Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

മഴയിലും കാറ്റിലും വേളാങ്കണ്ണിയിലെ കൂടുകൾ തകർന്നു; കാറ്റാടിക്കാട്ടിലേക്ക് ഓടിയ പുള്ളി പുലിയെ തിരിച്ചെത്തിച്ച ധീരത; മുതലയെ തോളിൽ കയറ്റി ദുരന്തം ഒഴിവാക്കി; മകനെ രാജവെമ്പാല കടിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച് ബാപ്പ; സത്യം കണ്ടെത്താൻ സാലം; ഹർഷാദിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത

മഴയിലും കാറ്റിലും വേളാങ്കണ്ണിയിലെ കൂടുകൾ തകർന്നു; കാറ്റാടിക്കാട്ടിലേക്ക് ഓടിയ പുള്ളി പുലിയെ തിരിച്ചെത്തിച്ച ധീരത; മുതലയെ തോളിൽ കയറ്റി ദുരന്തം ഒഴിവാക്കി; മകനെ രാജവെമ്പാല കടിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച് ബാപ്പ; സത്യം കണ്ടെത്താൻ സാലം; ഹർഷാദിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദിന്റെ(45) മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ പറയുന്നത് ഒരു കാരണമുണ്ട്. അഞ്ചു വയസ്സുമുതൽ മൃഗങ്ങളുമായാണ് ഹർഷാദിന്റെ ചങ്ങാത്തം. പാമ്പുകളേയും ഒരു മൃഗങ്ങളേയും തനിക്ക് പേടിയില്ലെന്ന് ഹർഷാദ് തെളിയിച്ചതാണ് പലവട്ടം. അതിന് ശേഷമാണ് മൃഗശാലയിൽ ഹർഷാദ് എത്തിയത്. മകനെ മൃഗസ്‌നേഹിയാക്കിയത് അച്ഛനാണെന്നതാണ് വസ്തുത.

അബ്ദുൾ സലാമിന്റെ മകനാണ് ഹർഷാദ്. സ്വകാര്യ മൃഗശാല നടത്തിപ്പുകാരനായിരുന്നു സലാം. അതായത് ഉത്സവ പറമ്പിലും മറ്റും മൃഗങ്ങളെ എത്തിച്ച് പ്രദർശനം നടത്തിയിരുന്ന മലയാളി. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മൃഗശാലകളുടെ പതിപ്പുകൾ നടന്നിരുന്ന കാലത്തെ പ്രധാനി. ഈ അച്ഛനാണ് മകന് വേണ്ടി നീതി തേടിയുള്ള പോരാട്ടം നടത്തുന്നത്. ഹർഷാദിന് മൃഗശാലയിലെ കൂട്ടിൽ എന്തു സംഭവിച്ചെന്ന് അറിയേണ്ടത് മൃഗപരിപാലനത്തിന് എത്തുന്നവരുടെ സുരക്ഷ കൂടി മുൻനിർത്തിയാണെന്ന് ഈ അച്ഛൻ പറയുന്നു. ഹർഷാദിന്റേത് ആത്മഹത്യയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

അഞ്ചു വയസ്സുള്ളപ്പോൾ മുതൽ സഞ്ചരിക്കുന്ന മൃഗശാലയ്‌ക്കൊപ്പം ഹർഷാദുമുണ്ടായിരുന്നു. എല്ലാ മൃഗങ്ങളുമായും അവന് അടുത്ത പരിചയം അക്കാലത്തുണ്ടായിരുന്നു. ഒന്നിനേയും ഭയമില്ല. അതുകൊണ്ട് തന്നെ പാമ്പിൻ കൂട്ടിൽ പാമ്പു കടിച്ച് ഹർഷാദ് മരിച്ചെന്നത് ഈ അച്ഛന് വിശ്വസിക്കാൻ കഴിയുന്നില്ല. മൃഗപരിപാലനത്തിൽ ഹർഷാദിന്റെ ധൈര്യം അച്ഛൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇത് അപകട മരണമാകാൻ സാധ്യതയില്ല. ഹർഷാദിന്റെ ധൈര്യത്തിന് അച്ഛന് നേർ സാക്ഷ്യവുമുണ്ട്.

പണ്ടൊരിക്കൽ വേളാങ്കണ്ണിയിൽ മൃഗങ്ങളുടെ പ്രദർശനം നടക്കുന്നു. പെട്ടെന്ന് മഴയും കാറ്റുമെത്തി. മരണം വീണ് മൃഗങ്ങളുടെ കൂടിനും പ്രശ്‌നമുണ്ടായി. ഒരു പുള്ളിപുലിയും മുതലയും കാണാനില്ലാത്ത അവസ്ഥ വന്നു. കാറ്റാടി കാട്ടിൽ ഇരുന്ന പുള്ളി പുലിയെ പിടിച്ചത് ഹർഷാദായിരുന്നു. കടലിലേക്ക് നോക്കിയിരുന്ന മുതലയെ തോളിലെടുത്ത് കൂട്ടിലെത്തിച്ചതും മകനായിരുന്നു-സലാം പറയുന്നു. അതിന് ശേഷം നെയ്യാർഡാമിലെ ചീങ്കണ്ണി കൂട്ടിലെത്തി. പിന്നീട് പാമ്പു പരിപാലനത്തിന് മൃഗശാലയിലും-അച്ഛൻ പറയുന്നു.

പാമ്പിനേയും മൃഗങ്ങളേയും പരിപാലിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡമൊന്നും മൃഗശാലയിൽ ഇല്ല. സിസിടിവി പോലുമില്ല. ഒറ്റയ്ക്ക് മകനെ കൂട്ടിലേക്ക് വിട്ടതും തെറ്റ്-സാലം പറയുന്നു. ഇതിനൊപ്പം കുടുംബ പ്രശ്നങ്ങളാണ് ഹർഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഹർഷാദ് മനപ്പൂർവ്വം പാമ്പിനെക്കൊണ്ട് തന്നെ കടിപ്പിച്ച് മരണം വരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹർഷാദിന്റെ മാതാപിതാക്കൾ പറയുന്നു.

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ഹർഷാദ് എന്ന് ബന്ധുക്കൾ പറയുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയതിന്റെ ദുഃഖത്തിലായിരുന്നു ഹർഷാദ്. മരണ ദിവസം ഹർഷാദിന് ഒരു ഫോൺ എത്തി. ഇതിന് ശേഷം അസ്വസ്ഥനായി ആ ഫോൺ തല്ലി തകർത്തുവെന്നും പറയപ്പെടുന്നു. അതേസമയം ഹർഷാദിന്റെ ഭാര്യയുടെ സഹോദരൻ ഹർഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മർദ്ദിച്ചതും ചർച്ചയാകുന്നുണ്ട്. കാട്ടക്കട പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ഹർഷാദിന്റെ ഉമ്മ.

മകന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പരാതിയുമായി ഹർഷദിന്റെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതാണ് ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ഹർഷാദിന്റേത് ആത്മഹത്യയാണെന്നും ഭാര്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. മരണത്തിലെ ദുരൂഹത മാറും വരെ കാത്തിരുന്നാൽ സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കിട്ടുന്നത് വൈകും.

ഇത് മനസ്സിലാക്കി പരാതി പിൻവലിക്കണമെന്നതായിരുന്നു ഭാര്യാസഹോദരന്റെ ആവശ്യം എന്നാണ് ആരോപണം. ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മയെ തല്ലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP