Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആരുടെയും ഔദാര്യമല്ല ചോദിച്ചത്; അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണ്; ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല; ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു'; രണ്ട് ലക്ഷം രൂപ സ്വീകരിക്കില്ല; തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമെന്ന് ഹർഷിന

'ആരുടെയും ഔദാര്യമല്ല ചോദിച്ചത്; അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണ്; ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല; ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു'; രണ്ട് ലക്ഷം രൂപ സ്വീകരിക്കില്ല; തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമെന്ന് ഹർഷിന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം തള്ളി ഹർഷിന. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഹർഷിന പറയുന്നു. ആരുടെയും ഔദാര്യമല്ല താൻ ചോദിച്ചത്. താൻ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണെന്നും ഹർഷിന പ്രതികരിച്ചു.

ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല. തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ ഓപ്പറേഷന് പോലും രണ്ട് ലക്ഷം രൂപയിൽ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതൽ താൻ കടുത്ത മാനസിക സംഘർഷത്തിലാണ്.

സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. തരാമെന്ന് പറഞ്ഞ രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതി ലഭിക്കും വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങും. അതേസമയം ആഭ്യന്തര വകുപ്പ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും ഹർഷിന പറഞ്ഞു.

ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഹർഷിനയ്ക്ക് നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. ഈ തീരുമാനമാണ് ഹർഷിന തള്ളിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.

ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ ഹർഷിന ഇന്നലെ രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോർജ് നൽകിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങുമെന്നും ഹർഷിന പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നീതി തേടി സമരമിരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന ഉറപ്പ് നൽകിയത്.

കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും യാതൊരു അനക്കവുമുണ്ടായിട്ടില്ല.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഹർഷിന കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി ഹർഷിനയെ നേരിട്ട് കാണുകയും രണ്ടാഴ്ചക്കകം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ, മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലെന്നായപ്പോൾ ഹർഷിന ആരോഗ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെയാണ് സമരവുമായി വീണ്ടും മുന്നോട്ടുപോകാനുള്ള ഹർഷിനയുടെ തീരുമാനം.

ചികിത്സാപിഴവെന്ന് കാണിച്ച് ഹർഷിന നൽകിയ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. 2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP