചണ് കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടു പോയത്.

2006 ൽ വെയ്ൻസ്റ്റെയ്ന്റെ അപാർട്മെന്റിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ൽ നടി ജസീക്കാ മാനെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്ന ജൂറി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ്. ബോക്സ് ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഷെയ്ക്സ്പിയർ ഇൻ ലവും പൾപ് ഫിക്ഷനും ഉൾപ്പെടെ സിനിമകൾ നിർമ്മിച്ചു. മിറാമാക്സ് എന്ന ബാനറിലാണു വെയ്ൻസ്റ്റെയ്ൻ സിനിമകളിറക്കിയത്. ഓസ്‌കർ പുരസ്‌കാരം നേടിയ വിഖ്യാത സംവിധായകൻ ക്വെന്റൈൻ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിർമ്മിച്ചത് വെയ്ൻസ്റ്റെയ്നാണ്. മിറാമാക്സിലൂടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കർ നാമനിർദ്ദേശങ്ങൾ ലഭിച്ചു.

#മീടൂ പ്രതിഷേധത്തിലെ ആദ്യ വില്ലൻ

ലോകമെമ്പാടും #മീടൂ പ്രതിഷേധജ്വാലയ്ക്ക് തിരികൊളുത്തിയത് ഹാർവി വെയ്ൻസ്റ്റൈയ്നാണ്. വെയിൻസ്റ്റീനെതിരെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ വന്നതോടെയാണ് ലോകമെമ്പാടുമുള്ള വനിതകൾ ഈ ഹാഷ്ടാഗിൽ അണി നിരന്നത്. ഹോളിവുഡിലെ ഉന്നതനായ ഹാർവി വെയ്ൻസ്റ്റെയ്ൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഒട്ടേറെ പേർ രംഗത്തുവന്നുകൊണ്ടിരിക്കെ, #MeToo (ഞാനും ഇരയായി എന്ന അർഥത്തിൽ) എന്ന ഹാഷ്ടാഗുമായി നടി അലീസ മിലാനോ സ്വന്തം അനുഭവങ്ങൾ 2017 ഒക്ടോബർ 15ന് ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തതാണ് ലോകത്തെമ്പാടും #മീടൂ വെളിപ്പെടുത്തലുകൾക്കു തുടക്കമിട്ടത്.

ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആയി #MeToo നൽകാനും അലീസ ആഹ്വാനം ചെയ്തു. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേർ അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫേസ്‌ബുക്കിൽ 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് 1.25 കോടി കുറിപ്പുകളിടുകയായിരുന്നു. 2017 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ൻസ്റ്റെയ്നിനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതേത്തുടർന്നാണു ദശകങ്ങൾക്കു മുൻപേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകൾ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP